ഭർത്താവിന്റെ ബ്രാഹ്മണകുടുംബത്തിന് അതൊരു ഞെട്ടലായിരിക്കാം; ചുറ്റുമുള്ള എല്ലാവരും എതിർത്തേനെ; നദിയ
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗമായി മാറിയ നടിയാണ് നദിയ മൊയ്ദു. നോക്കെത്താ ദൂരത്ത് കണ്ണും തട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നദിയ ആദ്യ സിനിമയിലൂടെ തന്നെ ജനശ്രദ്ധ നേടി. പിന്നീട് കൈ നിറയെ അവസരങ്ങൾ നദിയയെ തേടി വന്നു. തമിഴകത്തും തിരക്കുകളേറി. എന്നാൽ പ്രേക്ഷകർക്ക് കണ്ട് കൊതി തീരും മുമ്പേ നദിയ മൊയ്തു അഭിനയ രംഗത്ത് നിന്നും മാറി. വിവാഹശേഷമാണ് നടി സിനിമാ രംഗത്ത് നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്.
1988 ലാണ് മഹാരാഷ്ട്രക്കാരനായ ശിരിഷ് ഗൊഡ്ബൊലയെ നദിയ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോകുകയും ചെയ്തു. അടുത്ത കാലത്തായി സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നദിയ. തന്റെ ഭർത്താവിന്റെ കുടുംബത്തെക്കുറിച്ച് നദിയ മൊയ്തു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭർത്താവിന്റെ അച്ഛനും അമ്മയും നമ്മുടെ സ്പേസ് തരും. എല്ലാത്തിലും ഇടപെടില്ല. പക്ഷെ പ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ അവരോടും എന്റെ അച്ഛനും അമ്മയോടും ഉപദേശം തേടാറുണ്ട്. ഞങ്ങളുടെ കുടുംബമൂല്യങ്ങൾ ഒരേപോലെയാണ്. ഭർത്താവിന്റെ വീട്ടുകാരും തന്റെ വീട്ടുകാരും ഏകദേശം ഒരേ സാഹചര്യങ്ങളിലുള്ളവരാണെന്നും നദിയ വ്യക്തമാക്കി.
രണ്ട് മതസ്ഥരായതിന്റെ പ്രശ്നങ്ങളൊന്നും വിവാഹ സമയത്ത് ഇല്ലായിരുന്നു. ഒരു ഇന്ത്യൻ പെൺകുട്ടിയെ തന്നെ കെട്ടിയല്ലോ എന്നാണ് ഭർത്താവിന്റെ വീട്ടുകാർ ചിന്തിച്ചത്. ഞാൻ മറാഠിയും സംസാരിക്കുന്നുണ്ട്. ശിരിഷിന്റെ അമ്മയുടെ അമ്മയുമായി ഞാൻ വളരെ ക്ലോസ് ആണ്.

ഞാൻ ചെയ്യുന്ന പടങ്ങളുടെ കഥയെക്കുറിച്ച് ചോദിക്കും. മഹാരാഷ്ട്രയിൽ ചിലപ്പോൾ കല്യാണം കഴിച്ചാൽ പെണ്ണിന്റെ പേര് മാറ്റും. സെറിന എന്ന മുസ്ലിം പേര് ഒരു ബ്രാഹ്മണകുടുംബത്തിന് കുറച്ച് ഞെട്ടലായിരിക്കും. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ ചുറ്റുമുള്ള എല്ലാ ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിച്ചനേ. പക്ഷെ അവർ സ്വീകരിച്ചത് കാരണം മറ്റൊരു പ്രശ്നവും ഉണ്ടായില്ലെന്നും നദിയ വ്യക്തമാക്കി. സെറീന മൊയ്തു എന്നാണ് നദിയയുടെ യഥാർത്ഥ പേര്.
യുഎസിലും പിന്നീട് ലണ്ടനിലും യുകെയിലും ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിച്ച നദിയ പിന്നീട് 2008 ലാണ് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് തിരിച്ച് വരുന്നത്. സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യമാണ് നദിയ ഇന്ന്. അടുത്തിടെ തന്റെ പ്രണയകാലത്തെക്കുറിച്ച് നദിയ സംസാരിക്കുകയുണ്ടായി. ശിരിഷ് എന്റെ വീടിന് അടുത്താണ് താമസിച്ചത്. കോളേജിൽ പഠിക്കുന്ന കാലത്താണ് ഞങ്ങൾ പ്രണയത്തിലായത്.
ആദ്യമാെക്കെ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി. ഇതിനിടെ എനിക്ക് സിനിമയിൽ അവസരം ലഭിച്ചു. ശിരിഷ് പഠനത്തിനായി വിദേശത്തേക്ക് പോയി. അന്ന് കത്തുകളിലൂടെയാണ് പ്രണയം കെെ മാറിയിരുന്നത്. പ്രണയം തന്റെ വീട്ടുകാർ അറിഞ്ഞപ്പോൾ മറ്റൊരു മതസ്ഥനായതിനാൽ ആദ്യം ആശങ്കപ്പെട്ടു.
എന്നാൽ പിന്നീട് അവർ ബന്ധത്തിന് സമ്മതിച്ചു. ശിരിഷിന് ജോലി ലഭിച്ചയുടനെ വിവാഹം ചെയ്തു. ഇപ്പോൾ നടിയായില്ലേ ഇനിയൊരു സാധാരണ ജീവിതം നയിക്കാൻ പറ്റുമോ എന്ന് മാത്രമാണ് വിവാഹത്തിന് മുമ്പ് ശിരിഷ് ചോദിച്ചത്. പേരും പ്രശസ്തിയും വിവാഹം ചെയ്യാൻ താൻ തയ്യാറായിരുന്നെന്നും നദിയ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











