മനസാക്ഷിയുണ്ട്! എന്ത് പറയരുതെന്ന് വ്യക്തമായി അറിയാം! ഇഷ്ടമില്ലാത്ത കാര്യങ്ങളുണ്ട്! മേതില്‍ ദേവിക അന്ന് പറഞ്ഞത്
ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നവരാണ് മുകേഷും മേതില്‍ ദേവികയും. സന്തോഷത്തോടെയാണ് മുന്നേറുന്നതെന്ന് പറഞ്ഞ ഇവര്‍, പിന്നീട് വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുത്തതില്‍ തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്നും ദേവിക വ്യക്തമാക്കിയിരുന്നു. ജെബി ജെഗ്ക്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനുമായിരുന്നു പ്രൊപ്പോസലുമായി വന്നത്.
കൈരളി ചാനലിന്റെ നൃത്ത സംബന്ധമായ പരിപാടിയില്‍ വെച്ചാണ് ദേവികയെ ഞാന്‍ ആദ്യം കാണുന്നത്. അത്രയേറെ അറിവുണ്ടായിട്ടും കാര്യമാത്ര പ്രസക്തമായി മാത്രം സംസാരിക്കുന്ന വിധികര്‍ത്താവിനെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിയത്. ആ ഒരു സീരിയസ് നാച്ചറാണ് എനിക്കിഷ്ടമായത്. വീട്ടിലേക്ക് ഒരു പെണ്‍കുട്ടിയെ കൊണ്ടുവരേണ്ട ആവശ്യം വന്നപ്പോള്‍ മനസിലേക്ക് ആദ്യം വന്നത് ദേവികയുടെ മുഖമായിരുന്നു. സന്ധ്യ രാജേന്ദ്രന്‍ ദേവികയുമായുള്ള ബന്ധത്തെക്കുറിച്ച് ഷോയില്‍ വാചാലയായിരുന്നു.

എന്റെ സഹോദരന് നല്ലൊരു പാര്‍ട്‌നറായിരിക്കും എന്നുറപ്പുണ്ടായിരുന്നു. അദ്ദേഹവും ഇനി സീരിയസാവുമെന്നായിരുന്നു കരുതിയത്. കല്യാണം കഴിഞ്ഞിട്ട് ദേവികയില്‍ സീരിയസ് എന്നൊരു കാര്യം കണ്ടിട്ടേയില്ല. തമാശയൊക്കെ കേട്ടാല്‍ ഉറക്കെ പൊട്ടിച്ചിരിക്കുന്ന ദേവികയേയും, ശങ്കരാടി ചേട്ടനെ പോലെ സീരിയസായി നടക്കുന്ന ചേട്ടനെയുമാണ് ഞാന്‍ കണ്ടത്. അവന്‍ എന്തൊക്കെയോ പറഞ്ഞ് നടക്കുന്നുണ്ടെന്നായിരുന്നു അമ്മയും പറഞ്ഞത്. ഇതെങ്ങനെയാണ് ഈ ട്വിസ്റ്റ് എന്നായിരുന്നു സന്ധ്യ ദേവികയോട് ചോദിച്ചത്. അദ്ദേഹത്തിന് സ്ട്രസ് കൂടി, ഭയങ്കര ടെന്‍ഷനാണെന്നായിരുന്നു ദേവികയുടെ മറുപടി. പൊതുവെ സീരിയസാണെങ്കിലും എനിക്ക് വേരിയസ് ഡയമന്‍ഷന്‍സുണ്ട്. അത് അദ്ദേഹം പ്രതീക്ഷിച്ചില്ല.
എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് അദ്ദേഹം. ചില കാര്യങ്ങളില്‍ സമാനതയുണ്ട്. കാര്യത്തോട് അടുക്കുമ്പോള്‍ മനസാക്ഷിയുള്ളൊരാളാണ്. തെറ്റ് ചെയ്യില്ല എന്നല്ല. മനസാക്ഷിയുണ്ട്. അത് വലിയൊരു കാര്യമാണ്. അദ്ദേഹത്തില്‍ ഇഷ്ടപ്പെടാത്ത കുറേ കാര്യങ്ങളുണ്ട്. അത് പറയുകയാണെങ്കില്‍ ഒരു എപ്പിസോഡ് തന്നെ വേണ്ടി വരും. എന്നാലും പറയാം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. നന്നായി ഷൗട്ട് ചെയ്യും. എന്നാലും എന്ത് പറയരുതെന്ന് ആള്‍ക്കറിയാം. എന്നാല്‍ ഞാനൊക്കെ ദേഷ്യം വന്നാല്‍ എന്തും വിളിച്ച് പറയും. ഭദ്രകാളിയാവും.
അദ്ദേഹത്തിന് അങ്ങനെയൊരു നേച്ചറില്ല. എനിക്ക് കേട്ട് പരിചയമില്ലാത്ത വാക്കുകളൊക്കെ ഉപയോഗിച്ചാലും അത് എന്നെ മുറിവേല്‍പ്പിക്കുന്നതല്ല എന്ന് അദ്ദേഹം ഉറപ്പിക്കാറുണ്ട്. എന്ത് പറയണം, പറയരുതെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാം. കാര്യമൊന്നുമില്ലാതെ ചില സമയത്ത് എടുത്ത് ചാടാറുണ്ട്. അത് ഞാന്‍ അങ്ങ് എന്‍ജോയ് ചെയ്യും എന്നായിരുന്നു അന്ന് ദേവിക ജോണ്‍ ബ്രിട്ടാസിനോട് പറഞ്ഞത്.
ഞാനൊരു തീരുമാനം എടുത്താല്‍ പിന്നെ അതില്‍ നിന്നും മാറ്റമില്ല. തീരുമാനം എടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്റെ കാര്യം ഞാന്‍ കമ്യൂണിക്കേറ്റ് ചെയ്ത് കഴിഞ്ഞു. കമ്യൂണിക്കേറ്റ് ചെയ്യുക എന്നത് മാത്രമേ എന്റെ കടമയുള്ളൂ. ഞാന്‍ എത്രയോ വര്‍ക്ക് ചെയ്തു. അതിലൊന്നും കിട്ടാത്ത പ്രശസ്തിയാണ് ഇതിലൂടെ കിട്ടുന്നത്. അതിലൊരു സങ്കടമുണ്ട്. നടന്റെ ഭാര്യയാണല്ലോ, അതുകൊണ്ടാണ്. ഞാനായിട്ടല്ലല്ലോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
നൃത്തത്തെക്കുറിച്ച് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് കുറേ പേര്‍ അഭിമുഖങ്ങള്‍ തരുമോയെന്ന് ചോദിച്ചിരുന്നു. ഈ സമയത്ത് ഞാനെന്തിന് അങ്ങനെ ചെയ്യണം, ഞാനായിട്ട് ആര്‍ക്കും ഇന്റര്‍വ്യൂ കൊടുത്തിട്ടില്ല. പാലക്കാടാണോ, തിരുവനന്തപുരത്താണോ എന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. അതിന് മറുപടി കിട്ടുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ചോദിക്കുന്നത് എന്നായിരുന്നു വിവാഹമോചന ശേഷം ദേവിക പ്രതികരിച്ചത്.


Click it and Unblock the Notifications











