»   » മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

Written By:
Subscribe to Filmibeat Malayalam

സൂപ്പര്‍ താരങ്ങള്‍ ഒന്നിയ്ക്കുക എന്നത് ആരാധകര്‍ക്ക് ആവേശമുള്ള കാര്യമാണ്. ഒരു ഇന്റസ്ട്രിയിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിയ്ക്കുന്നു എന്നതിനപ്പുറം, രണ്ട് ഇന്റസ്ട്രിയിലെ മുന്‍ നിര താരങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുമ്പോള്‍ അത് രണ്ട് ഭാഷക്കാരുടെ ആഘോഷമായി മാറുന്നു.

മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്; പക്ഷെ അവരൊക്കെ വിജയിച്ചോ ?

അങ്ങനെ ആഘോഷിയ്ക്കാന്‍ മലയാളികള്‍ക്കും തമിഴര്‍ക്കും ഒത്തിരി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ തമിഴിലെ സൂപ്പര്‍ താരങ്ങളുമായി കൈ കോര്‍ത്തപ്പോള്‍ സ്‌ക്രീനില്‍ ഉണ്ടായ അത്ഭുതത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. നോക്കാം

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

മണിരത്‌നം സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ ദളപതി എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചത്. രജനികാന്തിനൊപ്പം വളരെ പ്രധാന്യമുള്ള വേഷത്തില്‍ തന്നെയാണ് മമ്മൂട്ടിയും ചിത്രത്തിലെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ചിത്രത്തിലെ ദേവരാജ്

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

ജയറാം മലയാളത്തിലെന്നപോലെ തമിഴിലും പരിചിതനാണ്. ജയറാമിന്റെ പേരില്‍ ചില സോളോ ഹിറ്റുകളും തമിഴിലുണ്ട്. 2000 ല്‍ പുറത്തിറങ്ങിയ തെന്നാലി എന്ന ചിത്രത്തിലാണ് ജയറാം കമല്‍ ഹസനൊപ്പം അഭിനയിച്ചത്. ചിത്രം മികച്ച വിജയമായി തീരുകയും ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിയ്ക്കുകയും ചെയ്തു. പിന്നീട് പഞ്ചതന്തിരം, ഉത്തമ വില്ലന്‍ എന്നീ ചിത്രങ്ങള്‍ക്കും ഇരുവരും ഒന്നിച്ചു.

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

2000 ല്‍ പുറത്തിറങ്ങിയ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലാണ് അജിത്തും മമ്മൂട്ടിയും ഒന്നിച്ചത്. രണ്ട് പേരും നായക തുല്യ വേഷത്തിലാണ് എത്തിയത്. എന്നാല്‍ ഇരുവര്‍ക്കും ഒന്ന് രണ്ട് കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പ്രേക്ഷകരെ വളരെ സന്തോഷിപ്പിയ്ക്കുകയും ചെയ്തു.

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

സുരേഷ് ഗോപിയുടെ തമിഴ് സിനിമാ അരങ്ങേറ്റമായിരുന്നു അത്. 2001 ല്‍ പുറത്തിറങ്ങിയ ധീന എന്ന ചിത്രത്തില്‍ നായകനായി അജിത്തും, പ്രധാന്യം ഒട്ടും കുറയാത്ത ഒരു കഥാപാത്രമായി സുരേഷ് ഗോപിയും എത്തി. രണ്ട് പേരും ചിത്രത്തിലെ അഭിനയത്തിന് പ്രശംസകള്‍ നേടി. മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തത്.

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

രണ്ട് പ്രകത്ഭ താരങ്ങള്‍ ഓണ്‍സ്‌ക്രീനില്‍ ഒന്നിച്ചപ്പോഴുള്ള അത്ഭുതമാണ് 2009 ല്‍ പുറത്തിറങ്ങിയ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ കണ്ടത്. കമല്‍ ഹസനൊപ്പം മോഹന്‍ലാലും മുന്നിട്ടു നിന്നു

മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ കോളിവുഡിലെ സൂപ്പര്‍ താരങ്ങളുമായി ഒന്നിച്ചപ്പോള്‍ സംഭവിച്ചത്?

ഇളയദളപതി വിജയ് യും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിച്ചപ്പോഴാണ് ജില്ല എന്ന ചിത്രമുണ്ടായത്. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തിനും തമിഴ്‌നാടിനും ഒരു പോലെ ആഘോഷമായിരുന്നു. അച്ഛനും മകനുമായിട്ടാണ് മോഹന്‍ലാലും വിജയ് യും എത്തിയത്.

English summary
Don't we all love to see our favourite superstars of Mollywood sharing the screen space with the superstars of other film industries? The answer would be always a big 'Yes'. Here, we list some of the instances when Mollywood superstars shared the screen space with the Kollywood superstars.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam