സ്വന്തം മുഖം പോലും വെറുത്ത് വീട്ടിനുള്ളിൽ; ഇനിയൊരു തിരിച്ചു വരവില്ലെന്ന് കരുതിയ നയൻതാരയ്ക്ക് സംഭവിച്ചത്
തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് നടി നയൻതാര. ഒരു തെന്നിന്ത്യൻ നടി സിനിമാ ലോകത്ത് നേടിയെടുത്ത നേട്ടങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചയായിട്ടുണ്ട്. നയൻതാരയുടെ കരിയറിലെ വളർച്ച ഇന്ന് സിനിമാ ലോകത്തെ പല പ്രമുഖരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുന്നു.
തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളും ഒരേ പോലെ ചെയ്ത്ഡി വിജയിപ്പിക്കാൻ കെൽപ്പുള്ള നായിക, രണ്ട് പതിറ്റാണ്ടിനോടുക്കുന്ന കരിയറിൽ താരമൂല്യം അതേ പോലെ നിലനിൽക്കുന്നു തുടങ്ങി നയൻതാരയുടെ കരിയർ ഗ്രാഫ് തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതം തന്നെയാണ്.

എന്നാൽ ഇന്നീ കാണുന്ന ഉയരത്തിലേക്കുള്ള നയൻതാരയുടെ വളർച്ച എളുപ്പമായിരുന്നില്ല. ഒട്ടനവധി വിവാദങ്ങൾ നയൻതാരയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും നയൻതാരയ്ക്ക് മതിയായ അവസരങ്ങൾ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ലഭിച്ചില്ല. ഇതോടെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ നടി പിന്നീട് തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി മാറി.
അതീവ ഗ്ലാമറസായെത്തിയ നടിക്കെതിരെ അന്ന് വ്യാപക വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല.

അക്കാലഘട്ടത്തിൽ ഗോസിപ്പ് കോളങ്ങളിലും നടി നിറഞ്ഞിരുന്നു. നടൻ പ്രഭുദേവയുമായുള്ള പ്രണയ ബന്ധമാണ് നടിയുടെ ജീവിതത്തെ മാറ്റി മറിച്ചത്. വിവാഹിതനും അച്ഛനുമായിരുന്നു നയൻതാരയുമായി പ്രണയത്തിലാവുമ്പോൾ പ്രഭുദേവ.
ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ നയൻതാരയ്ക്കെതിരെ രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. വലിയ തോതിൽ ഇത് വിവാദമായപ്പോഴും നയൻസ് തന്റെ പ്രണയ ബന്ധത്തിൽ ഉറച്ച് നിന്നു. ഇതിനിടെ നയൻസ് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ തുടങ്ങിയെന്നും പ്രഭുദേവയ്ക്കായി ഹിന്ദു മതം സ്വീകരിച്ചെന്നും റിപ്പോർട്ടുകൾ വന്നു.

എന്നാൽ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തയാണ് പിന്നീട് പുറത്തു വരുന്നത്. പ്രഭുദേവ വിവാഹത്തിന് തയ്യാറാവാഞ്ഞതെന്നും അന്ന് അഭ്യൂഹം വന്നിരുന്നു. നയൻതാരയെ പാടെ തകർത്ത സംഭവമായിരുന്നു ഇത്.
പ്രഭുദേവയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കാനായിരുന്നു നടിയുടെ തീരുമാനം. പ്രതീക്ഷകളെല്ലാം തകർന്ന നയൻതാര ചെന്നെെയിൽ നിന്നും കേരളത്തിൽ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തി. മാനസികമായ വലിയ ആഘാതമേറ്റ നടി മാസങ്ങളോളം സിനിമകളേ ചെയ്തില്ല.

ടെലിവിഷനിൽ തന്റെ ഗാന രംഗങ്ങളോ മുഖമോ
കാണുന്നത് പോലും ഇഷ്ടമല്ലായിരുന്നെന്നാണ്
ആ നാളുകളെ ഓർത്ത് കൊണ്ട് നയൻസ് മുമ്പൊരിക്കൽ പറഞ്ഞത്. പിന്നീട് 2013 ൽ രാജാ റാണി എന്ന സിനിമയിലൂടെയാണ് നയൻതാര വൻ തിരിച്ചു വരവ് നടത്തി. സിനിമാ ലോകത്ത് നഷ്ടപ്പെട്ട പഴയ സ്ഥാനം നയൻതാര തിരിച്ചു പിടിച്ചു.

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോൾ വാടക ഗർഭധാരണത്തിലൂടെ ഇരുവരും ഇരട്ടക്കുഞ്ഞുങ്ങളെയും സ്വീകരിച്ചു.


Click it and Unblock the Notifications