എത്ര കോടി രൂപ തന്നാലും ഇങ്ങനത്തെ സിനിമ വേണ്ട: സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയപ്പോൾ മോഹൻലാലിനോട് അമ്മ പറഞ്ഞത്

മലയാളത്തിന്റെ ലെജൻഡറി സൂപ്പർസ്റ്റാർ മോഹൻലാൽ, ഇന്ന് ഇൻഡസ്ട്രിയിൽ മറ്റൊരാളും എത്തിപ്പിടിച്ചിട്ടില്ലാത്ത ഉയരങ്ങൾ കീഴടക്കി നിൽക്കുകയാണ്. തിരുവനന്തപുരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് സിനിമയിലേക്ക് എത്തുമ്പോൾ, അദ്ദേഹത്തെ ഏറ്റവും പിന്തുണച്ച രണ്ടു വ്യക്തികളാണ് അച്ഛൻ വിശ്വനാഥൻ നായരും, അമ്മ ശാന്തകുമാരിയും. എന്നാൽ, മോഹൻലാൽ മലയാളത്തിന്റെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളർന്ന കാലത്ത് പോലും മകന്റെ പല ക്ലാസിക് ചിത്രങ്ങളും കാണാൻ ആ അമ്മ തയ്യാറായിട്ടില്ല. അതിന് പിന്നിലെ കാരണം സ്നേഹം തന്നെയായിരുന്നു.

ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു പ്രശസ്ത മലയാളം ടെലിവിഷൻ ചാനലിന് നൽകിയ അപൂർവ്വ അഭിമുഖത്തിൽ, തന്റെ പ്രിയപ്പെട്ട ലാലുവിനെ കുറിച്ച് ശാന്തകുമാരി അമ്മ മനസ്സ് തുറന്നിരുന്നു. പിന്നീട്, മാധ്യമം പത്രം സംഘടിപ്പിച്ച മോഹൻലാൽ സ്പെഷ്യൽ പ്രോഗ്രാമിൽ ആ അഭിമുഖത്തിന്റെ ഭാഗങ്ങൾ ടെലികാസ്റ്റ് ചെയ്തപ്പോൾ, വികാരനിർഭരനായിട്ടാണ് അദ്ദേഹം അത് കണ്ടത്. ആ വിഡിയോയിൽ തന്റെ മകൻ അഭിനയിച്ച പല ക്ലാസിക് സിനിമകളും താൻ മനഃപൂർവം കാണാതെ വിട്ടിട്ടുണ്ടെന്നാണ് അദ്ധേഹത്തിന്റെ അമ്മ പറഞ്ഞത്.

Mohanlal with his mother Shanthakumari Amma
Photo Credit: Filmibeat / Mohanlal, Facebook

ചെറുപ്പം മുതൽ വലിയ കാലാവാസനകൾ ഉണ്ടായിരുന്ന മോഹൻലാലിന്, ഡാൻസും പാട്ടും എന്നും വലിയ ഇഷ്ടമായിരുന്നുവെന്ന് അമ്മ ഓർത്തെടുത്തു. ആരെ കണ്ടാലും അനുകരിക്കുന്ന സ്വഭാവവും കൊച്ചു ലാലുവിന് ഉണ്ടായിരുന്നുവെന്നാണ് ശാന്തകുമാരി അമ്മ പറഞ്ഞത്. അത് കാണുമ്പോഴൊക്കെ, "ഇവനെ സിനിമയിൽ വിട്ടാലേ കൊള്ളൂ," എന്ന് താൻ എല്ലാവരോടും പറഞ്ഞിരുന്നുവെന്നും സൂപ്പർ താരത്തിന്റെ അമ്മ വാത്സല്യത്തോടെ ഓർത്തെടുത്തു. "സിനിമയ്ക്കായി ഇറങ്ങണം എന്ന് പറഞ്ഞപ്പോഴ് ഒരു ഡിഗ്രി ഒക്കെ കിട്ടിയിട്ട് മതി, എന്ന് മാത്രം പറഞ്ഞിരുന്നു," ശാന്തകുമാരി അമ്മ വെളിപ്പെടുത്തി.

