അടുത്തിട്ട് എന്തിനാണ് വെറുതെ പ്രശ്നമാക്കുന്നത്, മാറി നിന്ന് ഹായ് പറയുന്നതാണ് നല്ലത്: മീരയുടെ വാക്കുകൾ
സിനിമാ രംഗത്ത് അധികം സൗഹൃദങ്ങൾ ഇല്ലാത്തതിനെക്കുറിച്ച് മീര ജാസ്മിൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ഭാവിയിൽ പ്രശ്നമുണ്ടാകേണ്ടെന്ന് കരുതിയാണ് താൻ മാറി നിൽക്കുന്നതെന്നാണ് മീര ജാസ്മിൻ പറഞ്ഞു. എനിക്ക് സിനിമാ രംഗത്ത് ഫ്രണ്ട്സ് കുറവാണ്. എന്ന് വെച്ച് സിനിമാ രംഗത്തുള്ളവർ മോശക്കാരാണെന്നല്ല. ചില ആൾക്കാരുമായി സൗഹൃദത്തിലായാൽ എനിക്ക് തന്നെ ആത്മാർത്ഥത പുലർത്താൻ പറ്റിയെന്ന് വരില്ല.
ഏത് തരം റിലേഷൻഷിപ്പായാലും അതിൽ ആത്മാർത്ഥയുണ്ടെങ്കിലേ ഞാൻ കംഫർട്ടബിളാകൂ. നമുക്ക് പറ്റാത്ത സൗഹൃദം അഭിനയിച്ച് പിന്നീട് അവർക്ക് വേദനയാകുന്ന കാര്യം നടക്കുന്നതിലും നല്ലതല്ലേ കുറച്ച് മാറി നിന്ന് വല്ലപ്പോഴും ഹായ് പറയുന്നത്. തെറ്റിദ്ധരിക്കുമെന്ന് വെച്ച് നമുക്കിഷ്ടമല്ലാത്ത കാര്യം ചെയ്യാൻ പറ്റുമോ. എനിക്ക് പറ്റില്ല. എന്റെ മനസിന് പറ്റാത്ത കാര്യം ഞാൻ ചെയ്യില്ല. എനിക്കവരോട് ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ അകന്ന് നിൽക്കുന്നത്.

വെറുതെ അടുത്തിട്ട് പിന്നീട് അവരുമായി പ്രശ്നമുണ്ടാകുന്നതിലും നല്ലതല്ലേ അത്. മീരയെന്താ ഞങ്ങളോട് മിണ്ടാത്തതെന്ന് പലരും ചോദിച്ചിട്ടുണ്ട്. എനിക്ക് അവരോട് ഇഷ്ടക്കുറവ് ഉള്ളത് കൊണ്ടല്ല. അവരെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവരോട് മിണ്ടാത്തത്. നാളെ മിണ്ടി പ്രശ്നമുണ്ടാകുന്നതിലും നല്ലതല്ലേ മാറി നിൽക്കുന്നതെന്നും മീര ജാസ്മിൻ ചോദിച്ചു.


Click it and Unblock the Notifications











