നമിതയുടെ പെരുമാറ്റം അമ്പരപ്പിച്ചു; തൃഷയ്ക്കും എനിക്കും പരസ്പരം ഇഷ്ടമല്ല; എല്ലാവർക്കും അസൂയ; നയൻതാര പറഞ്ഞത്

തെന്നിന്ത്യൻ താര റാണിയായ നയൻതാരയ്ക്ക് ഇന്ന് നായികമാരിൽ തന്നെ ആരാധകർ ഏറെയാണ്. മഞ്ജു വാര്യർ, പാർവതി തിരുവോത്ത് തുടങ്ങിയവരെല്ലാം നയൻതാരയുടെ ആരാധികമാരാണ്. എന്നാൽ അടുത്ത കാലത്ത് മാത്രമാണ് നയൻ‌താര മുൻനിര നായിക നടിമാരുമായി സൗഹൃദത്തിലായത്. മുൻപ് പലപ്പോഴും നടിമാരുമായി നയൻ‌താരയ്ക്ക് ഈ​ഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നയൻതാര തന്നെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. നമിത, തൃഷ, ശ്രിയ ശരൺ തുടങ്ങിയവരുമായി തനിക്ക് സൗഹൃദമില്ലെന്ന് താരം അന്ന് വ്യക്തമാക്കി.

ബില്ല ചെയ്യുമ്പോൾ ആദ്യത്തെ കുറച്ച് ദിവസം നന്നായി സംസാരിച്ചു. ഞാൻ അങ്ങോട്ട് പോയി സംസാരിച്ചതാണ്. എന്നാൽ പെട്ടെന്നൊരു ദിവസം നമിത എന്നോട് സംസാരിക്കുന്നത് നിർത്തി. ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോൾ അവർ വന്ന് എല്ലാവരോടും ഹായ് പറയും. പക്ഷെ എന്നെ ഒഴിവാക്കും. എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലായില്ല. കാരണം ഞങ്ങൾ തമ്മിൽ വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. പെട്ടെന്നിങ്ങനെ ആയപ്പോൾ ഞാനും വിട്ടു. നായിക നടിമാരുമായി തനിക്ക് സൗഹൃദമില്ലെന്നും നയൻതാര അന്ന് വ്യക്തമാക്കി.

Nayanthara   Namitha

തൃഷയും ശ്രിയ ശരണുമായുമുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ തന്റെ സുഹൃത്തുക്കൾ അല്ലെന്നാണ് നയൻതാര മറുപടി നൽകിയത്. സുഹൃത്തുക്കളെന്നത് വലിയ കാര്യമാണ്. അവർക്ക് വേണ്ടി അതൊന്നും ഉപയോ​ഗിക്കാൻ പറ്റില്ല. അവരെന്റെ സുഹൃത്തുക്കളാണെങ്കിൽ മാത്രമല്ലേ അങ്ങനെ പറയാൻ പറ്റൂ. എനിക്കവരെ അറിയാം. പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

രണ്ട് സ്ത്രീകൾ തമ്മിൽ ഒത്ത് പോകില്ലെന്ന് പൊതുവേ പറയാറുണ്ടല്ലോ. എനിക്കവരോട് പ്രശ്നമില്ല. അവർക്ക് എന്നോട് പ്രശ്നമുണ്ടെങ്കിൽ ഞാനത് കാര്യമാക്കില്ല. ഞാനും തൃഷയും തമ്മിൽ കാറ്റ്ഫൈറ്റാണെന്ന് പത്രങ്ങളിൽ വന്നു. അത്ര വലിയ പ്രശ്നമൊന്നുമില്ല. ഞങ്ങൾക്ക് പരസ്പരം ഇഷ്ടമല്ല. അവർക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ എനിക്ക് അവരെയും ഇഷ്ടമല്ലെന്നും നയൻതാര വ്യക്തമാക്കി.

Nayanthara  Trisha  Namitha

താൻ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ എല്ലാവർക്കും അസൂയ ഉണ്ടാവും. ഞാൻ ആ സ്ഥാനത്ത് അല്ലെങ്കിൽ എനിക്കും അസൂയ തോന്നും. ഞാനുള്ള ഈ സ്ഥാനം എപ്പോഴും അങ്ങനെ നിൽക്കില്ല. ഇനിയൊരു നായിക വരുമ്പോൾ ആ സ്ഥാനം എടുക്കും. അപ്പോൾ അസൂയ തോന്നും. അതിൽ ഒന്നും ചെയ്യാനാവില്ല. സിനിമകളുടെ വിജയ പരാജയത്തിന്റെ സമ്മർദ്ദം ഉണ്ടാകും. അത് കൈകാര്യം ചെയ്യാൻ പറ്റണം.

ഈ സ്ഥാനത്ത് നിൽക്കുമ്പോൾ‌ സുഹൃത്തുക്കൾ ഉണ്ടാവില്ലെന്നും നയൻതാര അന്ന് ചൂണ്ടിക്കാട്ടി. നയൻ‌താര പറഞ്ഞത് പോലെ ഈ അഭിമുഖം നൽകി കുറച്ച് വർഷങ്ങൾക്കുള്ളിൽ തമിഴകത്തെ നായിക നിരയിലെ ഒന്നാം സ്ഥാനം നയൻതാരയ്ക്ക് നഷ്ട‌പ്പെട്ടു. തമന്ന, കാജൽ അ​ഗർവാൾ,, അനുഷ്ക ഷെട്ടി എന്നിവർ ഈ സ്ഥാനത്തെത്തി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയൻതാരയ്ക്ക് പഴയ സ്ഥാനം തിരികെ ലഭിച്ചു. ഇന്ന് തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറാണ്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X