»   »  മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍, എന്തിന് വേണ്ടി ?

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍, എന്തിന് വേണ്ടി ?

By: Rohini
Subscribe to Filmibeat Malayalam

സിനിമ തുടങ്ങുമ്പോള്‍ തന്നെ എഴുതി കാണിയ്ക്കും പകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനീകാരമാണെന്ന്. സിനിമയില്‍ അത്തരത്തില്‍ ഓരോ രംഗം വരുമ്പോഴും താഴെ ഇതാവര്‍ത്തിയ്ക്കും.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

എന്നാല്‍ ചില സിനിമകളില്‍ ഇത്തരം മദ്യപിയ്ക്കുന്ന രംഗങ്ങള്‍ ഒട്ടും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പലപ്പോഴും മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍

സ്പിരിറ്റ് എന്ന ചിത്രത്തില്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ചോട്ടാ മുംബൈ, ഹലോ പോലുള്ള ചിത്രങ്ങളിലും മോഹന്‍ലാല്‍ മുഴുകുടിയനായി എത്തിയിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടനും മദ്യപാനിയായിരുന്നു.

മമ്മൂട്ടി

ജോണി വാക്കര്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മദ്യപാനിയായി എത്തുന്നു. കോട്ടയം കുഞ്ഞച്ചന്‍, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി കഥാപാത്രം നന്നായി മദ്യപിയ്ക്കുന്നുണ്ട്.

പൃഥ്വിരാജ്

ഭാര്യയുടെ മരണത്തെ തുടര്‍ന്ന് മുഴുകുടിയനായി മാറുകയാണ് മെമ്മറിസില്‍ പൃഥ്വിരാജ്. എന്നാല്‍ പാവാടയിലെ പാമ്പ് ജോയ് പണ്ടേ കുടിയനാണ്. നശിച്ച കുടി കാരണം ജീവിതത്തില്‍ ചില തിരിച്ചടികള്‍ കിട്ടുമ്പോഴാണ് നായകന് തിരിച്ചറിവുണ്ടാവുന്നത്. താന്തോന്നി എന്ന ചിത്രത്തിലും പൃഥ്വിരാജ് മദ്യപാനിയായി എത്തി.

അനൂപ് മേനോന്‍

പാവാട എന്ന ചിത്രത്തില്‍ തന്നെയാണ് അനൂപ് മേനോനും മുഴുക്കുടിയനായി എത്തുന്നത്. ജീവിതത്തിലെ തകര്‍ച്ചയില്‍ നിന്ന് ആശ്വാസം കണ്ടത്തുന്നത് മദ്യപാനത്തിലൂടെയാണ്. എന്നാല്‍ മദ്യപാനം കൊണ്ട് വീണ്ടും നഷ്ടങ്ങള്‍ ഉണ്ടാവുന്നു എന്നല്ലാതെ നേട്ടമില്ല എന്ന് ഇവിടെയും തിരിച്ചറവുണ്ടാവുന്നു

സുരേഷ് ഗോപി

ട്വന്റി ട്വന്റ്വി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മദ്യപാനത്തെ കുറിച്ച് ജഗദീഷ് കോടതിയില്‍ വര്‍ണ്ണിയ്ക്കുന്ന ഒരു രംഗമുണ്ട്. അവിടെ മദ്യപാനത്തിന്റെ പേരിലാണ് പുന്നക്കാടന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നത്.

ജയറാം

മയിലാട്ടം എന്ന ചിത്രത്തിലാണ് ജയറാം അമിതമായി മദ്യപിയ്ക്കുന്ന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ജയറാം എത്തുന്നത്. അതിലൊരു കഥാപാത്രം മദ്യപാനിയാണ്. നടന്‍ എന്ന ചിത്രത്തലും ജയറാം മുഴുകുടിയനായി എത്തുന്നു.

ബിജു മേനോന്‍

ഓര്‍ഡിനറി എന്ന എന്ന ചിത്രത്തില്‍ ബിജു മേനോന്‍ മദ്യപാനിയായിട്ടാണ് എത്തുന്നത്. ലീല എന്ന ചിത്രത്തിലെ കുട്ടിയപ്പന്‍ മദ്യപാനവും പെണ്ണ് പിടിയുമൊക്കെയുള്ള കഥാപാത്രമാണ്.

ദിലീപ്

പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ദിലീപ് കുടിയനായി എത്തുന്നത്. അപ്പനൊപ്പം ചേര്‍ന്നാണ് പാപ്പി കുടിയ്ക്കുന്നത്. പക്ഷെ സിനിമയില്‍ കഥാപാത്രത്തിന്റെ സ്വഭാവത്തെ കാണിക്കാന്‍ മാത്രമേ മദ്യപാന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കഥയിലേക്ക് കടക്കുമ്പോള്‍ പാപ്പിയെ വെറുമൊരു മദ്യപാനിയിയി ചിത്രീകരിയ്ക്കുന്നില്ല

English summary
When Mollywood superstar came as drunken persons on screen
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam