പെണ്ണ് കാണല്‍ ദിവസം സന്തോഷേട്ടന്‍ എന്നോട് ചോദിച്ചത് ഇക്കാര്യം, മനസുതുറന്ന് നവ്യാ നായര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. നന്ദനം പോലുളള സിനിമകളാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നവ്യാ നായര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും അഭിനയിച്ചിരുന്നു താരം. അതേസമയം വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. ഇടയ്ക്ക് സിനിമകളില്‍ ചെയ്‌തെങ്കിലും പിന്നീട് വര്‍ഷങ്ങളോളം നടി സിനിമകള്‍ ഉണ്ടായിരുന്നില്ല.

അതേസമയം ഒരിടവേളയ്ക്ക് ശേ

അതേസമയം ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. മുന്‍പ് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ സിനിമാഭിനയത്തിന് ഭര്‍ത്താവ് നല്‍കാറുളള പിന്തുണയെ കുറിച്ച് നടി മനസുതുറന്നിരുന്നു. പെണ്ണുകാണാന്‍ വന്ന സമയത്ത് സംസാരിച്ച കാര്യങ്ങളെല്ലാം നവ്യ തുറന്നുപറഞ്ഞു.

പെണ്ണുകാണാന്‍ അദ്ദേഹം

പെണ്ണുകാണാന്‍ അദ്ദേഹം വന്ന സമയത്ത് ചോദിച്ചിരുന്നു വിവാഹ ശേഷം അഭിനയിക്കാന്‍ തന്നെയാണോ പ്ലാന്‍ എന്ന്, നവ്യ പറയുന്നു. എന്നെ കാണാന്‍ വന്ന ദിവസം സന്തോഷേട്ടന്‍ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. അപ്പോ അന്ന് പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോള്‍ ഒരു മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. എനിക്കറിയില്ലായിരുന്നു ഇനി എങ്ങനെയാണ് മുന്നോട്ട് കാര്യങ്ങളെല്ലാം നടക്കുകയെന്ന്.

സിനിമ പൂര്‍ണമായിട്ട് വിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് വല്ലാതെ ഡി

സിനിമ പൂര്‍ണമായിട്ട് വിട്ട് വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് വല്ലാതെ ഡിപ്രസിംഗ് ആയി അത് ഫീല് ചെയ്യും. ഏതെങ്കിലും തരത്തില്‍ എവിടയെങ്കിലുമൊക്കെ ഈയൊരു ബഹളത്തിനിടില്‍പ്പെട്ട് നില്‍ക്കണമെന്നാണ് ആഗ്രഹം എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പുളളി തിരിച്ച് എന്നോട് പറഞ്ഞു. നവ്യ നല്ല കഴിവുളള ആളാണ്.

അപ്പോ ആ

അപ്പോ ആ ടാലന്റ് വിട്ട് ഒരിക്കലും എന്റെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ ഇരിക്കാന്‍ ഞാന്‍ പറയില്ല. വല്ലപ്പോഴുമൊക്കെ അതൊക്കെയൊന്ന് പോളിഷ് ചെയ്ത് വീണ്ടും എവിടെയെങ്കിലുമൊക്കെ പ്രസന്റ് ചെയ്താല്‍ സന്തോഷമാവും എന്ന് പറഞ്ഞു. അപ്പോ അങ്ങനെ പറഞ്ഞപ്പോള്‍ പോലും സത്യായിട്ടും വിവാഹത്തിന് മുന്‍പ് പറയുന്നൈാരു കാര്യം വിവാഹത്തിന് ശേഷം പറയുന്നത് ഒരുപോലെയാവണമെന്ന് ഇല്ല.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam
ചിലപ്പോ മാറ്റിപ്പറയാം

ചിലപ്പോ മാറ്റിപ്പറയാം സ്വാഭാവികമായിട്ടും. അപ്പോ അങ്ങനെ മാറ്റിപറഞ്ഞു എന്ന് വിചാരിച്ച് അത് ചിലപ്പോ എനിക്ക് വേണ്ടാന്ന് വെക്കാനും സാധിക്കില്ല. അപ്പോ ഞാന്‍ എന്തിനും തയ്യാറെടുത്ത് കൊണ്ടാണ് കല്യാണം കഴിച്ചത് അഭിമുഖത്തില്‍ നവ്യാ നായര്‍ പറഞ്ഞു. വീട്ടുകാരുടെ നിര്‍ബന്ധം മാത്രമല്ല കല്യാണത്തിന് കാരണമെന്നും അന്ന് എന്റെ അടുത്ത കുട്ടൂകാരികളുടെയെല്ലാം വിവാഹം കഴിഞ്ഞിരുന്നുവെന്നും അപ്പോള്‍ ഇതാണ് പറ്റിയ സമയമെന്ന് തോന്നിയെന്നും നടി പറഞ്ഞു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X