For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെയോര്‍ത്ത് ഞാന്‍ എത്ര കരഞ്ഞുവെന്നറിയില്ല, മേഘ്‌ന രാജിനോട് നവ്യ നായര്‍, സ്‌നേഹം പ്രിയപ്പെട്ടവളെ

  |

  മേഘ്‌ന രാജിനോട് മലയാളികള്‍ക്കും പ്രത്യേകമായൊരു ഇഷ്ടമുണ്ട്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ചിരഞ്ജീവി സര്‍ജയുമായുള്ള മേഘ്‌നയുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. പ്രിയതമന്റെ നെഞ്ചില്‍ വീണ കരഞ്ഞിരുന്ന മേഘ്‌നയെ ആശ്വസിപ്പിക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു താരകുടുംബം. ചിരു എങ്ങും പോയിട്ടില്ലെന്നും തന്നോടൊപ്പമുണ്ടെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. കുഞ്ഞിലൂടെ പ്രിയതമന്‍ പുനര്‍ജനിക്കുമെന്നും താരം പറഞ്ഞിരുന്നു.

  കഴിഞ്ഞ ദിവസമായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങ് നടത്തിയത്. സന്തുഷ്ടവതിയായി നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറയിരുന്നു. ബേബി ഷവര്‍ ചിത്രങ്ങള്‍ കണ്ട സന്തോഷം പങ്കുവെച്ചും ആരാധകരെത്തിയിരുന്നു. മേഘ്‌ന എഴുതിയ കുറിപ്പും ചിത്രങ്ങളും കണ്ട് താന്‍ കരഞ്ഞതിന് കണക്കില്ലെന്നും അതേക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ലെന്നും നവ്യ നായര്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരം മേഘ്‌നയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.

  എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ, എന്നായിരുന്നു താരം കുറിച്ചത്. ഇതിനകം തന്നെ താരത്തിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  Navya Nair

  ഭര്‍ത്താവിന്‍റെ വിയോഗത്തിന് ശേഷം വികാരഭരിതമായ കുറിപ്പുമായി മേഘ്ന രാജ് എത്തിയിരുന്നു. ചിരു, ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള​ കാര്യങ്ങൾക്ക് വാക്കുകൾ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിർവചിക്കാൻ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

  ഓരോ തവണയും വാതിലിലേക്ക് നോക്കുമ്പോൾ, 'ഞാൻ വീട്ടിലെത്തി' എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ടെന്നുമായിരുന്നു മേഘ്ന കുറിച്ചത്.

  English summary
  When Navya Nair Got Emotional After Seeing Meghana Raj's Baby Shower Pictures
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X