»   » മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

Posted By: Rohini
Subscribe to Filmibeat Malayalam

അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞു വരുന്നവര്‍ക്കൊക്കെ ഡേറ്റ് കൊടുക്കാന്‍ കഴിയുമോ എന്ന് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അതോടെ പുതുമുഖ സംവിധായകര്‍ക്ക് ലാല്‍ അവസരം നല്‍കാറില്ല എന്ന തരത്തില്‍ ചില വിലയിരുത്തലുകള്‍ ഉണ്ടായി.

അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് കൊടുക്കാനാകില്ല;മോഹന്‍ലാല്‍, മമ്മൂട്ടിയോ?

താരതമ്യേനെ നോക്കുകയാണെങ്കില്‍ ലാല്‍ പുതുമുഖ സംവിധായകരെ അധികം പിന്തുണയ്ക്കാറില്ല. കഴിവുള്ളവര്‍ക്ക് മാത്രമേ അവസരം നല്‍കിയിട്ടുള്ളൂ. അതേ സമയം, മോഹന്‍ലാലും പുതുമുഖ സംവിധാകര്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. അവരില്‍ പലരും പിന്നീട് മലയാള സിനിമയില്‍ നല്ല രീതിയിലുള്ള നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തു.

അഭിനയിക്കാന്‍ ഏറ്റവും സുഖം ശോഭനയ്‌ക്കൊപ്പം, ഇഷ്ടനടി മഞ്ജു; മോഹന്‍ലാലും നായികമാരും

രണ്ടായിരം മുതലിങ്ങോട്ടുള്ള കണക്കുകള്‍ പ്രകാരം, മോഹന്‍ലാല്‍ അവസരം നല്‍കിയ ചില പുതുമുഖ സംവിധായകരെ കുറിച്ചും, സിനിമയില്‍ പിന്നീട് അവര്‍ ജയിച്ചോ പരാജയപ്പെട്ടോ എന്നതുമാണ് ഇവിടെ ഇപ്പോള്‍ പരിശോധിയ്ക്കുന്നത്, നോക്കാം

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

മോഹന്‍ലാല്‍ അവസരം നല്‍കിയ പുതുമുഖ സംവിധായകരുടെ കണക്കെടുക്കുമ്പോള്‍ അതിലാധദ്യം വരേണ്ട പേര് രഞ്ജിത്തിന്റേത് തന്നെയാണ്. ദേവാസുരം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രഞ്ജിത്ത്, അതിന്റെ രണ്ടാം ഭാഗം സ്വയം തിരക്കഥ എഴുതി സംവിധാനം ചെയ്യുമെന്ന് തീരുമാനിച്ചു. ലാലും അതിനോട് യോജിച്ചു നിന്നു. അങ്ങനെയാണ് രാവണപ്രഭു എന്ന ഹിറ്റ് ചിത്രം ഉണ്ടായത്. പിന്നീട് രഞ്ജിത്ത് മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലേക്ക് ഉയര്‍ന്നത് പെട്ടന്നാണ്.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

ഈ തലമുറയില്‍ പുതുമകള്‍ പരീക്ഷിയ്ക്കുന്ന സംവിധായകരില്‍ മുന്‍നിരയിലാണ് റോഷന്‍ ആന്‍ഡ്രൂസ്. ഈ സംവിധായകനെ മലയാള സിനിമയിക്ക് പരിചയപ്പെടുത്തിയത് മോഹന്‍ലാലാണ്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ അരങ്ങേറ്റം. സിനിമയ്ക്കകത്തെ സിനിമയെ കുറിച്ച് പറഞ്ഞ ചിത്രം മികച്ച വിജയം നേടി. പിന്നീട് റോഷന്‍ പുതിയൊരു വഴിവെട്ടി മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തി

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നായകനായി മനസ്സില്‍ കണ്ടത് മോഹന്‍ലാലിനെ ആയിരുന്നു. അങ്ങനെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രമൊരുക്കി. സാമ്പത്തികമായി ചിത്രം പരാജയമായിരുന്നെങ്കിലും ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഫോട്ടോഗ്രാഫര്‍ക്ക് ലഭിച്ചു. പക്ഷെ ഒരു സംവിധായകന്‍ എന്ന നിലയില്‍ പിന്നീട് രഞ്ജിന് നേട്ടം ഉണ്ടായിട്ടില്ല. റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രമൊരുക്കിയെങ്കിലും അത് പരാജയപ്പെട്ടു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ എഴുതിയ രഞ്ജന്‍ പ്രമോദാണ്.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഡോ. എസ് ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മഹാസമുദ്രം. മോഹന്‍ലാല്‍ നായികനായി എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയും വിശ്വാസവും ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം നിരാശപ്പെടുത്തി. സംവിധാന മേഖലയില്‍ ജനാര്‍ദ്ദനനും കരകയറിയില്ല. സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ജനാര്‍ദ്ദനനാണ്.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

തന്റെ പട്ടാള അനുഭവങ്ങളാണ് മേജര്‍ രവി സിനിമകളിലൂടെ പറയുന്നത്. കീര്‍ത്തി ചക്ര എന്ന ചിത്രത്തിലൂടെ മേജര്‍ രവിയ്ക്ക് തുടക്കം കൊടുത്തത് മോഹന്‍ലാലാണ്. പിന്നീടുള്ള മേജര്‍ രവി ചിത്രങ്ങളിലെല്ലാം നായകന്‍ മോഹന്‍ലാല്‍ മാത്രമായിരുന്നു. ഒടുവില്‍ റിലീസ് ചെയ്ത പിക്കറ്റ് 43 യില്‍ മാത്രമാണ് അതിനൊരു മാറ്റം കൊണ്ടുവന്നത്. കീര്‍ത്തി ചക്രയ്ക്ക് ശേഷം മേജര്‍ രവിയ്ക്ക് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞു.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

പ്രശാന്ത് മാമ്പുള്ളി എന്ന നവാഗത സംവിധായകന് അവസരം നല്‍കിയതും മോഹന്‍ലാലാണ്. ഒരു ദിവസത്തിന്റെ കഥ പറഞ്ഞ ഭഗവാന്‍ എന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തി. എന്നാല്‍ ചിത്രം തീര്‍ത്തുമൊരു പരാജയമായിരുന്നു. പ്രശാന്ത് പിന്നീട് പച്ചക്കള്ളം എന്നൊരു ചിത്രമെടുത്തെങ്കിലും അതും പരാജയപ്പെട്ടു.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

യുവാതരങ്ങളായ ഫഹദ് ഫാസിലും ആസിഫ് അലിയും മോഹന്‍ലാലിനൊപ്പം എത്തിയ ചിത്രമാണ് റെഡ് വൈന്‍. നവാഗതനായ സലാം ബാപ്പുവാണ് ചിത്രം സംവിധാനം ചെയ്തത്. വളരെ വലിയ പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസില്‍ കാര്യമായ ചലമൊന്നും ഉണ്ടാക്കിയില്ല. പിന്നീട് സലാം ബാപ്പു മമ്മൂട്ടിയെ വച്ച് മംഗ്ലീഷ് എന്ന ചിത്രമൊരുക്കിയെങ്കിലും അതിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല

English summary
One criticism that Mohanlal has had to face over the years is that the actor is not willing to work with debut directors. But, the fact is that Mohanlal has worked with a few debut directors and some of them have later turned out to make it big in the industry. At the same time, majority of the instances have landed in a failure.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam