twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനാണ് ഉത്തരവാദി എന്ന് ലാലേട്ടന് അറിയാമായിരുന്നു; സോറി പറഞ്ഞത് ആ നടി; ഹണി റോസ്

    |

    മലയാളത്തിലെ ശ്രദ്ധേയ നായിക നടിമാരിൽ ഒരാളാണ് ഹണി റോസ്‍. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി റോസ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ട്രിവാൻഡം ലോഡ്ജ് എന്ന സിനിമയിലൂടെ ഹണി റോസ് പിന്നീട് തിരിച്ചു വരുന്നത്.

    Also Read: നടിമാരെ കൂട്ടിക്കൊടുക്കാന്‍ എനിക്ക് പറ്റില്ല; 21 സംവിധായകരുടെ കഥ വെളിപ്പെടുത്തും, ശാന്തിവിള ദിനേശ്Also Read: നടിമാരെ കൂട്ടിക്കൊടുക്കാന്‍ എനിക്ക് പറ്റില്ല; 21 സംവിധായകരുടെ കഥ വെളിപ്പെടുത്തും, ശാന്തിവിള ദിനേശ്

    ബോൾഡ് ആയ കഥാപാത്രത്തെ ആണ് ഹണി സിനിമയിൽ അവതരിപ്പിച്ചത്

    ഏറെ വ്യത്യസ്തകളുമായെത്തിയ സിനിമയിൽ ഹണി റോസിനും മാറ്റങ്ങൾ ഏറെ ആയിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രത്തെ ആണ് ഹണി സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ഹണിയെ തേടി നിരവധി സിനിമകളെത്തി.

    കുമ്പസാരം, കനൽ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ഹണി കാഴ്ച വെച്ചു. മോൺസ്റ്റർ ആണ് ഹണിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ മോഹൻലാലിനൊപ്പമാണ് ഹണി റോസ് അഭിനയിച്ചത്.

    നാളുകൾക്ക് ശേഷമാണ് നടിക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്

    Also Read: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, പക്ഷെ; അവസാനം ഐവി ശശിയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയെന്ന് സീമAlso Read: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, പക്ഷെ; അവസാനം ഐവി ശശിയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയെന്ന് സീമ

    വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചതെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാളുകൾക്ക് ശേഷമാണ് നടിക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. ഇപ്പോഴിതാ മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

    സിനിമാ സംഘടന ആയ അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ തന്റെ കാൽ തട്ടി വീണ സംഭവത്തെക്കുറിച്ചാണ് ഹണി റോസ് സംസാരിച്ചത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹണി.

    ഞാൻ ഒരു സൈഡിൽ നിന്ന് ഓടി വരുന്നു

    'ഫസ്റ്റ് സ്റ്റേജിൽ ആയിരുന്നു ഞങ്ങൾ പെർഫോം ചെയ്തിരുന്നത്. മഴ പെയ്തിട്ട് സെക്കന്റ് സ്റ്റേജിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. ഞാൻ ഒരു സൈഡിൽ നിന്ന് ഓടി വരുന്നു, നമിത ലാലേട്ടനെ പുഷ് ചെയ്യണം. ഞാൻ ഓടി വന്ന് വെള്ളത്തിൽ തെന്നി വീണു'

    'ആരും എന്നെ കണ്ടില്ല. നമിത തള്ളുമ്പോൾ ലാലേട്ടൻ പെട്ടെന്ന് മറിഞ്ഞ് വീഴുന്നതാണ് ആളുകൾ കാണുന്നത്. എന്റെ കാലിൽ തട്ടിയാണ് അദ്ദേഹം വീഴുന്നത്. നമിത സ്റ്റക്ക് ആയി നിന്നു. നമിതയുടെ വിചാരം നമിത തള്ളിയിട്ടതാണെന്നാണ്'

    ഞാൻ ദൈവമേ പെട്ടല്ലോ എന്ന് പറഞ്ഞ് നിൽക്കുകയാണ്

    'ലാലേട്ടന് അറിയാമായിരുന്നു ഞാനാണ് ഉത്തരവാദി എന്ന്. നമിത ഭയങ്കരമായി പേടിച്ച് പോയി. എല്ലാവരും പേടിച്ച് പോയി. അത് കഴിഞ്ഞ് നമിത ഓടിപ്പോയി ലാലേട്ടാ എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് ഭയങ്കര സോറി പറച്ചിൽ'

    'ഞാൻ ദൈവമേ പെട്ടല്ലോ എന്ന് പറഞ്ഞ് നിൽക്കുകയാണ്. ഒത്തിരിപ്പേർ അവിടെ വീണു, ഹണി റോസ് പറഞ്ഞു'

    മോഹൻലാലിനൊപ്പം ചേർത്ത് വന്ന മോശം പ്രചരണത്തിനെതിരെ ‌ഹണി റോസ് സംസാരിച്ചിരുന്നു

    നേരത്തെ മോഹൻലാലിനൊപ്പം ചേർത്ത് വന്ന മോശം പ്രചരണത്തിനെതിരെ ‌ഹണി റോസ് സംസാരിച്ചിരുന്നു. മോഹൻലാലിനെക്കുറിച്ച് ഹണി പറഞ്ഞെന്ന രീതിയിൽ ഒരു വാചകത്തിന്റെ സ്ക്രീൻ ഷോട്ട് ആയിരുന്നു പ്രചരിച്ചത്. എന്റെ വളർച്ചയിൽ മോഹ​ൻലാലിന്റെ കൈത്താങ്ങുണ്ട് എന്ന് എന്നായിരുന്നു വാചകം.

    ഇതിനോടൊപ്പം മോശം അർത്ഥം നൽകുന്ന തരത്തിൽ ഹണിയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെയാണ് ​ഹണി സംസാരിച്ചത്. സോഷ്യൽ മീഡിയയുടെ മോശം വശത്തിന്റെ ഭാ​ഗമാണത്.

    പരാതിപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പരാതിപ്പെട്ടാൽ ഇത് കുറച്ച് പേർ കൂടി കാണുകയേ ഉള്ളൂവെന്ന് അമ്മ പറഞ്ഞെന്നും ഹണി റോസ് അന്ന് വ്യക്തമാക്കിയിരുന്നു.

    Read more about: honey rose
    English summary
    When Mohanlal Fallen While Dancing On Stage; Honey Rose Says She Was The Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X