അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന നയൻതാരയ്ക്ക് ഇന്ന് കെെ നിറയെ അവസരങ്ങളാണ്. രണ്ട് പതിറ്റാണ്ടായി കരിയറിൽ തുടരുന്ന നയൻതാര 2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിക്കുന്നത്. മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്ത് നടി തമിഴകത്തേക്ക് കടന്നു. അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് കടന്ന നയൻതാരയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു.

നയൻതാരയുടെ ജീവിതത്തിലെയും കരിയറിലെയും പല ഘട്ടങ്ങളിൽ എന്നും ഒപ്പമുണ്ടായിരുന്നത് മാതാപിതാക്കളാണ്. ജീവിതത്തിൽ വിഷമ ഘട്ടം വന്നപ്പോൾ സിനിമാ രം​ഗത്ത് നിന്നും അകന്ന നയൻതാരയെ മാതാപിതാക്കൾ ചേർത്ത് നിർത്തി. കുര്യൻ, ഓമന കുര്യൻ എന്നിവരാണ് നയൻതാരയുടെ മാതാപിതാക്കൾ. കരിയറിൽ അന്നും ഇന്നും തീരുമാനങ്ങളെടുത്തത് നയൻതാര തന്നെയാണ്. മാതാപിതാക്കളെ ഇതിൽ നടി ഉൾപ്പെടുത്തിയിട്ടില്ല.

Nayanthara

അച്ഛനെയും അമ്മയെയും കുറിച്ച് മുമ്പൊരിക്കൽ നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയും അച്ഛനും എല്ലാ പടങ്ങളും കാണും പക്ഷെ ചർച്ച ചെയ്യില്ല. ഏത് ഭാഷയാണെങ്കിലും പോയി കാണും. അച്ഛനെല്ലാം ഇഷ്ടമാണ്. അമ്മയോട് വിളിച്ച് ചോദിക്കണം. കണ്ടു, നന്നായിട്ടുണ്ട് എന്ന് പറയും. അത്രയേയുള്ളൂ. കാരണം എല്ലാം കൊമേഷ്യൽ സിനിമകളാണ്. ഒരുപാട് പറയാനും ഉണ്ടാവില്ല. അത് സ്വാഭാവികമാണെന്നും നയൻതാര വ്യക്തമാക്കി.

കൂടുതലും കൊമോഴ്ഷ്യൽ സിനിമകളാണ് ചെയ്തത്. ബോഡി​ഗാർഡ് പോലൊരു സിനിമ അതുവരെയും വന്നിട്ടില്ല. ബോഡി ​ഗാർഡ് കണ്ട് ആദ്യത്തെ കോൾ അമ്മയുടേതായിരുന്നു. പടം വളരെ നന്നായിട്ടുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കറിയുന്നില്ല, കരച്ചിൽ വരുന്നു, കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു. അമ്മ ഒരിക്കലും അങ്ങനെ റിയാക്ട് ചെയ്തിട്ടില്ല.

Nayanthara

ഇനിയൊന്നും അറിയേണ്ട ആവശ്യമില്ലെന്ന് അപ്പോഴേ ഞാൻ വിചാരിച്ചു. കാരണം അമ്മയ്ക്ക് ഇഷ്ടമായി. അതെനിക്ക് അത്രയും സന്തോഷം തോന്നിയ നിമിഷമാണ്. ആ പടം എനിക്കത്രയും തന്നിട്ടുണ്ട്. ഞാൻ ആ പടത്തിന് എന്തുമാത്രം ഹാർഡ് വർക്ക് ചെയ്തോ ആ റിസൽട്ട് തനിക്ക് ലഭിച്ചെന്നും നയൻതാര അന്ന് വ്യക്തമാക്കി.

ബോഡി ​ഗാർഡ് എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാര ഇക്കാര്യങ്ങൾ സംസാരിച്ചത്. തന്റെ ഫിറ്റ്നെസിനെക്കുറിച്ചും അന്ന് നയൻതാര സംസാരിച്ചു. സിനിമയിലേക്ക് വരുമ്പോൾ എനിക്കും കുറച്ച് തടിയുണ്ടായിരുന്നു.

അത് കഴിഞ്ഞ് കുറച്ച് കൂടി. തമിഴിലേക്ക് കയറി പ്രൊഫഷൻ സീരിയസായി എടുത്തപ്പോഴാണ് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് തോന്നിയത്. പ്രേക്ഷകരോട് നമുക്കൊരു ഉത്തരവാദിത്വമുണ്ട്. പ്രേക്ഷകർ നമ്മളെ കാണാനാണ് തിയറ്ററിൽ വരുന്നത്. അപ്പോൾ നമ്മൾ ഭം​ഗിയായും ഫിറ്റായുമിരിക്കണം. അത് അത്യാവശ്യമാണ്. വർക്കിന്റെ ഭാ​ഗമാണത്. അതിന് ശേഷമാണ് ഫിറ്റ്നെസ് കോൺഷ്യസായതെന്ന് നയൻതാര വ്യക്തമാക്കി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X