'കാവ്യ മാധവന്റെ കല്യാണ ആലോചന വന്നു, ആ നടൻ ഭയങ്കരമായി ചീത്ത വിളിച്ചു'; മുകേഷ്

മലയാള സിനിമയിലെ കഥകൾ‌ പറയുന്നതിൽ മിടുക്കനാണ് നടനും എംഎൽഎയുമായ മുകേഷ്. നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ പല കഥകളും അദ്ദേഹം ഇതിനകം പങ്കുവെച്ചു.

ഇപ്പോഴിതാ നടി കാവ്യ മാധവനെ പറ്റി മുകേഷ് പറഞ്ഞ രസകരമായ കാര്യമാണ് ശ്രദ്ധ നേടുന്നത്. നടൻ ടിപി മാധവനെക്കുറിച്ച് സംസാരിക്കവെ ആണ് തന്റെ ഒരു തമാശയെ പറ്റി മുകേഷ് മനസ് തുറന്നത്.

'ടിപി മാധവൻ എന്നെ ചീത്ത വിളിച്ച ഒരു കഥ പങ്കുവെക്കാം. വർഷങ്ങളായി ഭാര്യയുമായി വേർപിരിഞ്ഞ് നിൽക്കുകയാണ് ടിപി മാധവൻ ചേട്ടൻ. ഒറ്റയ്ക്കുള്ള ജീവിതം ആണ്. എറണാകുളത്ത് ഒരു ക്ലബ് ഉണ്ട് ലോട്ടസ് ക്ലബ്. അദ്ദേഹം അവിടെ മെമ്പറാണ്'

'അതിന്റെ അടുത്ത് തന്നെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നു. ഇത്രയും നല്ല മനുഷ്യനായത് കൊണ്ട് മാധവൻ ചേട്ടൻ ഒരു കല്യാണം കഴിക്കണം. ഇത്രയും പ്രായമൊക്കെ ആയത് കൊണ്ട് കൂട്ട് വേണം എന്ന് പറഞ്ഞ് അദ്ദേഹത്തെ ഇളക്കും'

Mukesh And Kavya

'അത് നടക്കത്തില്ല മോനേ എന്ന് അദ്ദേഹം. പറഞ്ഞ് പറഞ്ഞ് ഒരു ദിവസം അദ്ദേഹം പറ‍ഞ്ഞു. എല്ലാവരും പറയുന്നു കല്യാണം കഴിക്കാൻ, ആളുകൾ ഇങ്ങനെ ക്യൂ നിൽക്കുകയല്ലേ എന്ന്. അത് പറയാനാണ് ഞാൻ വന്നതെന്ന് ഞാനും പറ‍ഞ്ഞു. ചേട്ടന് ഒരു നല്ല ആലോചന വന്നിട്ടുണ്ട്. ഈ നല്ല ആലോചന എന്ന് പറയാൻ കാരണം ഈ കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്കാണ് നല്ലത്'

'എന്നെ കല്യാണം കഴിച്ചാൽ ലോകത്ത് ഏതെങ്കിലും പെൺകുട്ടിക്ക് ലാഭം വരുമോ എന്ന് ചോദിച്ചു. ഏതെങ്കിലും പെൺകുട്ടി അല്ല വളരെ പ്രൊമിനന്റ് ആയ ചെറുപ്പക്കാരി ആയ സുന്ദരി ആയ പെൺകുട്ടി ആണെന്ന് ഞാൻ പറഞ്ഞു'

TP Madhavan

'ചേട്ടനെ കല്യാണം കഴിച്ചാൽ അവർക്കാണ് ലാഭം. അത് കൊണ്ട് വീട്ടുകാർ കല്യാണം ആലോചിക്കാൻ എന്നെ ഏൽപ്പിച്ചതാണെന്ന് പറഞ്ഞു. ഒരു കാര്യവും ഇല്ലാതെ ചേട്ടന്റെ മുഖത്ത് നാണവും ചെറിയ പ്രതീക്ഷയും ഞാൻ കണ്ടു'

'ആരാണെന്ന് ചോദിച്ചപ്പോൾ ഹീറോയിനായിട്ട് അഭിനയിക്കുന്ന നടി ആണ്, കാവ്യ മാധവൻ ആണെന്ന് പറഞ്ഞു. എന്റെ കെെയിൽ നിന്ന് നീ മേടുക്കും. കാവ്യ മാധവനെ ഞാൻ കെട്ടിയാൽ അവർ‌ക്ക് ലാഭമോ, നീ എന്തൊക്കെയാണ് പറയുന്നത്, നീ കല്യാണക്കാര്യം വിട് അത് നിന്റെ കോമഡി, അവർക്കുള്ള ലാഭം എന്താണെന്ന് ചോദിച്ചു'

'വേറെ ഒരാളെ കല്യാണം കഴിച്ചാൽ കാവ്യ മാധവന് സർട്ടിഫിക്കറ്റിൽ പേര് മാറ്റണം ഇതിപ്പോൾ ചേട്ടനെ കെട്ടിക്കഴിഞ്ഞാൽ മുമ്പും കാവ്യ മാധവൻ കല്യാണ ശേഷവും കാവ്യ മാധവൻ അപ്പോൾ അവർക്കല്ലേ ലാഭം എന്ന് ഞാൻ പറഞ്ഞു. അവിടെ ഇരുന്ന് ഒരു പുസ്തകം എടുത്ത് അടിച്ച അദ്ദേഹം എന്നെ ഭയങ്കരമായി മൂന്ന് നാല് ചീത്തയും വിളിച്ചു,' മുകേഷ് തമാശയോടെ പറഞ്ഞതിങ്ങനെ.

സിനിമകളിൽ പഴയത് പോലെ സജീവം അല്ല മുകേഷ് ഇപ്പോൾ. ഒരു കാലത്ത് സിനിമകളിൽ നിറഞ്ഞ് നിന്ന നടൻ ആയിരുന്നു ഇദ്ദേഹം.

More from Filmibeat

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X