നീ അത് മാറ്റി പുതിയത് വാങ്ങൂ, മമ്മൂക്ക തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി വിനോദ് കോവൂര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശ്രദ്ധേയ സിനിമകള്‍ കണ്ട് ആരാധകര്‍ ആയവര്‍ ഏറെയാണ്. ക്ലാസും മാസും ഉള്‍പ്പെടെ മലയാളത്തില്‍ എല്ലാതരം സിനിമകളും ചെയ്തിട്ടുളള താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച നടന്റെ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പഴയ മമ്മൂട്ടി ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.
സിനിമകള്‍ക്കൊപ്പം തന്നെ സൗഹൃദവും നല്ല രീതിയില്‍ കാത്തുസൂക്ഷിക്കാറുളള താരമാണ് അദ്ദേഹം. സുഹൃത്തുക്കളായവരെല്ലാം മെഗാസ്റ്റാറിനെ കുറിച്ച് മുന്‍പ് പറഞ്ഞ വാക്കുകളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതേപോലെ മമ്മൂക്കയ്‌ക്കൊപ്പമുളള ഒരു അനുഭവം പങ്കുവെച്ച് നടന്‍ വിനോദ് കോവൂരും എത്തിയിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനോദ് കോവൂര്‍ മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്നത്.

കുട്ടിക്കാലത്തെ സ്വപ്‌നങ്ങളില്‍ എപ്പോഴും മമ്മൂട്ടി കടന്നുവരാറുണ്ടായിരുന്നു എന്നും, എന്നാല്‍ തമ്മില്‍ കാണുമ്പോള്‍ സിനിമ ഒരു വിഷയമാകാറേയില്ല എന്നും വിനോദ് കോവൂര്‍ പറയുന്നു. എന്റെ സ്വപ്‌നങ്ങളില്‍ എപ്പോഴും മമ്മൂക്ക കടന്നുവരുമായിരുന്നു. എന്താണ് അങ്ങനെ സംഭവിക്കുന്നത് എന്നറിയില്ല. പക്ഷേ ഞാന്‍ എപ്പോഴും അദ്ദേഹത്തെ സ്വപ്‌നം കാണുമായിരുന്നു.

പക്ഷേ ഞങ്ങള്‍ തമ്മില്‍ സിനിമ ഒന്നും വിഷയമാകാറേയില്ല. ഒടുവില്‍ ഞാന്‍ സിനിമയിലെത്തി മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഞാന്‍ എല്ലാം മതിമറന്നു. ഒരു ദിവസം ഒരു സിനിമയുടെ സെറ്റില്‍ ഇരിക്കുമ്പോള്‍ മമ്മൂക്ക ചോദിച്ചു. നീ ആള്‍ട്ടോ കാര്‍ ആണോ ഉപയോഗിക്കുന്നത്. ഞാന്‍ അതേ എന്ന് മറുപടി പറഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു.

ഏയ് അതൊക്കെ മാറ്റി പുതിയത് വാങ്ങൂ. നീ അറിയപ്പെടുന്ന ഒരു കലാകാരനല്ലേ. അങ്ങനെ ഞാന്‍ മമ്മൂക്ക പറഞ്ഞത് പ്രകാരം സ്വിഫ്റ്റ് വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. അപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇതാണ്. നീ ഇത് മൂന്ന് വര്‍ഷം ഉപയോഗിച്ച് കഴിഞ്ഞു. ഈ വണ്ടിയും മാറ്റിയേക്കണം. അതാണ് മമ്മൂക്ക, വിനോദ് കോവൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമാ-സീരിയല്‍ മേഖലകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് വിനോദ് കോവൂര്‍. കോഴിക്കോട്ടുകാരനായ നടന്‍ മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരമായത്. അവതാരകനായും തിളങ്ങിയ വിനോദ് കോവൂര്‍ നിരവധി ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിരുന്നു. ഇടയ്ക്ക് ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിരുന്ന താരമാണ് നടന്‍. സിനിമകളില്‍ വളരെ കുറച്ച് മാത്രമേ അഭിനയിച്ചിട്ടുളളൂവെങ്കിലും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു വിനോദ് കോവൂരിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications