»   » ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഒത്തിരി ചിത്രങ്ങളുണ്ട്. 90കളില്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍. ആ ചിത്രങ്ങളും അതിലെ ഗാനങ്ങളും ഇപ്പോഴും മലയാളി മനസുകളില്‍ തളം കെട്ടി നില്പുണ്ട്.

Read Also: ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും

എന്നാല്‍ സംഗീതത്തിന് പ്രാധന്യം നല്‍കി ഒരുക്കിയവയില്‍ കൂടുതലും മോഹന്‍ലാല്‍ ചിത്രങ്ങളായിരുന്നു. ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ ഹിറ്റാവുകയും ചെയ്തു. ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ മലയാള ചിത്രങ്ങള്‍ ഏതൊക്കെയെന്ന് കാണാം.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

മലയാള സിനിമയില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രങ്ങളിലെ ഏറ്റവും മികച്ച ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. അനന്ത നമ്പൂതിരി, അബ്ദുള്ള എന്ന ഗായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍, നെടുമുടി വേണു, ഉര്‍വശി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭരതം സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രങ്ങളില്‍ ഒന്നാണ്. രവീന്ദ്രന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ പ്രസിദ്ധമാണ്

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

ഹരിഹരന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സര്‍ഗ്ഗം. വിനീത്, രംഭ, മനോജ് കെ ജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോംബെ രവി സംഗീത സംവിധാനം നിര്‍വ്വവിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മുരളി, രേഖ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കിഴക്കുണരും പക്ഷി. രവീന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

പ്രസിദ്ധ സംഗീതഞ്ജനായ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വാതി തിരുന്നാള്‍. എം ബി ശ്രീനിവാസനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

2000 -ല്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് മില്ലേനിയം സ്റ്റാര്‍സ്. സുരേഷ് ഗോപി, ജയറാം, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. വിദ്യാസാഗാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

കമല സുരയ്യയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന നോവലിനെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം. ബിജു മേനോനും സംയുക്തയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രവീന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

ഒരേ ഒരു ലക്ഷ്യം വച്ച് ഒരുക്കിയത്, ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ മലര്‍വാടി ആട്‌സ് ക്ലബ് വരെ!!

2010ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രം. അഞ്ചു യുവാക്കളുടെ സൗഹൃദങ്ങളെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെങ്കിലും സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

English summary
Malayalam film industry is blessed with umpteen number of talented singers and musicians who continue to create wonders with their works.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam