For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയുടെയും ഭാമയുടെയും വിവാഹത്തോടെ ആ തീരുമാനമായി! മിയയുടെ വരനെ കണ്ടെത്തിയതിനെ കുറിച്ച് അമ്മ

  |

  വീണ്ടും മലയാളത്തില്‍ നിന്നും മറ്റൊരു താരസുന്ദരി കൂടി വിവാഹിതയാവുകയാണ്. നടി ഭാമയുടെ വിവാഹത്തിന് ശേഷം കേരളം ആഘോഷിക്കാന്‍ പോവുന്ന താരവിവാഹമായിരിക്കും യുവനടി മിയ ജോര്‍ജിന്റെത്. എറണാകുളം സ്വദേശിയായ അശ്വിനുമായിട്ടുള്ള മിയയുടെ വിവാഹം സെപ്റ്റംബറിലായിരിക്കുമെന്നാണ് അറിയുന്നത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലായിരുന്നു.

  പ്രതിശ്രുത വരന്‍ അശ്വിനൊപ്പമുള്ള മിയയുടെ ഫോട്ടോഷുട്ടും അഭിമുഖങ്ങളെല്ലാം കഴിഞ്ഞ മാസങ്ങളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഭാവനയുടെ കല്യാണം കഴിഞ്ഞത് മുതല്‍ തന്റെ വീട്ടില്‍ കല്യാണാലോചന തുടങ്ങിയെന്നും ഭാമയുടെ വിവാഹമായതോടെ അത് വലിയ ചര്‍ച്ചയായെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിയയും നടിയുടെ അമ്മ മിനിയും ചേര്‍ന്ന് പറയുകയാണ്.

  കൊറോണ കാലത്ത് കല്യാണം ആകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. സമയമാകുമ്പോള്‍ വരാനുള്ളത് ഓട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ. ഇത് കേട്ടാല്‍ തോന്നും വീട്ടിലാര്‍ക്കും ഈ കുട്ടിയുടെ കാര്യത്തില്‍ യാതൊരു റെസ്‌പോണ്‍സിബിലിറ്റിയും ഇല്ലെന്നും കല്യാണം സ്വയം ഓട്ടോറിക്ഷ പിടിച്ച് വന്നത് കൊണ്ട് കൊച്ച് രക്ഷപ്പെട്ടു എന്നും. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് നടി ഭാമയുടെ കല്യാണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, പാലയിലെ വീട്ടില്‍ മിനി അഥവാ മിയയുടെ അമ്മ.

  ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ പറയുന്നതാണ് ഇപ്പോഴെ ആലോചന തുടങ്ങണമെന്ന്. ഇപ്പോ ദാ, ഭാമയുടെ കല്യാണവും വരുന്നു. ഇനിയെങ്കിലും നമ്മള്‍ കുറച്ചൂടെ സീരിസാകേണ്ട കല്യാണ കാര്യത്തില്‍? എന്ന് മിനി ചോദിക്കുന്നു. ഇതിപ്പോ ഞാന്‍ മാത്രം വിചാരിച്ചാല്‍ കല്യാണം നടക്കുമോ. അതിന് ചെറുക്കന്‍ വേണ്ടേ? എന്ന് മിയ തിരിച്ച് ചോദിക്കുന്നു. ഞാന്‍ ഈശോയോട് ഈ കാര്യമങ്ങ് പറയാന്‍ പോവുകയാണെന്ന് മിനി തിരിച്ച് പറഞ്ഞു.

  അന്ന് പള്ളിയില്‍ പോയി മുട്ടുകുത്തി 'കര്‍ത്താവേ കൊച്ചിന് എല്ലാം കൊണ്ട് ചേര്‍ന്ന ഒരു ചെറുക്കനെ എന്റെ മുന്നില്‍ കൊണ്ട് വന്ന് തരണം' എന്നങ്ങ് പറഞ്ഞെന്ന് ദൈവം ആ പ്രാര്‍ഥന കേട്ടെന്നും മിനി പറയുന്നു. അത് പ്രാര്‍ഥനയൊന്നുമല്ല, ഭീഷണിയായിരുന്നുവെന്നായിരുന്നു മിയയുടെ ഉത്തരം. ഞങ്ങള്‍ക്ക് കര്‍ത്താവിനോടും കന്യാമറയത്തിനോടും ഒക്കെ ഒരു ഭായ് ഭായ് ബന്ധമാ. പ്ലീസ് പ്ലീസ്.. ഒന്ന് ശരിയാക്കി താ എന്ന ലൈനിലാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. എന്തായാലും ഈ സംഭവത്തിന് ശേഷം ഒരു ദിവസം മിയയുടെ അമ്മ അവിചാരിതമായി നടന്‍ സിജോയ് വര്‍ഗീസിനെ കണുന്നു. സിജോയ് ആണ് പറഞ്ഞത് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കാന്‍.

  പക്ഷേ ഇതുവരെ ഏതെങ്കിലും സിനിമാ നടി മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നടത്തി കല്യാണം കഴിച്ചിട്ടുണ്ടോ എന്നൊരു സംശയം. അമ്മയോട് ചോദിച്ചപ്പോ മറ്റുള്ളവരൊക്കെ സ്‌നേഹിച്ച വിവാഹം കഴിക്കുന്നത്. നിനക്ക് അതിനൊന്നും ഒരു പ്ലാനും ഇല്ലാത്ത സ്ഥിതിയ്ക്ക് ഇങ്ങനെ അങ്ങ് കല്യാണം കഴിച്ചാല്‍ മതി എന്ന്. അല്ല, ഇതൊക്കെ എങ്ങനെയാ എന്റെ തെറ്റായി മാറിയതെന്നാ മനസിലാകത്തതെന്ന് മിയ പറയുന്നു. സൈറ്റില്‍ പരസ്യം വന്ന് കഴിഞ്ഞപ്പോഴാണ് വിചാരിച്ചത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മിയയുടെ അമ്മയ്ക്ക് മനസിലായത്.

  ആയിരത്തോളം ഫോട്ടോസും വിവരങ്ങളുമല്ലേ. അതില്‍ നിന്ന് പറ്റിയത് എങ്ങനെ കണ്ടെത്തും? രാത്രി ഉറങ്ങാതിരുന്ന് സൈറ്റില്‍ തിറഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിയ്ക്ക് എന്നെ കെട്ടിക്കാനുള്ള ആവേശം തന്നെ അങ്ങ് പോയി. എനിക്ക് വയ്യ, എന്ന് മമ്മി പറയുമ്പോള്‍ ഞാന്‍ ചോദിക്കും 'ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കല്‍' എന്ന്. അവസാനം ദേ വരുന്നു, തേടിയ വള്ളി. കൂടി വന്നാല്‍ തൃശൂര്‍ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ കൊടുത്ത് വിടത്തില്ല, എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്ത് നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ശേഷം ദേ നോക്ക് എന്നും പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകേ നടക്കാന്‍ തുടങ്ങിയെന്നും മിയ പറയുന്നു.

  English summary
  When Mia George's Wedding Preparation Started Says Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X