twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടനില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ആ സര്‍പ്രൈസ്! തുറന്നുപറഞ്ഞ് ഗായിക മഞ്ജരി

    By Midhun Raj
    |

    മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രമാണ് രസതന്ത്രം. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രേമചന്ദ്രന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മീരാ ജാസ്മിനാണ് രസതന്ത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത്. ഇവര്‍ക്കൊപ്പം ഭരത് ഗോപി, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

    മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രസതന്ത്രം. സത്യന്‍ അന്തിക്കാടിന്റെ തന്നെ തിരക്കഥയിലായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു രസതന്ത്രത്തിന്റെ നിര്‍മ്മാണം. ഇളയരാജ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    അഞ്ച് പാട്ടുകളാണ്

    അഞ്ച് പാട്ടുകളാണ് ഇളയരാജ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. അതേസമയം രസന്ത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളില്‍ ഒന്നായിരുന്നു മഞ്ജരി പാടിയ ആറ്റിന്‍ക്കരയോരത്തെ എന്ന പാട്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കായിരുന്നു ഇളയരാജ ഈ പാട്ട് ഒരുക്കിയത്. ഗാനരംഗത്തില്‍ മീരാ ജാസ്മിനും മോഹന്‍ലാലുമാണ് പ്രത്യക്ഷപ്പെട്ടത്.

    ആറ്റിന്‍കരയോരത്തെ

    അതേസമയം ആറ്റിന്‍കരയോരത്തെ ഗാനത്തിന് മോഹന്‍ലാലില്‍ നിന്നും ലഭിച്ച അഭിനന്ദനത്തെ കുറിച്ച് ഗായിക മഞ്ജരി മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജരി ഇക്കാര്യം പറഞ്ഞത്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ജീവിതത്തില്‍ ഒരുപാട് സര്‍പ്രൈസുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ രസകരമായ ഒരു സര്‍പ്രൈസ് ഞാന്‍ പറയാം.

    താമരക്കുരുവിക്ക് തട്ടമിട്

    താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം തരംഗമായി ഓടുന്ന സമയത്താണ് ഞാന്‍ ആറ്റിന്‍ കരയോരത്തെ എന്ന രസതന്ത്രം സിനിമയിലെ ഗാനം പാടുന്നത്. മീര ജാസ്മിന്റെ ലിപ് സിംഗുമായി എന്‌റെ ശബ്ദം ചേരുന്നുവെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. ആറ്റിന്‍ കരയോരത്ത് പാടി ഒരുപാട് ദിവസം കഴിഞ്ഞാണ് എനിക്ക് ഒരു കോള്‍ വരുന്നത്.

    സത്യന്‍ അങ്കിളായിരുന്നു

    സത്യന്‍ അങ്കിളായിരുന്നു, സത്യന്‍ അന്തിക്കാട്. മഞ്ജരിയോട് ഒരാള്‍ക്ക് സംസാരിക്കണമെന്ന് പറയുന്നു. ഫോണിന്റെ അപ്പുറത്ത് മറ്റൊരാളുടെ ശബ്ദം. മഞ്ജരി ഞാന്‍ മോഹന്‍ലാല്‍ ആണ്. അയ്യോ അത് കേട്ടതും ഞാന്‍ ഞെട്ടി. ആരെങ്കിലും പറ്റിക്കുകയാണോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. ലാലേട്ടന്‍ എന്റെ പാട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ലാലേട്ടനോട് ആദ്യമായി സംസാരിക്കുന്നത്, അപ്പോഴാണ്. അഭിമുഖത്തില്‍ മഞ്ജരി പറഞ്ഞു.

    Recommended Video

    നരസിംഹം ക്ലൈമാക്‌സ് ശരിക്കും ഇതായിരുന്നു | FilmiBeat Malayalam
    മലയാളത്തില്‍ നിരവധി സിനിമകളില്‍

    മലയാളത്തില്‍ നിരവധി സിനിമകളില്‍ പാട്ടുകള്‍ പാടിയിട്ടുളള ഗായികയാണ് മഞ്ജരി. സൂപ്പര്‍താര സിനിമകളില്‍ എല്ലാം പാട്ടുകള്‍ പാടി ഗായിക തിളങ്ങിയിരുന്നു. പിന്നണി ഗായിക എന്നതിലുപരി ഹിന്ദുസ്ഥാനി സംഗീതത്തിലും മികവ് പുലര്‍ത്തിയ ഗായികയാണ് മഞ്ജരി. രണ്ട് തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരവും മഞ്ജരി നേടിയിരുന്നു. മകള്‍ക്ക്, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ക്കായിരുന്നു മഞ്ജരിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

    Read more about: mohanlal manjari
    English summary
    When Mohanlal Called And Appreciated Singer Majari For Her Song In Rasathanthram Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X