ഞാൻ നോക്കിയതുപോലെ പൊന്നുപോലെ ആ പ്രായമുള്ള ആളെ നോക്കണേ, പൃഥ്വിരാജിനോട് ആവശ്യവുമായി നന്ദു

വിമർശകരെ പോലും ആരാധകരാക്കി മാറ്റിയ താരമാണ് പൃഥ്വിരാജ്. ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായ പൃഥ്വിരാജിന്റെ ജന്മദിനമാണ്. താരത്തിന് ആശംസയുമായി സിനിമ ലോകവും ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട് പൃഥ്വിയുടെ പിറന്നാൾ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന് ആശംസ പ്രവാഹമാണ്. ഇപ്പോഴി പൃഥ്വിരാജിന് ആശംസയുമായി നടൻ നന്ദു. കേരളകൗമുദി ടിവിയിലൂടെയാണ് പൃഥ്വിക്ക് ആശംസയുമായി നന്ദു എത്തിയത്.

വലിയ വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസ നേർന്നത്. ലൂസിഫറിൽ വേഷമില്ലാതിരുന്നിട്ടും ചിത്രത്തിൽ എത്തിപ്പെട്ടതിനെ കുറിച്ചും നന്ദു വീഡിയോയിൽ പറയുന്നു. കൂടാതെ ഒരു രസകരമായ ആവശ്യവും വീഡിയോയിലൂടെ താരം പറയുന്നുണ്ട്.

ചിത്രത്തിൽ  എത്തിയത്

ലൂസിഫറിൽ വേഷമില്ലാതിരുന്നിട്ടും ചിത്രത്തിൽ എത്തിയതിനെ കുറിച്ച് നന്ദു വെളിപ്പെടുത്തി. 'ലൂസിഫറിൽ വേഷമില്ലേ എന്ന് ഞാൻ രാജുവിനോട് ചോദിച്ചപ്പോൾ, ചേട്ടാ ഇതിനകത്ത് ചേട്ടന് പറ്റിയ ഒന്നുമില്ല. ഏകദേശം എല്ലാം ആയിക്കഴിഞ്ഞു എന്നായിരുന്നു. അപ്പോൾ ഞാൻ രാജുവിനോട് പറഞ്ഞത്; ഒരു സീൻ ആണെങ്കിലും വേണം. രാജു ആദ്യമായി സിനിമ ഡയറക്‌ട് ചെയ്യുമ്പോൾ അതിൽ അഭിനയിക്കുക എന്നത് എന്റെ പ്രിവിലേജ് ആണെന്നായിരുന്നു. എങ്കിൽ നോക്കാം എന്ന പൃഥ്വിരാജിന്റെ മറുപടിയിൽ നിന്നാണ് ഞാൻ ലൂസിഫറിലേക്ക് എത്തിപ്പെട്ടത്.

 പൊന്നു പോലെ   നോക്കിയ ആൾ

താൻ പൊന്നു പോലെ നോക്കിയാൾ ഇപ്പോൾ പൃഥ്വിയുടെ കയ്യിലാണെന്നും നന്ദു വീഡിയോയിൽ പറയുന്നു. താൻ പൊന്നുപോലെ നോക്കിയ ഒരാളിപ്പോൾ രാജുവിന്റെ കൈയിലാണെന്നും, താൻ നോക്കിയതുപോലെ തന്നെ അതിനെ നോക്കണമെന്നും നന്ദു ആവശ്യപ്പെടുന്നുണ്ട്. നന്ദുവിന്റെ വാക്ക് ഇങ്ങനെ.നമ്മളെ രണ്ടുപേരെക്കാളും പ്രായമുള്ള ഒരാൾ നമുക്കിടയിൽ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പഴയ ലാൻഡ് മാസ്‌റ്റർ വണ്ടി, ലൂസിഫറിന്റെ വണ്ടി. ആ വണ്ടി ഇപ്പോഴും സുഖമായിരിക്കുന്നുവെന്ന് വിചാരിക്കുന്നു. പൊന്നുപോലെ നോക്കികൊള്ളണം, ഞാൻ പൊന്നുപോലെ നോക്കിയതാണ്.

 ചെകുത്താൻ നമ്പർ  എന്ന് വിശേഷിപ്പിക്കുന്നത്

ലൂസിഫറിൽ ലാലേട്ടനോടൊപ്പം പ്രേക്ഷകരുടെ കണ്ണിൽ ഉടക്കിയത് ആ കറുത്ത അംബാസിഡർ കാറാണ്.ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 നമ്പറിലെത്തുന്ന ആ അംബാസിഡർ കാർ നട നന്ദുവിന്റേതാണ്. ലൂസിഫറിൽ മോഹൻലാലിനോടൊപ്പം തന്നെ ആ കാറും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ചിത്രത്തിൽ അംബാസിഡർ കാറിന് അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു. വെളുത്ത ഷർട്ടിൽ മീശപിരിച്ച് കലിപ്പ് ലുക്കിൽ രാറിൽ നിന്നിറങ്ങുന്ന ലാലേട്ടനെ പ്രേക്ഷകർ അത്ര വേഗം മറക്കില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X