കമൽ ഹാസൻ ഉണ്ടെങ്കിൽ അഭിനയിക്കില്ല; മഖ്‌ബൂൽ വിടാനൊരുങ്ങിയ നസീറുദ്ദിൻ ഷാ
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് കമൽ ഹാസൻ. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പിറകെ പോകാതെ, എന്നും വ്യസ്ഥതയുടെ പാത പിൻപറ്റിയാണ് ഉലകനായകൻ നടന്നത്. അഭിനയത്തോടൊപ്പം തന്നെ തിരക്കഥാ രചനയിലും, സംവിധാനത്തിലും, മേക്കപ്പിലും വരെ അദ്ദേഹം പ്രാവീണ്യം നേടി. എന്നാൽ, കമൽ ഹാസനെ 'ജീനിയസ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ള പല സംവിധായകരും, അദ്ദേഹത്തെ നായകനാക്കി സിനിമകൾ ചെയ്യാൻ മടിച്ചിരുന്നു എന്നതാണ് സത്യം. മറ്റ് നടന്മാരുടെ കാര്യവും വ്യത്യസ്താമായിരുന്നില്ല.
പ്രശസ്ത ചലച്ചിത്രകാരൻ വിശാൽ ഭരദ്വാജ്, തന്റെ 2004-ൽ പുറത്തിറങ്ങിയ 'മഖ്ബൂൾ' എന്ന ചിത്രത്തിൽ നടൻ കമൽ ഹാസനുമായി ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പക്ഷെ അന്ന്, കമൽ ആണ് നായകനെങ്കിൽ, താൻ ഈ സിനിമയിലേക്കില്ല എന്ന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസീറുദ്ദിൻ ഷാ തീർത്തു പറഞ്ഞു.
കമൽ ഹാസന് നഷ്ട്ടമായ മഖ്‌ബൂൽ; ഒന്നിച്ച് അഭിനയിക്കാൻ മടിച്ച നസീറുദ്ദിൻ ഷാ
വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ മഖ്‌ബൂൽ, ഷേക്സ്പിയറുടെ 'മാക്ബെത്ത്' എന്ന നാടകത്തിന്റെ ഈ ചലച്ചിത്രാവിഷ്കാരമായിരുന്നു. പിന്നീട് അന്തരിച്ച പ്രശസ്ത നടൻ ഇർഫാൻ ഖാൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ, കമൽ ഹാസൻ അവതരിപ്പിക്കുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. നസറുദ്ദീൻ ഷാ ഇൻസ്പെക്ടർ പുരോഹിത് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തിയത്.

'അൺഫിൽറ്റെർഡ് വിത്ത് സാംദിഷ്' എന്ന പരിപാടിയിൽ പങ്കെടുത്ത സംവിധായകൻ വിശാൽ ഭരദ്വാജ് കമൽ ഹാസനുമായുള്ള ആലോചനകളെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. കമൽ ഹാസൻ സംവിധാനം ചെയ്ത ചാച്ചി 420 എന്ന ചിത്രത്തിന് വിശാൽ സംഗീതം ഒരുക്കിയിട്ടുണ്ട്. "കമൽ ഹാസൻ സിനിമയോട് അങ്ങേയറ്റം അഭിനിവേശമുള്ള വ്യക്തിയും, അതി ബുദ്ധിമാനുമാണ്. ഒരു പരിധി വരെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണത്, അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഓടിപ്പോകാൻ പോലും നിങ്ങൾക്ക് തോന്നും. കാരണം, നിങ്ങൾ ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിച്ചാൽ, അതിൽ നിങ്ങളെക്കാൾ കൂടുതൽ അറിവ് അദ്ദേഹത്തിനായിരിക്കും," സംവിധായകൻ ഓർത്തെടുത്തു. "പക്ഷേ, പ്രതിഭാശാലിയായ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സുഖവുമാണ്. മഖ്ബൂൾ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം അദ്ദേഹം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങളുടെ ചർച്ചകൾ വളരെ മുന്നോട്ട് പോയിരുന്നു," വിശാൽ പറഞ്ഞു.

കമൽ ഹാസൻ അഭിനയിച്ചാൽ നസറുദ്ദീൻ ഷാ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ വിശാൽ ചിരിച്ചുകൊണ്ട് പ്രതികരിച്ചു. "ഒരുപക്ഷേ അദ്ദേഹം അതേ വാക്കുകളിൽ പറഞ്ഞിട്ടുണ്ടാവില്ല. 'എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ആലോചിക്കൂ' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടാവാം. അദ്ദേഹം ഇത് പറഞ്ഞത് സത്യമാണ്, കാരണം നസീർ ഭായി കമലിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവർ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. കമൽ വളരെ ശക്തനായ വ്യക്തിത്വമാണ്, അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമാണ്. പക്ഷെ സിനിമയിൽ ചർച്ചകൾക്ക് സ്ഥാനമില്ല, സംവിധായകനായിരിക്കണം ശരി," വിശാൽ കൂട്ടിച്ചേർത്തു.
മഖ്‌ബൂലിൽ ഒരുമിക്കാൻ കമൽ ഹാസനും താനും അവസാനവട്ട ചർച്ചകളിലായിരുന്നെങ്കിലും, സിനിമയെക്കുറിച്ച് ഇരുവർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നെന്ന് വിശാൽ ഭരദ്വാജ് ഓർത്തെടുത്തു. "ഞങ്ങൾ ആശയവിനിമയം നടത്തി, പക്ഷേ സിനിമയെ ഞങ്ങൾ കണ്ട രീതിയിലായിരുന്നു ഞങ്ങളുടെ അഭിപ്രായവ്യത്യാസം," സംവിധായകൻ വെളിപ്പെടുത്തി.
"ഹിന്ദിയിലും തമിഴിലുമായി ദ്വിഭാഷാ ചിത്രമായിരിക്കണം അതെന്ന് കമൽ ഹാസൻ ആഗ്രഹിച്ചു. തമിഴിൽ മറ്റൊരു താര നിര ഉണ്ടാകണം, ഒരേ സമയം രണ്ട് ഭാഷകളിലും ചിത്രീകരണം നടത്തണം എന്നെല്ലാം അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ഞാൻ വലിയൊരു ഒരു ബിസിനസ് കെണിയിൽ പെടുകയാണെന്ന് എനിക്ക് തോന്നി. അന്ന് ഞാൻ വളരെ പിടിവാശിക്കാരനായിരുന്നു. എന്റെ സിനിമ എന്റെ രീതിയിൽ നിർമ്മിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെ മഖ്‌ബൂലിൽ നായകനായി ഇർഫാൻ ഖാൻ എത്തി. ഇപ്പോൾ കമൽ എന്നെ കാണുമ്പോഴെല്ലാം തമാശയായി ചോദിക്കാറുണ്ട്, 'എപ്പോഴാണ് എനിക്ക് എന്റെ കാൾ ഷീറ്റ് ലഭിക്കുന്നത്?'" അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











