ഇന്ദ്രൻസിനെ ജനം വരവേറ്റു; മുരളിക്ക് ഇഷ്ട‌പ്പെട്ടില്ല; ആകാശദൂതിന്റെ ഷൂട്ടിം​ഗ് വരെ നിർത്തി; വെളിപ്പെടുത്തൽ

കരിയറിലെ സുവർണ കാലഘട്ടത്തിലൂടെയാണ് നടൻ ഇന്ദ്രൻസ് ഇന്ന് കടന്ന് പോകുന്നത്. മികച്ച കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസയും ഇന്ദ്രൻസിന് ഇന്ന് ലഭിക്കുന്നു. കോസ്റ്റ്യൂം ഡിസൈനറായി കരിയർ തുട‌ങ്ങിയ ഇന്ദ്രൻസ് ഇന്നത്തെ ഉയരത്തിലേക്ക് എത്തുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരുന്നില്ല. കോമഡി വേഷങ്ങളിലൂ‌ടെ സിനിമകളിൽ മുഖം കാണിച്ച ഇന്ദ്രൻസിനെ തേടി പിന്നീ‌ട് മികച്ച സിനിമകളെത്തി. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമകളിലും ഇന്ദ്രൻസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഹോം ആണ് ഇന്ദ്രൻസിന്റെ സിനിമകളിൽ ഏറ്റവും ജനപ്രീതി നേടിയത്.

സിനിമാ രം​ഗത്ത് ഒരു കാലത്ത് നടനെ അവ​ഗണിച്ചവർക്കുള്ള മറുപടിയായാണ് ഇന്ദ്രൻസിന്റെ വിജയത്തെ ആരാധകർ കാണുന്നത്. നടൻ മുരളിക്ക് ഇന്ദ്രൻസിനോട് തോന്നിയ അനിഷ്‌ടത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. താൻ തിരക്കഥയെഴുതിയ കുഞ്ഞമ്മിയും കൂട്ടുകാരും എന്ന സീരിയലിലൂടെ ഒരു കാലത്ത് വലിയ ജനപ്രീതി നേടാൻ ഇന്ദ്രൻസിന് കഴിഞ്ഞിരുന്നെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

Murali, Indrans

ആകാശദൂത് എന്ന സിനിമയുടെ ഷൂട്ടിം​ഗ് കോ‌ട്ടയത്ത് വെച്ച് നടക്കുമ്പോൾ കോസ്റ്റ്യൂമറായ ഇന്ദ്രൻസ് വണ്ടിയിൽ നിന്നിറങ്ങി മുരളി ചേട്ടനി‌ടാനുള്ള ഡ്രസുമായി വന്നു. ആളുകൾ ആർപ്പുവിളിയോടെ ഇന്ദ്രൻസിനെ എ‌ടുത്ത് വരുന്നത് കണ്ടപ്പോൾ എന്തായൊരു ബഹളമെന്ന് മുരളി ചേട്ടൻ അസോസിയേറ്റിനോട് ചോദിച്ചു. ഇന്ദ്രൻസ് അഭിനയിച്ച കുഞ്ഞമ്മിയും കൂട്ടുകാരും എന്ന സീരിയൽ ടിവിയിൽ പോകുന്നുണ്ട്. അത് കണ്ട ഹരം കേറിയ ആളുകളാണ് എടുത്ത് കൊണ്ട് വരുന്നതെന്ന് അസോസിയേറ്റ് പറഞ്ഞു. ഒരു ശതമാനമെങ്കിലും മുരളി ചേട്ടന് അത് ഇഷ്ടപ്പെട്ടില്ല.

പിന്നെ അദ്ദേഹം അത് മുതലാക്കി. രണ്ട് ദിവസം മനസിൽ വെച്ചു. ഒരു ദിവസം മുരളി ചേട്ടന് ഇന്ദ്രൻസ് അല്ല ഉടുപ്പെടുത്ത് ഇട്ട് കൊടുത്തത്. വേറൊരാളായിരുന്നു. കോസ്റ്റ്യൂമർ എവിടെ എന്ന് ചോദിച്ചു. അദ്ദേഹം വേറൊരു സെറ്റിലേക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞപ്പോൾ അയാൾ വന്നിട്ടേ ചെയ്യൂ എന്ന് മുരളി ചേ‌ട്ടൻ. ഷൂട്ടിം​ഗ് എത്രയോ മണിക്കൂറുകൾ ഷൂട്ടിം​ഗ് മു‌ടക്കി. ഇന്ദ്രൻസിനെ ആളുകൾ എടുത്ത് വരുന്നതിന്റെ കൊതിക്കിറുവിൽ മുരളി ചേട്ടൻ ചെയ്തതാണ്. ഇങ്ങനെയൊക്കെയുള്ള ചെറിയ പണികൾ മുരളിക്കുണ്ടായിരുന്നെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

 Indrans, Santhivila Dinesh

മുരളിയുടെ കോസ്റ്റ്യൂമറായിരുന്ന ഇന്ദ്രൻസ് ഇന്ന് മുരളിക്ക് മുകളിൽ ജനപ്രീതി നേടിയ നടനായി മാറിക്കഴിഞ്ഞു. അതേസമയം സിനിമാ രം​ഗത്ത് നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളിൽ ഇന്ദ്രൻസിന് ഇന്ന് പരാതികളൊന്നും ഇല്ല. അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് നടൻ അധികം സംസാരിച്ചിട്ടുമില്ല.

മലയാള സിനിമകളിൽ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മുരളി പക്ഷെ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അവസാന നാളുകളിൽ നടന് നേരെ പരാതികളും വന്നിരുന്നു. സിനിമകളോട് സഹകരിക്കാതിരിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് മുരളിക്ക് നേരെ വന്നത്. 2009 ൽ ആഗസ്റ്റ് ആറിനാണ് മുരളി മരിച്ചത്. നടന്റെ ഓർമ്മകൾ ഇന്നും സഹപ്രവർത്തകർ പങ്കുവെക്കാറുണ്ട്.

പ്രശ്നങ്ങളും പരാതികളും വന്നെങ്കിലും മുരളിയുടെ അഭിനയ മികവ് അവ​ഗണിക്കാൻ പറ്റാത്തതാണെന്ന് ഏവരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അമരം, വെങ്കലം തുടങ്ങിയ മുരളിയുടെ സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളിക്ക് ലഭിച്ചിട്ടുണ്ട്.

More from Filmibeat

Read more about: murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X