'ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതിൽ ആത്മാർത്ഥത കൂടുതൽ'; ഷോട്ട് കഴിഞ്ഞും അവസാനിക്കാത്ത പ്രണയം തോന്നിയെന്ന് ലാൽ

മലയാളത്തിന് എക്കാലത്തും പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. അഭിനയ മികവിൽ ഇന്ത്യയിലെ നടൻമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന മോഹൻലാലിനെക്കുറിച്ച് നേരത്തെ പല പ്രമുഖരും സംസാരിച്ചിട്ടുണ്ട്. ഒപ്പമഭിനയിച്ച മിക്ക നടിമാരും മോഹൻലാലിനെക്കുറിച്ച് വാചാലരാവാറുണ്ട്.

രസകരമായി ഷൂട്ടിം​ഗ് മുന്നോട്ട് പോവാനും ഒപ്പമുള്ളവരെ കംഫർട്ടബിൾ ആക്കാനും മോഹൻ‌ലാലിന് സാധിക്കുന്നെന്ന് ഇവർ പറയുന്നു. ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കാനും മോഹൻലാലിന് മടി ഇല്ല.

 ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ പ്രണയം തോന്നാറുണ്ടോ

തമിഴിൽ കമൽഹാസനും മലയാളത്തിൽ മോഹൻലാലുമാണ് ഇത്തരം രം​ഗങ്ങളോട് മുഖം തിരിക്കാത്ത ആദ്യ കാലത്തെ നടൻമാർ. മുൻപൊരിക്കൽ മുകേഷ് ഇതേ പറ്റി മോഹൻലാലിനോട് ചോദിച്ചിരുന്നു. ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ പ്രണയം തോന്നാറുണ്ടോ എന്ന് മുകേഷ് മോഹൻലാലിനോട് ചോദിച്ചത്.

മോഹൻലാൽ എന്ന നടൻ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേമ രം​ഗങ്ങളിൽ അഭിനയിച്ച ആളാണ്. ഒരുപാട് നായികമാരോടൊപ്പം വളരെ ഇഴുകി ചേർന്ന് അഭിനയിച്ച ആളാണ്. വളരെ ആത്മാർത്ഥത നിറഞ്ഞ ഒരു സമീപനം അതിൽ കാണുന്നുണ്ട്. ശരിക്കും ഇവരെ സ്നേഹിക്കുമോ ആ സമയത്ത്, എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ഇതിന് മോഹൻലാൽ മറുപടി നൽകി.

 ആ സമയത്ത് മാത്രമല്ല എപ്പോഴും നമ്മൾ പ്രണയത്തിലാണ് എല്ലാവരുമായും

'തീർച്ചയായും. പ്രണയമെന്ന് പറയുന്നത് ഒരു നല്ല അവസ്ഥ ആണ്. ആ സമയത്ത് മാത്രമല്ല എപ്പോഴും നമ്മൾ പ്രണയത്തിലാണ് എല്ലാവരുമായും. ആ പ്രണയം അവരിലേക്ക് കുറച്ച് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നു എന്നേ ഉള്ളൂ. തീർച്ചയായിട്ടും പ്രണയ ​രം​ഗങ്ങൾ അവതരിപ്പിക്കുന്ന സമയത്ത് ഉള്ളിൽ അറിയാതെ ഒരു പ്രണയം ഉണ്ടാവും. പ്രണയം ആ ഷോട്ട് കഴിയുമ്പോൾ കളയുക എന്നതാണ് നമ്മളുടെ ധർമ്മം,' മോഹൻലാൽ പറഞ്ഞു.

ബി​ഗ് ബജറ്റിൽ വന്ന സിനിമകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തി

'അതാണ് അറിയേണ്ടത് ആ പ്രണയം കളയുമോ അതോ കൂടെക്കൊണ്ട് നടക്കുമോ എന്നായി മുകേഷിന്റെ അടുത്ത ചോദ്യം. ചിലത് കളയും. ചിലത് കുറച്ച് നാൾ കഴിഞ്ഞ് കളയും,' മോഹൻലാൽ പറഞ്ഞതിങ്ങനെ. കരിയറിൽ മോശം സമയത്തിലൂടെ ആണ് മോഹൻലാൽ കടന്ന് പോവുന്നത്.

2022 ൽ നടന്റെ ഒരു സിനിമ പോലും ജനപ്രീതി നേടിയിട്ടില്ല. ബി​ഗ് ബജറ്റിൽ വന്ന സിനിമകളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തി. സിനിമാ ലോകത്ത് വലിയ ചർച്ചയാണ് മോ​ഹൻലാലിന്റെ ഈ പരാജയങ്ങൾ ഉണ്ടാക്കിയത്. ഒരു ഹിറ്റ് സിനിമയിലൂടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം നടന്റെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്

മരയ്ക്കാർ, മോൺസ്റ്റർ, തുടങ്ങിയ സിനിമകൾ വലിയ പ്രതീക്ഷയോടെ ആണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ വലിയ നിരാശയാണ് സിനിമ പ്രേക്ഷകർക്ക് ഉണ്ടാക്കിയത്. അതേസമയം നടന്റെ വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

എലോൺ, മലൈക്കോട്ടെ വാലിബൻ എന്നീ സിനിമകളാണ് വരാനിരിക്കുന്ന്. ലിജോ ജോസ് പെല്ലിശേരിയോടൊപ്പം മോഹൻലാൽ ആദ്യമായെത്തുന്ന സിനിമ ആണ് മലൈക്കോട്ടെ വാലിബൻ.

ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിക്കുന്നത്

വലിയ പ്രതീക്ഷയാണ് ഈ സിനിമയ്ക്ക് മേൽ ആരാധകർക്ക് ഉള്ളത്. ഇതോടൊപ്പം നടൻ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയും ഈ വർഷം തിയറ്ററുകളിലേക്ക് എത്തിയേക്കും. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോയുടെ കഥ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എമ്പുരാന്റെ ഷൂട്ടിം​ഗും ഈ വർഷം നടക്കും.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X