ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് ആ സിനിമ നിര്‍മ്മിച്ചത്. അതും മോഹന്‍ലാലിന് വേണ്ടി, കാണൂ!
മലയാള സിനിമയില്‍ ചില കൂട്ടുകെട്ടുകളുണ്ട്. എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ച നിരവധി കൂട്ടുകെട്ടുകള്‍ മലയാളത്തിനുണ്ട്. അവരില്‍ പലരും വീണ്ടും ഒരുമിക്കുന്നതിനായി സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കാറുണ്ട്. ആരാധകരുടെ ഉത്കണ്ഠയെക്കുറിച്ച് ഇവര്‍ക്കും കൃത്യമായി മനസ്സിലാവാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നതിനിടയില്‍ ഇവരില്‍ പലരെയും അലട്ടുന്നതും ഇത്തരത്തിലുള്ള പ്രതീക്ഷയാണ്. മോഹന്‍ലാലിനോടൊപ്പം രഞ്ജിത്ത്, ഷാജി കൈലാസ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഒരുമിച്ചപ്പോഴൊക്കെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു പിറന്നത്. സംവിധായകന്റെ താരമായ മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമ്പോള്‍ ഇവരില്‍ പലരും ആ സമ്മര്‍ദ്ദം കൃത്യമായി അറിയാറുമുണ്ട്.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുകയാണ്, ബിലാത്തിക്കഥയായിരിക്കും ഈ ചിത്രമെന്ന തരത്തിലായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അത് സേതുവിന് വിട്ടുകൊടുത്ത് ആ ചിത്രത്തിലെ താരനിരയെ ഉള്‍പ്പെടുത്തി പുതിയ സിനിമയൊരുക്കുകയാണ് രഞ്ജിത്ത്. ലണ്ടനില്‍ വെച്ച് ചിത്രത്തിന് തുടക്കമായെന്ന സന്തോഷവാര്‍ത്തയും ആരാധകരെത്തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ സംവിധായകനും തിരക്കഥാകൃത്തുമായി മാത്രമല്ല മോഹന്‍ലാലിന് വേണ്ടി നിര്‍മ്മാതാവിന്റെ വേഷം കൂടി അണിഞ്ഞിട്ടുണ്ട് രഞ്ജിത്ത്. ഷാജി കൈലാസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആ ചിത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

മോഹന്‍ലാലിനൊപ്പം എത്തുമ്പോള്‍
മോഹന്‍ലാല്‍ എന്ന താരത്തെ ഹൃദയത്തിലേറ്റുന്നവരാണ് മലയാളികള്‍. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് ഉത്തമ ഉദാഹരണമാണ്. വില്ലനായി സിനിമയിലേക്കെത്തിയ താരം ഇപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ റെഡിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. സിനിമയില്‍ സംഭവിച്ച മാറ്റങ്ങളിലെല്ലാം ഒപ്പം സഞ്ചരിക്കാന്‍ അദ്ദേഹമുണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരില്‍ മികച്ച കൂട്ടുകെട്ടായി വര്‍ത്തിച്ചവരാണ് ഷാജി കൈലാസും രഞ്ജിത്തും. നായകനായി സിനിമയെടുക്കുകയല്ല മാത്രമല്ല ഇവര്‍ ചെയ്തത്.

സംവിധായകന്റെ എഴുത്തുകാരന്‍
തൊണ്ണൂറുകളില്‍ എഴുത്തിനും തിരക്കഥയ്ക്കുമായിരുന്നു പ്രഥമ പരിഗണന. സംവിധായകന്‍ തന്നെ എഴുതണമെന്ന് അന്നും ഇന്നും നിര്‍ബന്ധമൊന്നുമില്ലല്ലോ, അത്തരത്തില്‍ നിരവധി സംവിധായകര്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയതിന് ശേഷമാണ് രഞ്ജിത്ത് സ്വതന്ത്ര്യ സംവിധായകനായത്. മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തിയപ്പോള്‍ ഇവരെ നയിച്ചത് ഷാജി കൈലാസായിരുന്നു. ആക്ഷനും ഡയലോഗുകളുമൊക്കെയായി ആരാധകരെ തൃപ്തിപ്പെടുത്തുന്ന നിരവധി സിനിമകളായിരുന്നു ഇവര്‍ ഒരുക്കിയത്.

ഷാജി കൈലാസ്, രഞ്ജിത്ത് കോംപോ
അക്കാലത്തെ മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു ഷാജി കൈലാസ്, രഞ്ജിത്ത് ടീമിന്റേത്. രുദ്രാക്ഷം, അസുരവംശം, നരസിംഹം, ആറാം തമ്പുരാന്‍, വല്യേട്ടന്‍, ചിന്താമണി കൊലക്കേസ്, ഉസ്താദ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുമിച്ചിട്ടുണ്ട്. ആദ്യമായി ഒരുമിച്ച രുദ്രാക്ഷത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ചിത്രത്തില്‍ നായികയായി എത്തിയത് ആനിയായിരുന്നു. ഈ കൂട്ടുകെട്ടിനോടൊപ്പം മോഹന്‍ലാല്‍ എത്തിയപ്പോള്‍ അത് എന്നെന്നും ഓര്‍ക്കാവുന്ന കൂടിച്ചേരലായി മാറുകയായിരുന്നു.

ആറാം തമ്പുരാന് ശേഷമെത്തിയത്
ബോക്‌സോഫീസില്‍ പൊടിപറത്തിയെത്തിയ ആറാം തമ്പുരാന് ശേഷം ഈ കൂട്ടുകെട്ട് ഒരുമിച്ചെത്തിയത് ഉസ്താദിന് വേണ്ടിയായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ഒന്നിക്കലിനായി കാത്തിരുന്നത്. എന്നാല്‍ ഇത്തവണ ഇവര്‍ എത്തിയപ്പോള്‍ റോളുകള്‍ വ്യത്യസ്തമായിരുന്നു. മോഹന്‍ലാലിനെ നിയന്ത്രിക്കാനായിരുന്നില്ല ഷാജി കൈലാസ് എത്തിയത്. രംഞ്ജിത്താണ് തിരക്കഥയൊരുക്കിയതെങ്കിലും സംവിധായകന്‍ സിബി മലയിലായിരുന്നു.

ഉസ്താദിന്റെ നിര്‍മ്മാതാക്കള്‍
ദിവ്യ ഉണ്ണിയും മോഹന്‍ലാലും സഹോദരി സഹോദരനായി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ഉസ്താദ്. ചിത്രത്തിലെ വെണ്ണിലാക്കൊമ്പിലെ രാപ്പാടി ഇന്നും പ്രിയപ്പെട്ടതാണ്. പമേശ്വരനായി മോഹന്‍ലാല്‍ തകര്‍ത്താടിയപ്പോള്‍ പല റെക്കോര്‍ഡുകളും അദ്ദേഹത്തിന് മുന്നില്‍ വഴി മാറുകയായിരുന്നു. കണ്‍ട്രി ടോക്കീസിന്‍രെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു
കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സിബി മലയിലായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. രഞ്ജിത്തായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തിയേറ്ററുകളില്‍ മികച്ച പ്രകടനം നേടിയ ചിത്രം കലക്ഷനിലും ഏറെ മുന്നിലായിരുന്നു. മോഹന്‍ലാലും രഞ്ജിത്തും ഷാജി കൈലാസും പിന്നീട് നരസിംഹത്തിലൂടെയും ഒരുമിച്ചെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.


Click it and Unblock the Notifications











