ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് പൃഥ്വിയെ വെച്ച് സിനിമ, രാജുവിനോട് ബഹുമാനം തോന്നിയ കാര്യത്തെ കുറിച്ച് നാദിര്‍ഷ

By Midhun Raj

മിമിക്രി രംഗത്തും നിന്നും സിനിമയിലേക്ക് എത്തിയ താരങ്ങളില്‍ ഒരാളാണ് നാദിര്‍ഷ. അഭിനേതാവായി തുടങ്ങിയ നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണിയിലൂടെ സംവിധാനകനായി തുടക്കം കുറിച്ചു. ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്ററാക്കിയ സംവിധായകന്‌റെ രണ്ടാമത്തെ ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു. അമര്‍ അക്ബറിന് ശേഷം നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനും പ്രേക്ഷകര്‍ ഏറ്റെടുത്തു. അരങ്ങേറ്റ ചിത്രം തന്നെ മള്‍ട്ടിസ്റ്റാര്‍ സിനിമയായാണ് നാദിര്‍ഷ എടുത്തത്.

അതീവ ഗ്ലാമറസ് ലുക്കില്‍ ബോളിവുഡ് നടി, ചിത്രങ്ങള്‍ കാണാം

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യം തന്നെയാണ് സിനിമ വലിയ വിജയം നേടാന്‍ കാരണം. അതേസമയം അമര്‍ അക്ബര്‍ അന്തോണി സമയത്ത് പൃഥ്വിരാജിനോട് ബഹുമാനം തോന്നിയ കാര്യത്തെ കുറിച്ച് പറയുകയാണ് നാദിര്‍ഷ. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിലാണ് പൃഥ്വിയെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്.

സിനിമയുടെ കഥ ആദ്യം പറയുന്നത്

സിനിമയുടെ കഥ ആദ്യം പറയുന്നത് ജയസൂര്യയുടെ അടുത്താണെന്ന് നാദിര്‍ഷ പറയുന്നു. 'പിന്നെയാണ് രാജുവിനോട് പറയുന്നത്. പ്രൊഡ്യൂസര്‍ ആല്‍വിന്‍ ആന്റണി വഴിയാണ് രാജുവിലേക്ക് എത്തിയത്. രാജുവിനെ കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ല. പിന്നെയും സംസാരിച്ചിട്ടുളളത് ഇന്ദ്രജിത്തിനോടാണ്. അങ്ങനെ പൃഥ്വിയോട് കഥ പറഞ്ഞു. രാജുവിന് ഇഷ്ടപ്പെടുകയും അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പൃഥ്വി സമ്മതിച്ചതിന്‌റെ ഇടയില്‍ എനിക്ക് അദ്ദേഹത്തോട് ഒരു കാര്യത്തില്‍ ബഹുമാനം തോന്നി'.

രാജുവിനോടുളള ബഹുമാനം

'രാജുവിനോടുളള ബഹുമാനം എന്താണെന്ന് വെച്ചാല് ദിലീപ് എന്ന സുഹൃത്തുണ്ടായിട്ട് നാദിര്‍ഷ എന്തിനാണ് നിങ്ങളെ വെച്ച് പടം ചെയ്യുന്നത് എന്ന ചോദ്യം കൂടുതല്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് രാജുവായിരിക്കും. നല്ല സ്‌ക്രിപ്റ്റും ഞാന്‍ നല്ലൊരു ഡയറക്ടറും ആണെങ്കില്‍ എന്തുക്കൊണ്ട് എറ്റവും അടുത്ത സുഹൃത്തായ ദിലീപ് ഡേറ്റ് കൊടുത്തില്ല, അയാളെ വെച്ച് സംവിധാനം ചെയ്യിപ്പിച്ചില്ല എന്ന ചോദ്യം എറ്റവും കൂടുതല്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് പൃഥ്വി ആയിരിക്കും', നാദിര്‍ഷ പറയുന്നു.

നാദിര്‍ഷ നിങ്ങളെ വെച്ച് പരീക്ഷണം

'നാദിര്‍ഷ നിങ്ങളെ വെച്ച് പരീക്ഷണം നടത്തുകയാണ്. ഇന്ന് വരെ അയാള് ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല, ഡയറക്ട് ചെയ്തിട്ടില്ല എന്താണ് അയാളില്‍ സംവിധായകനുളളത്', ഇങ്ങനെയുളള ചോദ്യങ്ങള്‍ കേള്‍ക്കാനിടയുളള ആര്‍ട്ടിസ്റ്റ് രാജുവായിരിക്കുമെന്ന് നാദിര്‍ഷ പറയുന്നു. ഒന്നും അറിയാതെയാണ് രാജു എനിക്ക് ഡേറ്റ് തരുന്നത്'. രാജു പറഞ്ഞിട്ടുണ്ട്; 'എന്നോട് ഒരുപാട് ആളുകള്‍ ചോദിച്ചു നാദിര്‍ഷ എങ്ങനെയുണ്ടെന്ന്. ഞാന്‍ പറഞ്ഞു കുഴപ്പമില്ല. അതിനുളള ഉത്തരമാണ് നിങ്ങളുടെ ഈ സിനിമ', നാദിര്‍ഷ ഓര്‍ത്തെടുത്തു.

പൃഥ്വി ഡബ്ബിംഗ് കഴിഞ്ഞിട്ട് എന്റെയടുത്ത്

പൃഥ്വി ഡബ്ബിംഗ് കഴിഞ്ഞിട്ട് എന്റെയടുത്ത് പറഞ്ഞു; 'നാദിര്‍ഷക്ക നിങ്ങളീ സിനിമ അര്‍ഹിക്കുന്ന ആളാണ്. ഇതിന്‌റെ പിന്നില്‍ നിങ്ങള്‍ ഒരുപാട് പണിയെടുത്തിട്ടുണ്ട്. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. സിനിമ വളരെ ഹിറ്റാവുമോ സക്‌സസാവുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ നിങ്ങളിലെ സംവിധായകന്‍ എന്ന് പറയുന്നത് ഒരുപാട് ശ്രദ്ധിക്കപ്പെടും'.

Recommended Video

ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
പക്ഷേ നിങ്ങള്‍ ഇനി ചെയ്യേണ്ടത്

'പക്ഷേ നിങ്ങള്‍ ഇനി ചെയ്യേണ്ടത് ഏതൊക്കെ സിനിമ നിങ്ങള് ചെയ്യാതിരിക്കുന്നു എന്നതാണ് നിങ്ങളുടെ ബുദ്ധി. നിങ്ങളെ തേടി ഒരുപാട് സിനിമകള്‍ വരും, പ്രൊഡ്യൂസേഴ്‌സ് വരും. പക്ഷേ നിങ്ങളതില്‍ ഏതൊക്കെ കളയുന്നു എന്നത് ആണ് നിങ്ങളുടെ ബുദ്ധി ഇരിക്കുന്നത്, അത് സൂക്ഷിക്കണം', പൃഥ്വിയുടെ വാക്കുകള്‍ നാദിര്‍ഷ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X