Shanthakumari Amma  Mohanlal in Kireedam
Photo Credit: Filmibeat / IMDb

എന്നാൽ മകനെ ഏറെ സ്നേഹിക്കുന്നത് കൊണ്ട് തന്നെ, മോഹൻലാലിന്റെ പല ക്ലാസിക് ചിത്രങ്ങളും ആ അമ്മ കണ്ടിട്ടില്ല. തന്റെ മകൻ അഭിനയിക്കുമ്പോഴാണെങ്കിൽ പോലും, കരയുന്നതോ, തല്ലു കൊള്ളുന്നതോ, മരിക്കുന്നതോ, കാണാൻ വയ്യാത്തത് കൊണ്ടായിരുന്നു അത്. "താളവട്ടം, കീരീടം, ചെങ്കോൽ ഒന്നും ഞാൻ കണ്ടിട്ടേയില്ല. അന്നൊക്കെ ഞാൻ പറയും "എത്ര കോടി രൂപ തന്നാലും വേണ്ട... ഇങ്ങനെയുള്ള സിനിമകൾ വേണ്ട," എന്ന്. ഇപ്പോഴും അടി പദമൊന്നും ഞാൻ കാണുകയില്ല," ഏറെ സ്നേഹത്തോടെ ശാന്തകുമാരി അമ്മ പറഞ്ഞു നിർത്തി. മോഹൻലാലിന്റെ സിനിമാ തിരഞ്ഞെടുപ്പിനോട് ചിലപ്പോഴൊക്കെ വിയോജിപ്പ് ഉണ്ടാവാറുണ്ടെങ്കിലും, അമ്മയും അച്ഛനും എന്നും അദ്ധേഹത്തിന്റെ എല്ലാ ആഗ്രഹങ്ങളെയും ഏറെ ബഹുമാനത്തോടെ അംഗീകരിക്കുകയായിരുന്നു.

മോഹൻലാൽ ലോകം അറിയപ്പെടുന്ന താരമായപ്പോഴും, ചെന്നൈയിലേക്കും കൊച്ചിയിലേക്കും തന്റെ വേരുകൾ നീട്ടിയപ്പോഴും, വിവാഹിതനായപ്പോഴും, ഒക്കെ അദ്ധേഹത്തിന്റെ അച്ഛൻ വിശ്വനാഥൻ നായരും അമ്മ ശാന്തകുമാരിയും, തിരുവനന്തപുരം നഗരത്തിൽ ശാന്തമായ ജീവിതം നയിക്കുകയായിരുന്നു. എത്ര തിരക്കാണെങ്കിലും, അച്ഛനും അമ്മയ്ക്കും ഒപ്പം ഏറ്റവും പ്രിയപ്പെട്ട നഗരത്തിലെ കുട്ടിക്കാലം ചിലവഴിച്ച വീട്ടിലേക്ക് ഇടയ്ക്കിടെ ലാലു ഓടിയെത്തും. എന്നാൽ അച്ഛനും, മോഹൻലാലിന്റെ മൂത്ത പ്യാരിലാലും വിടവാങ്ങിയതോടെ, അമ്മ ലാലുവിനൊപ്പം ചേർന്ന്. ഇന്ന്, പ്രായം തളർത്തിയെങ്കിലും, മോഹൻലാലിനൊപ്പം കൊച്ചിയിലെ വീട്ടിൽ ശാന്തകുമാരി അമ്മയുണ്ട്.

(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. IMDb, https://www.facebook.com/ActorMohanlal, എന്നീ പേജുകളിൽ നിന്നു കൂടി എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).

More from Filmibeat

Read more about: mohanlal kireedam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X