'തന്നേക്കാൾ സ്നേഹം ആന്റണിയോടാണെന്ന് ഭാര്യക്ക് തോന്നിക്കാണും; രണ്ട് പേരെയും ഒരുമിച്ചാണ് കിട്ടിയത്'

സിനിമാ ലോകത്തെ ശ്രദ്ധേയ കൂട്ടുകെട്ടാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാലിന്റെ കരിയറിൽ വലിയ സ്വാധീനം ആന്റണി പെരുമ്പാവൂരിനുണ്ട്. ആന്റണി പെരുമ്പാവൂർ മുഖേനെയാണ് മോഹൻലാലിനടുത്തേക്ക് തിരക്കഥകൾ എത്തുന്നത്. വർഷങ്ങളായി മോഹൻലാലിനൊപ്പമാണ് ആന്റണി പെരുമ്പാവൂർ പ്രവർത്തിക്കുന്നത്. നടന്റെ ഡ്രെെവറായിരുന്ന ആന്റണി ഇന്ന് മലയാളത്തിലെ ബി​ഗ് ബജറ്റ് സിനിമകളുടെ നിർമാതാവാണ്.

തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂരും മോഹൻലാലും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്. 20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിം​ഗ് കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ സർ, എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ഓർക്കുമോ എന്ന് ചോദിച്ചു. എന്താ ആന്റണി അങ്ങനെ ചോദിക്കുന്നത്, നമ്മൾ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ.

Mohanlal  Antony Perumbavoor

തീർച്ചയായും ആന്റണി എന്റെ ഓർമയിൽ ഉണ്ടാകുമെന്ന് പറഞ്ഞു. കുറച്ച് നാൾ കഴിഞ്ഞ് ഞാനും എന്റെ സുഹൃദ് വലയവും മോഹൻലാൽ സാറിന്റെ ഷൂട്ടിം​ഗ് കാണാൻ ചെന്നു. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിം​ഗാണ്. അവിടെ ആൾക്കൂട്ടത്തിന്റെ ഇടയിൽ ലാൽ സർ എപ്പോഴാണ് എന്നെ കാണുന്നത് എന്ന് നോക്കുമ്പോൾ ലാൽ സർ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്ന് ചിന്തിച്ചു.

എന്നെത്തന്നെയാണ് വിളിച്ചത്. ഞാൻ പരിസരം മറന്ന് ഓടി. പ്രൊഡക്ഷൻ മാനേജർമാർ എന്നെ തടയാൻ വന്നപ്പോൾ ലാൽ സർ പോര് എന്ന് പറഞ്ഞു. ആ ഷൂട്ടിം​​ഗ് തീരുന്നത് വരെ ലാൽ സാറിന് വേണ്ടി ചെയ്തു. അത് കഴിഞ്ഞ് ആന്റണി എന്റെ കൂടെ പേര് എന്നാണ് ലാൽ സർ പറഞ്ഞതെന്നും ആന്റിഇ പെരുമ്പാവൂർ ഓർത്തു. താനല്ല ദൈവം എന്നെക്കൊണ്ട് ആന്റണിയെ വിളിപ്പിച്ചതാണെന്ന് വിശ്വസിക്കുന്നെന്ന് ഇതേ കേട്ട മോഹൻലാൽ പറഞ്ഞു.

Mohanlal  Antony Perumbavoor

എനിക്ക് സിനിമ അഭിനയിക്കാൻ മാത്രമേ അറിയൂ. ബാക്കി ഒരുപാട് കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലൊന്നും വലിയ പ്രാധാന്യം കൊടുക്കുന്ന ആളല്ല ഞാൻ. എന്റെ കല്യാണം കഴിഞ്ഞിട്ട് 29 വർഷമായി. എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്. ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാൾ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും. കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതും.

എന്റെ കരിയറിലെ ഉയർച്ചയിലും നന്മയിലും ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിയുണ്ട്. ആ സത്യത്തെ താൻ മാനിക്കുന്നെന്നും മോഹൻലാൽ പറഞ്ഞു. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കവെയാണ് ഇരുവരും ഇക്കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചത്. സിനിമകളുടെ തിരക്കുകളിലാണിപ്പോൾ മോഹൻലാൽ. മാലെെക്കോട്ടെ വാലിബനാണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X