എന്നെ വിവാഹം ചെയ്തേ പറ്റൂയെന്ന് ശ്രീദേവി, നിരാലംബയായ ഭാര്യ പൊട്ടിക്കരഞ്ഞു, ഒടുവിൽ സംഭവിച്ചത്: കുട്ടി പത്മിനി
ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു ശ്രീദേവിയും മിഥുൻ ചക്രവർത്തിയും. ഇരുവരും തമ്മിലുണ്ടായ പ്രണയ ബന്ധം സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. പിരിയാൻ പറ്റാത്ത വിധം അടുത്തവരായിരുന്നു ഇവർ. പക്ഷെ ശ്രീദേവിയെ മാനസികമായി തളർത്തിയ സംഭവ വികാസങ്ങളാണ് ഈ പ്രണയ ബന്ധത്തിൽ ഉണ്ടായത്. പ്രണയത്തിലാകുമ്പോൾ മിഥുൻ ചക്രബർത്തി വിവാഹിതനും അച്ഛനുമാണ്. യോഗിത ബാലിയെന്നാണ് ഭാര്യയുടെ പേര്. ശ്രീദേവിക്ക് തന്റെ ഭർത്താവുമായുള്ള ബന്ധം അറിഞ്ഞ യോഗിത മാനസികമായി തകർന്ന് പോയിരുന്നു. ശ്രീദേവിയാണെങ്കിൽ മിഥുനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിക്കുകയും ചെയ്തു.
യോഗിത തന്നോട് പറഞ്ഞ വിഷമങ്ങളെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആ സമയത്ത് എന്റെ ചേച്ചി നടി രേഖയുടെ സഹോദരനെ വിവാഹം ചെയ്തിട്ടുണ്ട്. മുംബെെയിലായിരുന്നു അവർ. യോഗിത ബാലിയാണ് മിഥുൻ ചക്രബർത്തിയുടെ ഭാര്യ. രേഖയുടെ അമ്മ അവർ പുഷ്പവല്ലിയക്കയുടെ മദ്രാസിലെ വീട്ടിൽ വന്ന് വല്ലാതെ കരഞ്ഞു. നിങ്ങൾ ഇവളെ വീട്ടിലേക്ക് കൊണ്ട് പോകൂ, രാവിലെ മുതൽ കരച്ചിലാണെന്ന് പുഷ്പവല്ലിയക്ക ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ടീ നഗറിലെ വീട്ടിലേക്ക് അവരെ കൊണ്ട് വന്നു.

ഞങ്ങൾ സമാധാനിപ്പിച്ചു. ഭക്ഷണം കൊടുത്തിട്ട് വേണ്ടെന്ന് പറഞ്ഞു. അവരും ഒരു ബംഗാളി നടിയാണ്. നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. രേഖയെ പോലെയാണ് കാണാൻ. മിഥുൻ സാറെ വിവാഹം ചെയ്ത ശേഷം അഭിനയം രംഗത്ത് നിന്ന് മാറി നിന്നതാണ്. അദ്ദേഹത്തിന് വേണ്ടി എന്റെ അച്ഛനെയും അമ്മയെയും വിട്ടു. കരിയറും വിട്ടു. എല്ലാം ഉപേക്ഷിച്ചാണ് അവരെ വിവാഹം ചെയ്തത്. ഇപ്പോൾ എനിക്ക് കുഞ്ഞുമുണ്ട്. ഈ സമയത്താണ് ശ്രീദേവി അദ്ദേഹത്തെ വിവാഹം ചെയ്യുന്നത്, എനിക്കൊന്നും മനസിലാകുന്നില്ല, ജീവിതമെന്താകുമെന്ന് അറിയില്ലെന്ന് പറഞ്ഞു. കണ്ടാൽ പാവം തോന്നും. ഒരിക്കൽ അവർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതുമാണ്.
ഇതിനിടെ തന്നെ വിവാഹം ചെയ്തേ പറ്റൂ എന്ന് മിഥുൻ ചക്രബർത്തിയോട് ശ്രീദേവി കടുപ്പിച്ച് പറഞ്ഞു. രണ്ട് പേരും രഹസ്യ വിവാഹം ചെയ്തെന്ന് കേട്ടിട്ടുണ്ട്. അതെനിക്ക് അറിയില്ല. മിഥുനിൽ നിന്നും മകളെ പിരിക്കാൻ പറ്റാതായപ്പോൾ മിഥുൻ വിവാഹമോചിതനായി വന്നാൽ സമ്മതിക്കാമെന്ന് ശ്രീദേവിയുടെ അമ്മ പറഞ്ഞു . ശ്രീദേവിക്ക് സന്തോഷമായി. കാരണം അമ്മയെ എതിർത്ത് എന്തെങ്കിലും ചെയ്യുന്ന ആളല്ല ശ്രീദേവി. പക്ഷെ, മക്കളുണ്ട്, പിരിയാൻ പറ്റില്ലെന്ന് മിഥുൻ ചക്രവർത്തി ശ്രീദേവിയോട് പറഞ്ഞു. അതോടെ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ വന്നു. ഒരുമിച്ച് കാണുന്നതും അഭിനയിക്കുന്നതും നിർത്തി.
ഇതിനിടെയാണ് ശ്രീദേവി അനിൽ കപൂറിനൊപ്പം നിരവധി സിനിമകൾ ചെയ്യുന്നത്. ബോണി കപൂറിനിടെ ഷൂട്ടിംഗിനിടെ കാണാൻ തുടങ്ങി. ചാന്ദ്നി എന്ന സിനിമയ്ക്ക് ശേഷം ശ്രീദേവി ഹിന്ദിയിലെ താരമായി. തമിഴകത്തേക്ക് തിരിഞ്ഞ് നോക്കാനായില്ല. അമ്മയുടെ മരണ ശേഷം ശ്രീദേവിയുടെ ആശ്രയമായി ബോണി കപൂർ മാറി. വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ ശ്രീദേവിയുടെ കുടുംബത്തിലെ എല്ലാവരും എതിർത്തു. ആര് പറഞ്ഞതും കേൾക്കാതെ ഞാൻ അദ്ദേഹത്തെയേ വിവാഹം ചെയ്യൂ എന്ന് ശ്രീദേവി വ്യക്തമാക്കിയെന്നും കുട്ടി പത്മിനി പറഞ്ഞു.


Click it and Unblock the Notifications

