മലയാള സിനിമാ മേഖലയിൽ ഇഷ്ടപ്പെടാത്ത കാര്യം; ബോംബെയിൽ നിന്നുള്ള ന‌‌ടിയോ‌‌ട് അങ്ങനെ ചെയ്യില്ല; നയൻതാര പറഞ്ഞത്

കൈനിറയെ അവസരങ്ങളുമായി കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഇന്ന് നയൻതാര. സൂപ്പർസ്റ്റാർ സിനിമകൾ ഒന്നിന് പിറകെ ഒന്നായി നടിക്ക് വന്ന് കൊണ്ടിരിക്കുകയാണ്. ജവാന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ നിന്നും നയൻതാരയെ തേടി അവസരങ്ങളെത്തുന്നു. എന്താണ് നയൻതാരയുടെ വിജയമന്ത്രമെന്ന ചോദ്യം സിനിമാ ലോകത്തുണ്ട്. സിനിമകളിൽ ചിലത് പരാജയപ്പെടുന്നുണ്ടെങ്കിലും നടിയുടെ താരമൂല്യത്തെ ഇതൊന്നും ബാധിക്കുന്നില്ല.

അതേസമയം മലയാള സിനിമകളിൽ നയൻതാരയെ കണ്ടിട്ട് കുറച്ച് നാളായി. പൃഥിരാജ് നായകനായെത്തിയ ​ഗോൾഡ് എന്ന ചിത്രത്തിലാണ് മലയാളി പ്രേക്ഷകർ അവസാനമായി നയൻതാരയെ കണ്ടത്. ബോക്സ് ഓഫീസ് പരാജയമായിരുന്ന സിനിമയിൽ നയൻതാരയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. അതിന് മുമ്പിറങ്ങിയ നിഴൽ എന്ന മലയാള സിനിമയും പരാജയപ്പെട്ടു. മികച്ച സിനിമയിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴിലാണ് നയൻതാരയ്ക്ക് തിരക്ക് കൂടുതൽ.

 Nayanthara

മലയാളത്തിലായിരുന്നു തു‌ടക്കമെങ്കിലും നയൻതാരയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് തമിഴകമാണ്. ഇന്നത്തെ താരമായി നയൻതാരയെ മാറ്റിയതിന് പിന്നിലെ പ്രധാന കാരണം തമിഴ് സിനിമാ ലോകം നടിയോട് കാണിച്ച മമതയാണ്. മറ്റു ഭാഷകളുമായി മലയാള സിനിമാ മേഖലയെ താരതമ്യം ചെയ്ത് കൊണ്ട് മുമ്പൊരിക്കൽ നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നയൻതാര മനസ് തുറന്നത്.

മലയാള സിനിമാ രം​ഗത്ത് തനിക്കിഷ്ടമില്ലാത്ത കാര്യം എന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. എനിക്കിതിൽ ഡിപ്ലോമാറ്റിക് ആകാൻ താൽപര്യമില്ല. ബോബെയിൽ നിന്ന് വരുന്ന നായികമാരാണെങ്കിൽ അവർക്ക് ബഹുമാനം നൽകും. എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണല്ലേ എന്തിന്, ആർട്ടിഫിഷ്യലായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്.

 Nayanthara

പക്ഷെ എങ്കിൽ പോലും ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് അവർ ശ്രദ്ധിക്കണമെന്ന് നയൻതാര വ്യക്തമാക്കി. തെലുങ്ക് സിനിമാ ലോകം വളരെ ഓമനിക്കും. തമിഴ് സിനിമാലോകം എനിക്ക് വീട് പോലയാണ്. കുറ്റമായി ഒന്നും പറയാനില്ല. തമിഴ് ചാനലിന്റെ അഭിമുഖമായതിനാലോ തമിഴ് പ്രേക്ഷകർ കൂടുതൽ കാണുന്നതിനാലോ പറയുന്നതല്ല ഇത്. തമിഴ് പ്രേക്ഷകർ നല്ല ബാലൻസുള്ളവരാണ്. ആർട്ടിസ്റ്റുകളോട് ആരാധനയുണ്ട്. പക്ഷെ എല്ലാത്തിനും ഒരു ബാലൻസുണ്ടെന്നും നയൻതാര അഭിപ്രായപ്പെട്ടു.

സിനിമാ രം​ഗത്തേക്കുള്ള തന്റെ ക‌ടന്ന് വരവിനെക്കുറിച്ചും നയൻതാര അന്ന് സംസാരിച്ചു. സിനിമാ നടിയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ. അങ്ങനെ സംഭവിച്ചതാണ്. കോളേജിൽ ആദ്യ വർഷം പഠിക്കുമ്പോഴാണ് അവസരം വരുന്നത്. അന്ന് തീരുമാനങ്ങളെടുക്കുന്നത് അച്ഛനും അമ്മയുമാണ്. വേണമെങ്കിൽ ട്രെെ ചെയ്യൂ, ഇല്ലെങ്കിൽ വിട്ടേക്ക് എന്ന് അവർ പറഞ്ഞു. എന്റെ സന്തോഷമാണ് അവർക്ക് പ്രധാനം. എനിക്ക് ഓക്കെയാണെങ്കിൽ അവർക്കും ഓക്കെ. ആദ്യമായി ഷൂട്ട് ചെയ്യുമ്പോൾ എനിക്കൊന്നും അറിയില്ല. സംവിധായകൻ എന്നെ കംഫർട്ടബിളാക്കി.

എന്റെ ഷൂ‌ട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പേ സെറ്റിൽ പോയി. അതിന് മുമ്പ് ഷൂട്ടിം​ഗ് കണ്ടിട്ടില്ലായിരുന്നു. അതിനാൽ എല്ലാം കണ്ട് പരിചയപ്പെട്ടെന്നും നയൻതാര വ്യക്തമാക്കി. തമിഴ് സിനിമയിലേക്ക് വരുമ്പോൾ തമിഴ് അറിയില്ലായിരുന്നു. ആദ്യ തമിഴ് ചിത്രത്തിന്റെ അവസരം വന്നപ്പോൾ ചെയ്യണോ എന്ന് ഒരുവട്ടം ആലോചിച്ചിരുന്നെന്നും നയൻതാര വ്യക്തമാക്കി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X