എന്തൊക്കെ സംഭവിച്ചാലും മുകേഷ് ആ കാര്യത്തിൽ വീട്ടുവീഴ്ച കാണിക്കില്ല, അന്ന് മേതിൽ ദേവിക പറഞ്ഞത്...

ഏറെ ഞെട്ടലോടെയാണ് നടൻ മുകേഷും പ്രശസ്ത നർത്തകി മേതിൽ ദേവികയും വേർപിരിയുന്നു എന്നുള്ള വാർത്ത പ്രേക്ഷകർ ശ്രവിച്ചത്. ഏറെ കാലമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണെന്നും ഇപ്പോൾ വിവാഹമോചനത്തിനായ കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണെന്നുമാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ആദ്യ വിവാഹത്തിലെ മകനോടൊപ്പം പലാക്കാടുള്ള വീട്ടിലാണ് ദേവിക ഇപ്പോഴുളളത്. എന്നാൽ താരങ്ങൾ ഇതുവരെ വിവാഹമോചനത്തെ കുറിച്ചുളള വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ മുകേഷിന്റെ ദിനചര്യകളെ കുറിച്ച് ദേവിക പറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ ദിനചര്യകളെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചുമാണ് ദേവിക പറയുന്നത്. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും മുകേഷ് ഹെൽത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാണിക്കില്ലെന്നാണ് പറയുന്നത്. താനൊക്കെ കണ്ട് പഠിക്കേണ്ട കാര്യമാണ് അതെന്നാണ് വേദിക പറയുന്നു.

 ആ കാര്യത്തിൽ  വിട്ടുവീഴ്ച ഇല്ല

മുകേഷിന്റ ഹെൽ ത്ത് കെയറിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആരോഗ്യ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ദേവിക പറയുന്നത്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ വർക്കൗട്ടും യോഗയുമെല്ലാം കഴിഞ്ഞിട്ടാണ് അദ്ദേഹം മറ്റുള്ള കാര്യത്തിന് പോകുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും പുറത്ത് എന്തൊക്കെ നടന്നാലും രാവിലെ എഴുന്നേറ്റ് യോഗയും വർക്കൗട്ട് തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞിട്ടെ ബാക്കി പരിപാടിയ്ക്കുള്ളൂ.

അത്ഭുതം

രാവിലെ നേരത്തെ പോകമ്പോഴുള്ള കാര്യത്തെ കുറിച്ച് അവതാരക ചോദിക്കുന്നുണ്ട്. എന്നാൽ അതൊന്നും അദ്ദേഹത്തിനെ ബാധിക്കുന്ന കാര്യമല്ല എന്നാണ് ദേവിക മറുപടി നൽകിയത്. ഇത്രയും ആരോഗ്യം സംരക്ഷിക്കുന്ന ആളായത് കൊണ്ടാണ് ഇന്നും ഹെൽത്തിയായി ഈ ഫീൽഡിൽ നിൽക്കുന്നത് . അത് വലിയ അത്ഭുതമാണെന്നും താരം പറയുന്നുണ്ട്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. കല്യാണം കഴിഞ്ഞ് 8 വർഷത്തിന് ശേഷമാണ് ഇരുവരും ബന്ധം പിരിയുന്നത്. ഇനിയുള്ള ജീവിതം പൂര്‍ണമായും നൃത്തത്തിനും കലയ്ക്കും വേണ്ടി മാറ്റിവെക്കാനാണ് തീരുമാനം. ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറാണ് ദേവിക.

സരിതയുടെ ആരോപണം

2013 ലാണ് മുകേഷും മേതിൽ ദേവികയും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് സരിതയുമായുള്ള 25 വർഷത്തെ വിവാഹ ജീവിതം നടൻ നിയമപരമായി അവസാനിപ്പിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1987ൽ ആണ് സരിതയും മുകേഷും വിവാഹിതരാകുന്നത്. ദേവികയുമായുളള വിവാഹത്തിന് ശേഷം മുകേഷിനെതിരെ സരിത രംഗത്ത് എത്തിയിരുന്നു. അന്ന് നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു രണ്ടാമതും വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ അന്ന് സരിത ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

Read more about: mukesh methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X