സുചിത്രയുടെ വാക്കുകൾ ഏറെ സങ്കടപ്പെടുത്തി, പിന്നീട് അത് മറന്നിട്ടില്ല, വെളിപ്പെടുത്തി മോഹൻലാൽ

സിനിയോടുള്ള അടക്കാനാവാത്ത പ്രണയമാണ് മോഹൻലാൽ എന്ന നടനെ പ്രേക്ഷരുടെ സ്വന്തം ലാലേട്ടനാക്കി മാറ്റിയത്. കുടുബത്തോടൊപ്പ തന്നെ ലാലേട്ടൻ തന്റെ സിനികളെ നെഞ്ചിലേറ്റിന്നുണ്ട്. ജീവിതത്തിൽ താരം ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് തന്റെ ചിത്രങ്ങൾക്കാണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്. സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് ജീവിതത്തിലെ പല നല്ല നിഷങ്ങളും നഷ്ടമായി പോയി. ജെ ബി ജങ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ജീവിതത്തിലെ ഏറ്റവും കൂടുതൽ സമയം സിനിമയിലാണ് ജീവിച്ചത്എന്നാണ് മണിയൻപിള്ള രാജുിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്. ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടൻ വെളിപ്പെടുത്തി.

mohanlal

വിവാഹ വാർഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ.ദുബായിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാൻ സുചിത്രയും കൂടെ വന്നു.യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുമ്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്."ഞാൻ ബാഗ് തുറന്നു നോക്കുമ്പോൾ അതൊരു സമ്മാനമായിരുന്നു. ഒരു മോതിരം.അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാർഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകൾ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി.

മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓർത്തുവെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാൻ. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ കാര്യങ്ങളാണ്. ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി .ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു.
ചെറിയ കാര്യങ്ങൾ എന്നത് വലിയ കാര്യങ്ങളേക്കാൾ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രിൽ 28 എന്ന ആ വിവാഹ ദിവസം ഞാൻ മറന്നിട്ടില്ല.എന്റെ ജീവിതത്തിൽ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അത്. ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കരുത് എന്ന് ഞാൻ മനസിലാക്കി- മോഹൻലാൽ പറയുന്നു.

ലാലേട്ടൻെറ ഏറ്റവും വലിയ ആരാധികയാണ് ഭാര്യ സുചിത്ര മോഹൻലാൽ. ലാലേട്ടന്റെ തിരക്കിനോടൊപ്പം ഒരു പരാതിയും കൂടാതെ നല്ലപാതിയായി സുചിത്ര എപ്പോഴും കൂടെയുണ്ടാവാറുണ്ട്. മോഹൻലാലിന്റെ ലൊക്കേഷനുകളിൽ നിത്യ സാന്നിധ്യമാണ് താരപത്നി.ലെക്കേഷനുകളിൽ മാത്രമല്ല മോഹൻലാലിന്റെ അവധിയാത്രകളിലും സുചിത്ര കൂടെയുണ്ടാകും. ആദ്യകാലങ്ങളിൽ സിനിമയ്ക്ക് പിന്നാലെ ഓടിയെങ്കിലും ഇന്ന് കുടുംബത്തിനേടോപ്പവും ഇരിക്കാൻ സമയം കണ്ടെത്താറുണ്ട്. ലേക്ക് ഡൗൺ കാലം ഭാര്യയ്ക്കും മകനും ഒപ്പമായിരുന്നു താരം ജീവിച്ചത്.

More from Filmibeat

Read more about: mohanlal മോഹൻലാൽ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X