Just In
- 3 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 4 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
- 4 hrs ago
നവാസിന് ഇത്രയും വലിയ മകളുണ്ടായിരുന്നോ? സിനിമയിലേക്ക് അരങ്ങേറ്റം നടത്തി താരപുത്രി നെഹ്റിന്
- 5 hrs ago
ആദ്യമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ സങ്കടം വരുമായിരുന്നു, ഇപ്പോഴെല്ലാം കോമഡിയാണെന്ന് ബാല
Don't Miss!
- News
ദില്ലി പോലീസ് റാലിക്ക് അനുമതി നല്‍കിയെന്ന് കര്‍ഷകര്‍, റിപബ്ലിക്ക് ദിനത്തില്‍ 2 ലക്ഷം കര്‍ഷകരെത്തും!!
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Lifestyle
കാലിന്റെ വിരലുകള്‍ ഇങ്ങനെയാണോ, മഹാഭാഗ്യം പടികയറി വരും
- Automobiles
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂക്ക സെറ്റില്‍ വന്നപ്പോള്‍ മിലിട്ടറി ഓഫീസറെ പോലുണ്ടായിരുന്നു,ലാലേട്ടന് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്
നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് മേഘ്നാ രാജ്. വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ എത്തിയ മേഘ്ന തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് മേഘ്ന മോളിവുഡില്‍ കൂടുതലായി അഭിനയിച്ചത്. ബ്യൂട്ടിഫുള്‍, മെമ്മറീസ് പോലുളള സിനിമകളെല്ലാം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു മേഘ്ന. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരുടെ സിനിമകളിലാണ് മേഘ്നാ രാജ് നായികയായി അഭിനയിച്ചത്. ഇരുപതിലധികം സിനിമകളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ആദ്യ ദിവസത്തെ അനുഭവം നടി പങ്കുവെച്ചിരുന്നു.

കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നടി സൂപ്പര്‍ താരങ്ങളെ കുറിച്ച് സംസാരിച്ചത്. മമ്മൂക്കയെ ആദ്യ ദിവസം കണ്ടപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു എന്ന് നടി പറയുന്നു. മമ്മൂക്ക സെറ്റില്‍ വന്നപ്പോള്‍ ഒരു മിലിട്ടറി ഓഫീസറിനെ പോലെയുണ്ടായിരുന്നു. അത് പേടിയെന്ന് പറഞ്ഞാല്‍ തെറ്റാവും. ഇപ്പോള്‍ ആര്‍മിയില്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സീനിയര്‍ ഓഫീസര്‍ വന്നാല്‍ ഒരു ബഹുമാനം ഉണ്ടാകില്ലെ. അതാണ് മമ്മൂക്കയുടെ കൂടെ കണ്ടപ്പോള്‍ തോന്നിയത്.

എന്നാല്‍ ലാലേട്ടന് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ലാലേട്ടന് എപ്പോഴും ചിരിക്കുകയും എല്ലാവരോടും സംസാരിക്കുകയുമൊക്കെ ചെയ്യും. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹത്തിനൊപ്പമുളള ആദ്യ ദിവസം. അന്ന് സെറ്റില്‍ വരുമ്പോള്‍ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. എന്നാല്‍ ലാലേട്ടന് എന്റെ അടുത്തേക്ക് വന്നു, ഹായ് മേഘ്ന, ഞാന്‍ മോഹന്‍ലാല്‍, നൈസ് ടു മീറ്റ് യൂ എന്ന് പറഞ്ഞു.

അപ്പോ അത് കണ്ട് ഞാന്‍ അതിശയിച്ചുപോയി. ഒരു സൂപ്പര്‍സ്റ്റാര്‍ നമ്മുടെ അടുത്തേക്ക് വന്ന് പരിചയപ്പെടുത്തുകയും, നമ്മളോട് സംസാരിക്കുകയും ചെയ്യുന്നു. അന്ന് എനിക്ക് ഒരു കാര്യം പഠിക്കാനായി. സ്റ്റാര്‍ഡം എല്ലായ്പ്പോഴും നിങ്ങളെ നിലത്തു നിര്‍ത്തണം, നിങ്ങളെ പറക്കാന്‍ അനുവദിക്കരുത്. മുന്‍പ് ലാലേട്ടന്, മമ്മൂക്ക പോലുളള താരങ്ങളെല്ലാം എന്നോട് പറഞ്ഞൊരു കാര്യമുണ്ട്.

ആദ്യം നിങ്ങള്‍ ഒരു നടിയാണ്, പിന്നെയാണ് സ്റ്റാര്ഡമൊക്കെ എന്ന്. ആദ്യം അഭിനേത്രിയാണ്. അപ്പോള്‍ വിനയവും എളിമയും ഉളളവള്‍ ആയിരിക്കുക. മമ്മൂക്ക സൈലന്റായിരിക്കുകയും സ്ക്രിപ്റ്റൊക്കെ വായിച്ചിരിക്കുന്നതായും കണ്ടിട്ടുണ്ടെന്നും മേഘ്ന രാജ് പറയുന്നു. എന്നാല്‍ ആ സമയത്തും ചുറ്റുമുളളവരെയൊക്കെ ഇങ്ങനെ നോക്കുന്നുണ്ടാവും. അദ്ദേഹം നമ്മളോട് ഇങ്ങനെ ചെയ്യ്, അങ്ങനെ ചെയ്യ് എന്നൊന്നും പറയാറില്ല. എന്നാല്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ അത് ശരിയാക്കാന്‍ മമ്മൂക്ക സഹായിക്കും. ഇടയ്ക്ക് നമുക്ക് ഉപകരിക്കുന്ന രീതിയിലുളള ചില നിര്ദ്ദേശങ്ങളുംഅദ്ദേഹം തരും. അഭിമുഖത്തില്‍ മേഘ്നാ രാജ് പറഞ്ഞു.