മോഹന്‍ലാല് പറഞ്ഞത് കേട്ട് ഞാന്‍ അന്തംവിട്ടുപോയി, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍

By Midhun Raj

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അഭിനയത്തിന് പുറമെ തിരക്കഥ എഴുതിയും ശ്രീനിവാസന്‍ തിളങ്ങിയിരുന്നു. അതേസമയം ഇരുവരും ഒരുമിച്ചഭിനയിച്ച ശ്രദ്ധേയ സിനിമകളിലൊന്നാണ് കാലാപാനി. കാലാപാനി ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം കൈരളി ടിവിയിയുടെ പരിപാടിയില്‍ ശ്രീനിവാസന്‍ തുറന്നുപറഞ്ഞിരുന്നു

ആന്‍ഡമാനിലേക്ക് പോവുന്നതിന്‌ പത്ത് ദിവസം മുന്‍പ് താന്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ ഭയങ്കര പുറംവേദനയോടെ കിടന്നിരുന്നു എന്ന് ശ്രീനിവാസന്‍ പറയുന്നു. പല മരുന്നുകളും കഴിച്ചു രക്ഷയില്ല. ഇനി ന്യൂറോളജിസ്റ്റിനെ കാണിച്ചാലേ ശരിയാവൂ. അങ്ങനെ കോഴിക്കോട് ഒരു ഡോക്ടറുടെ എടുത്ത് പോയി കാണിച്ചു. അദ്ദേഹം പറഞ്ഞു ഉടന്‍ തന്നെ എംആര്‍ഐ സ്‌കാനിംഗ് ചെയ്യണം. അത് ഇവിടെ ചെയ്യില്ല. മദിരാശിയില്‍ പോകണം.

ഞാന്‍ വിശദമായി എഴുതി തരാം

ഞാന്‍ വിശദമായി എഴുതി തരാം. നിങ്ങള്‍ പോയിനോക്കൂ എന്നൊക്കെ പറഞ്ഞു. തുടര്‍ന്ന് ഞാന്‍ ഉടന്‍ മദിരാശിയിലെത്തി. അപ്പോ മദിരാശിയിലെത്തി രണ്ട് ദിവസംകൊണ്ട് ആന്‍ഡമാനിലേക്ക് പോകേണ്ട സാഹചര്യം വന്നു. പതിനായിരം രൂപയാവും സ്‌കാനിംഗ് ചെയ്യാന്‍. അപ്പോ എന്റെ കൈയ്യില് അത്രയും രൂപയില്ലായിരുന്നു. ഇനി എന്തു ചെയ്യുമെന്ന ചിന്ത വന്നു.

കാലാപാനി മോഹന്‍ലാല്

കാലാപാനി മോഹന്‍ലാല്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്. മാത്രമല്ല അതിന് അപ്പോള്‍ പൈസയൊന്നും തന്നിട്ടുമില്ല. ഒരു കലാമേന്മയുളള സിനിമയായതുകൊണ്ട് പൈസ കിട്ടുമോ എന്നുളള സംശയം എനിക്കുണ്ടായിരുന്നു. അങ്ങനെ പൈസ കിട്ടാത്തതിനാല്‍ ഞാന്‍ സ്‌കാനിംഗിന് നില്‍ക്കാതെ ആന്‍ഡമാനിലേക്ക് പോയി. അപ്പോ അവിടെ ചെന്നപ്പോ തന്നെ എനിക്ക് നടക്കാന്‍ വയ്യ.

ഇരിക്കാന്‍ വയ്യ

ഇരിക്കാന്‍ വയ്യ. വേദനകൊണ്ട് പുളഞ്ഞ് ഞാന്‍ നടന്നു. അപ്പോ മോഹന്‍ലാല്‍ എന്നെ കണ്ട് കാര്യം തിരക്കി. അപ്പോ ഞാന്‍ കാര്യമെല്ലാം പറഞ്ഞു. മോഹന്‍ലാലിന് അന്ന് പുറംവേദനയുടെ ചികില്‍സയൊക്കെ അറിയാമായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ പറഞ്ഞു ഞാന്‍ കുറച്ച് ഗുളികയ്ക്ക് എഴുതാം. അത് പോയി വാങ്ങെന്ന്.

അങ്ങനെ ഞാന്‍ പോയി

അങ്ങനെ ഞാന്‍ പോയി മരുന്ന് വാങ്ങി. ഇത് മൂന്ന് നേരം ഓരോന്ന് കഴിക്കാന്‍ പറഞ്ഞു. അപ്പോ രണ്ട് നേരം കഴിച്ചപ്പോ തന്നെ എനിക്ക് വേദന മാറി. ഞാന്‍ പൂര്‍ണ ആരോഗ്യവാനായി, വേദന എന്നുളള സംഭവമേ ഇല്ല. ഞാന്‍ അമ്പരന്നുപോയി. അങ്ങനെ ഞാന്‍ ലാലിനോട് ചോദിച്ചു. ഇതെന്ത് ഗുളികയാന്ന്. അപ്പോ ലാല് പറഞ്ഞു.

ഇത് വെറും വൈറ്റമിന്‍ സിയുടെ ഗുളികയാണ്

ഇത് വെറും വൈറ്റമിന്‍ സിയുടെ ഗുളികയാണ്. ഈ ചെറിയ പുകവലിയൊക്കെ ഉളളത് കൊണ്ട് തണുപ്പും മറ്റും ആവുമ്പോ വരുന്ന വേദനയാണ്. എന്റെ പുറംവേദന പോലത്തെ വേദനയൊന്നുമല്ല. ഇത് സാധാരണക്കാര്‍ക്കൊക്കെ ഒകെ വരുന്നത് പോലൊരു വേദനയാണ്. ഇത് മരുന്ന് കുടിച്ചാല്‍ മതി. പെട്ടെന്ന് മാറും. ഞാന്‍ അന്തം വിട്ടുപോയി. മോഹന്‍ലാലിന് ചികില്‍സയുടെ കാര്യമൊക്കെ അറിയാട്ടോ. നമ്മള്‍ വിചാരിക്കുന്നത് പോലൊരു ആളല്ല. ശ്രീനിവാസന്‍ പറഞ്ഞു.

More from Filmibeat

Read more about: mohanlal srinivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X