'പോവുന്നിടത്തെല്ലാം ഒപ്പം ഭാര്യ; ചേട്ടൻ വരെ എന്നെ ചീത്ത വിളിച്ചു; ലേഖയെ ഒപ്പം കൂട്ടുന്നതിന്റെ കാരണം'

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ പെട്ടെന്ന് തന്നെ പിന്നണി ​ഗാന രം​ഗത്തെ നിറ സാന്നിധ്യം ആയി. നടൻ മോഹൻലാലിന്റെ സിനിമകളിലാണ് എംജി ശ്രീകുമാർ കൂടുതലും ജനപ്രിയ ​ഗാനങ്ങൾ പാടിയിരിക്കുന്നത്.

മോഹൻലാലിന് ഏറ്റവും ചേർച്ചയുള്ള സ്വരമാണ് എംജി ശ്രീകുമാറിന്റേത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ടെലിവിഷൻ റിയാലിറ്റി ഷോകളിലും വിദേശ പരിപാടികളിലും എംജി ശ്രീകുമാർ എത്താറുണ്ട്.

ഗായകൻ പങ്കെടുക്കുന്ന മിക്ക അവാർഡ് ഷോകളിലും ലേഖയെയും ഒപ്പം കാണാറുണ്ട്

എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് ഭാര്യ ലേഖ ശ്രീകുമാർ. ​ഗായകൻ പങ്കെടുക്കുന്ന മിക്ക അവാർഡ് ഷോകളിലും ലേഖയെയും ഒപ്പം കാണാറുണ്ട്. മുമ്പൊരിക്കൽ ഇതേപറ്റി എംജി ശ്രീകുമാർ തന്നെ സംസാരിച്ചിരുന്നു.

സുഹൃത്തുക്കളും ബന്ധുക്കളും തന്നെ ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും എംജി ശ്രീകുമാർ പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷനിൽ സംസാരിക്കവെ ആണ് എംജി ശ്രീകുമാർ ഇതേപറ്റി സംസാരിച്ചത്.

'ഇവനെന്തേ വേറെ ജോലി ഇല്ലേ പോവുന്നിടത്തെല്ലാം അവളെയും കൊണ്ട് പോവുന്നെന്ന്'

യേശുദാസും പ്രഭ ചേച്ചിയും ആയിരുന്നു ആദ്യം പെയർ ആയി നടന്നിരുന്നത്. ഏത് പ്രോ​ഗ്രാമിന് പോയാലും. ഞാനെന്റെ ഭാര്യയോടൊപ്പം നടക്കുമ്പോഴേക്കും ഭാര്യയെ എനിക്ക് പേടി ആണെന്നും പോവുന്നിടത്തെല്ലാം ഭാര്യയെയും കൊണ്ട് പോവുന്നെന്നും പരാതികളായിരുന്നു. എന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്.

ഇവനെന്തേ വേറെ ജോലി ഇല്ലേ പോവുന്നിടത്തെല്ലാം അവളെയും കൊണ്ട് പോവുന്നെന്ന്. എന്റെ ചേട്ടൻ വരെ എന്നെ ചീത്ത വിളിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് ഞാൻ കാണുന്നത് 99 ശതമാനം സെലിബ്രറ്റീസും പോവുന്നിടത്തെല്ലാം അവരുടെ ഭാര്യമാരെ കൊണ്ട് പോവുന്നുണ്ട്. അതെന്താണ്.

എന്റെ കൂടെ ഭാര്യ ഇല്ലെങ്കിൽ ഒരു അസ്വസ്ഥത അനുഭവപ്പെടും

'എനിക്കെന്റെ ഭാര്യയെ പേടിയല്ല, സ്നേഹ​മാണ്. അന്നും ഇന്നും എനിക്ക് സ്നേഹമാണ്. ഞങ്ങൾ പത്തിരുപ്പത്തഞ്ച് വർഷമായി പോവുന്നിടത്തെല്ലാം ഒരുമിച്ച് പോവുന്നതാണ്. പരസ്പരം ആശ്രയിക്കൽ എന്ന ഘട്ടത്തിലെത്തി. ഞാൻ പോവുമ്പോൾ എന്റെ കൂടെ ഭാര്യ ഇല്ലെങ്കിൽ ഒരു അസ്വസ്ഥത അനുഭവപ്പെടും'

'വിഷമങ്ങൾ പറയാനും തമാശകൾ പങ്കുവെക്കാനും എന്റെ കാര്യങ്ങൾ നോക്കാനും, ഒരു മാനേജരെ കൊണ്ട് നടക്കുന്നതിനേക്കാൾ എളുപ്പമാണ്. ഇപ്പോൾ എന്റെ ഭാര്യ ഇല്ലാതെ ഒരു സ്ഥലത്ത് പോവുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല'

വർഷങ്ങളോളം ഇവർ ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു

ലേഖയും എംജി ശ്രീകുമാറും തമ്മിലുള്ള പ്രണയവും വിവാഹവും അന്ന് ഏറെ ചർച്ച ആയിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയാണ് ലേഖ എംജി ശ്രീകുമാറിനെ വിവാഹം കഴിച്ചത്. വർഷങ്ങളോളം ഇവർ ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹം.

എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്നതിനെക്കുറിച്ച് മുമ്പാെരിക്കൽ ലേഖയും സംസാരിച്ചിരുന്നു.

​ഗോസിപ്പുകൾ ഉണ്ടാക്കാൻ പറ്റാത്തതിനാലാണ് ഇത്തരം കുറ്റപ്പെടുത്തലുകൾ

​ഗോസിപ്പുകൾ ഉണ്ടാക്കാൻ പറ്റാത്തതിനാലാണ് ഇത്തരം കുറ്റപ്പെടുത്തലുകൾ വരുന്നതെന്നായിരുന്നു ലേഖ പറഞ്ഞത്. 2000 ത്തിലാണ് എംജി ശ്രീകുമാറും ലേഖയും വിവാഹം കഴിക്കുന്നത്.

നിലവിൽ ടോക് ഷോ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജ് ആയും എംജി ശ്രീകുമാർ ടെലിവിഷൻ രം​ഗത്ത് സജീവമാണ്. മലയാളത്തിനും തമിഴിനും പുറമെ ഹിന്ദിയിലും എംജി ശ്രീകുമാർ ഒരുപിടി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എംജി ​ഗാനങ്ങൾക്ക് ഇപ്പോഴും നിരവധി ആരാധകർ ഉണ്ട്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X