For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  |

  മമ്മൂട്ടിയും മുരളിയും മത്സരിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് അമരം. അതുപോലെ നിരവധി ചിത്രങ്ങളില്‍ താരങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സൗഹൃദം വ്യക്തി ജീവിതത്തിലും കൊണ്ട് നടക്കാന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയി. മുരളി തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.

  അത്രയും സൗഹൃദമുണ്ടായിട്ടും മുരളി തന്നോട് പിണങ്ങി. അതിന്റെ കാരണമെന്താണെന്ന് പോലും പറയാതെയാണ് അദ്ദേഹം മരിച്ച് പോയത്. ഇന്നും മനസില്‍ കാരണമറിയാത്ത ഒരു വ്യഥയായി അത് കിടക്കുന്നുണ്ടെന്നും ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടെന്നുമാണ് മുരളിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്..

  സംവിധായകന്‍ ഭരതേട്ടനുമായിട്ടുള്ള പിണക്കത്തെ കുറിച്ചാണ് മമ്മൂട്ടി സംസാരിക്കുന്നത്. 'ഞാനും ഭരതനും തമ്മിലൊരു ശീതസമരം ഉണ്ടായിട്ടുണ്ട്. കാരണം എനിക്കറിയില്ല. പാഥേയം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. ഒരു നോട്ട്ബുക്ക് അവിടെയുണ്ട്. അതില്‍ സംവിധായകനാണ് വലുത്, ഒരു പുല്‍ത്തരിമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാന്‍ പറ്റും. അടുത്ത പേജില്‍ അതിന് മറുപടിയായി 'സംവിധായകനെ മറന്നതല്ല, പക്ഷേ നടന്മാരെയാണ് എന്നും ഓര്‍മ്മിക്കുക' എന്ന് ഞാനെഴുതി'.

  Also Read: ചേച്ചിയുടെ മുൻഭർത്താവ് വേറെ വിവാഹം കഴിച്ചു; അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, നിങ്ങള്‍ക്കെന്താ?, അഭിരാമി

  'ചിലര്‍ അങ്ങനെയുണ്ട്.എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. മുരളിയും അതുപോലെയാണ്. ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കഴിക്കില്ല. ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കുമെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. ഏത് സിനിമയിലാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്'.

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  'അമരത്തിലുണ്ട്. ഇന്‍സ്പെക്ടര്‍ ബല്‍റാമിലുമുണ്ട്. ശക്തമായ ഇമോഷണല്‍ ലോക്കാണത്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസിന്റെ ഒക്കെ മരണം അങ്ങനെ സ്‌നേഹത്തിലായിരിക്കുമ്പോഴാണ്'.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  'പക്ഷേ എന്താണെന്നറിയാത്തൊരു വ്യഥയുണ്ട് എനിക്ക്. അയാള്‍ക്ക് എന്തായിരുന്നു വിരോധം, അറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ ഗ്രേറ്റ് ആക്ടറാണെന്നടക്കം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയതെന്ന്' മമ്മൂട്ടി പറയുന്നു. ഒത്തിരിപ്പേര്‍ നമ്മുടെ ഇടയില്‍ നിന്നും മരിച്ച് പോയിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഓര്‍ക്കുന്നത് വിഷമമാണെന്നും' മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

  അതേ സമയം മുരളിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും താന്‍ പോയതിനെ കുറിച്ച് മമ്മൂട്ടി മുന്‍പ് പറഞ്ഞിട്ടുണ്ട്. മുരളിയുടെ മകള്‍ കാര്‍ത്തികയെ ഞാന്‍ അനുഗ്രഹിച്ചിരുന്നു. വിവാഹം തികച്ചും ലളിതമായി, സ്വകാര്യ ചടങ്ങായിട്ടാണ് നടത്തുന്നതെന്ന് അറിഞ്ഞതിനാല്‍ നേരത്തെ പോയി കണ്ടു. മുരളിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

  English summary
  When Megastar Mammootty Opens Up About His Rift With Actor Murali Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X