എന്റെ സിനിമകൾ കാണാൻ ഭർത്താവിനോട് പറഞ്ഞിട്ടില്ല; സിനിമ വേറെ, എന്റെ ജീവിതം വേറെ; മൈഥിലിയുടെ വാക്കുകൾ
കരിയറിൽ മികച്ച തുടക്കം ലഭിച്ച നടിയാണ് മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച് മൈഥിലിക്ക് ആദ്യ സിനിമയിലൂടെ തന്നെ ജനശ്രദ്ധ നേടാനായി. മാണിക്യം എന്ന ടൈറ്റിൽ കഥാപാത്രത്തെ മികച്ച രീതിയിൽ നടി അവതരിപ്പിച്ചു. പിന്നീട് സോൾട്ട് ആന്റ് പെപ്പർ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം മൈഥിലി ചെയ്തു. എന്നാൽ ഒരു ഘട്ടത്തിൽ മലയാള സിനിമകളിൽ മൈഥിലിയെ കാണാതായി. പിന്നീട് തിരിച്ച് വരവ് നടത്തിയെങ്കിലും കരിയറിൽ സജീവമായില്ല.
അപ്പോഴേക്കും കുടംബ ജീവിതത്തിലേക്ക് മൈഥിലി കടന്നു. 2022 ലാണ് മൈഥിലി വിവാഹിതയായത്. സമ്പത്ത് എന്നാണ് ഭർത്താവിന്റെ പേര്.
വൈകാതെ ഇരുവർക്കും മകൻ പിറന്നു. മാതൃത്വം ആസ്വദിക്കുകയാണ് മൈഥിലിയിപ്പോൾ. കുഞ്ഞിന് തന്റെ സാമീപ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമാണിതെന്നും അതിനാൽ മറ്റൊന്നിലേക്കും ശ്രദ്ധ നൽകുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

മകനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മൈഥിലി പങ്കുവെച്ച വിശേഷങ്ങളാണിപ്പോൽ ശ്രദ്ധ നേടുന്നത്. കുട്ടി ജനിക്കുന്നതിലൂടെ ഒരു അമ്മയും കൂടിയാണ് ജനിക്കുന്നത്. അത് ജീവിതത്തിലെ പുതിയൊരു അനുഭവമാണ്. അച്ഛനും മകനും ഫ്രണ്ട്സാണ്. എല്ലാ ദിവസം അവൻ വളരുകയാണ്. ദിവസവും അവർക്ക് എന്തെങ്കിലും മാറ്റമുണ്ടാകും. അവന്റെ വളർച്ച കാണുന്നതിൽ തനിക്ക് ഭയങ്കര സന്തോഷമുണ്ടെന്നും മൈഥിലി വ്യക്തമാക്കി.
മൈഥിലി അഭിനയിച്ച സോൾട്ട് ആന്റ് പെപ്പർ, പാലേരി മാണിക്യം, ഈ അടുത്ത കാലത്ത് എന്നീ സിനിമകൾ കണ്ടിട്ടുണ്ടെന്ന് ഭർത്താവ് സമ്പത്ത് പറഞ്ഞു. ഭർത്താവിനോട് തന്റെ സിനിമകൾ കാണാൻ പറയാറില്ല. കാരണം സിനിമ വേറെ, തന്റെ ജീവിതം വേറെയാണെന്നും മൈഥിലി വ്യക്തമാക്കി. ഭർത്താവ് വന്ന ശേഷം ഞങ്ങളുടേതായ ലോകമായി. അതാണ് തന്റെ ജീവിതത്തിൽ വന്ന മാറ്റം. നല്ല സ്നേഹമുള്ള ഭർത്താവാണെന്നും മൈഥിലി വ്യക്തമാക്കി.

തന്റെ നാത്തൂൻ തന്റെ അടുത്ത സുഹൃത്താണെന്നും മൈഥിലി പറയുന്നു. എന്ത് കാര്യമുണ്ടെങ്കിലും സംസാരിക്കും. ഞങ്ങൾ തമ്മിലുള്ള കാര്യങ്ങൾ പോലും ഞാനവൾക്ക് മെസേജ് അയച്ച് ചോദിക്കും. ഒരു ഡ്രസ് പോലും എടുക്കുമ്പോൾ അവൾക്കയച്ച് ചോദിക്കുമെന്നും മൈഥിലി വ്യക്തമാക്കി. ഒരിക്കൽ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മൈഥിലിയും ഭർത്താവും ഇക്കാര്യങ്ങൾ സംസാരിച്ചത്.
അമ്മയായതിനാൽ പെട്ടെന്ന് കരിയറിലേക്ക് പെട്ടെന്ന് മടങ്ങി വരില്ലെന്നും മൈഥിലി പറയുന്നുണ്ട്. ആർക്കിടെക്ടാണ് മൈഥിലിയുടെ ഭർത്താവ്. നീൽ സമ്പത്ത് എന്നാണ് മകന്റെ പേര്. കഴിഞ്ഞ ദിവസം നടി മീര നന്ദന്റെ വിവാഹത്തിന് കുഞ്ഞിനൊപ്പം മൈഥിലി എത്തിയിരുന്നു. പ്രിയ നടി വീണ്ടും സിനിമകളിൽ സജീവമാകണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്. ബ്രൈറ്റി എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷമാണ് മൈഥിലി എന്ന പേര് സ്വീകരിച്ചത്.


Click it and Unblock the Notifications











