തുടങ്ങും മുമ്പ് മേക്കപ്പ് പ്രൊഡക്ടുകൾക്ക് മുന്നിൽ വണങ്ങും; ജീവിതം തന്നെയാണത്; നയൻതാരയുടെ വാക്കുകൾ
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയ്ക്ക് ഇക്കാലയളവിനിടെ വന്ന ട്രാൻസ്ഫോർമേഷൻ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. 2003 ൽ മനസിനക്കരെ എന്ന ആദ്യ സിനിമയിൽ നയൻതാര തന്നെയാണോ ഇതെന്ന് പലർക്കും സംശയം തോന്നിയേക്കും. അത്രമാത്രം മാറ്റമാണ് താരത്തിന് വന്നിരിക്കുന്നത്. സിനിമകളിൽ തന്റെ കോസ്റ്റ്യൂമുകളിലും മേക്കപ്പിലുമെല്ലാം നടി വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. പൊതുവേദികളിൽ എത്തുമ്പോഴും നടി ഇക്കാര്യം ശ്രദ്ധിക്കുന്നു. വലിയ പ്രതിഫലമാണ് നയൻതാരയുടെ മേക്കപ്പ് ആർട്ടിസ്റ്റിനും ഹെയർ സ്റ്റെെലിസ്റ്റിനുമെല്ലാം.
സിനിമകളിലെ തന്റെ കോസ്റ്റ്യൂമുകൾ പലപ്പോഴും താരം തന്നെ ഫിലിം മേക്കേർസിനൊപ്പം സംസാരിച്ച് തീരുമാനിക്കാറാണ് പതിവ്. ഒരു സിനിമയിലെ ലുക്ക് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്ന് നടി ഒരു അഭിമുഖത്തിൽ പറയുകയുമുണ്ടായി. കോസ്മെറ്റിക് സർജറികളികൾ താരം ചെയ്തിട്ടുണ്ടെന്ന വാദം ശക്തമാണ്. പ്രായം നാൽപതിനോട് അടുത്തിട്ടും യുവത്വം നിലനിൽക്കുന്നതിന് കാരണം ഇതാണെന്നും ഇവർ വാദിക്കുന്നു.

തന്റെ സ്കിൻ കെയറിനും നയൻതാര പ്രാധാന്യം നൽകുന്നുണ്ട്. അടുത്തിടെയാണ് താരം ഒന്നിലേറെ കോസ്മെറ്റിക് ബ്രാൻഡുകളുടെ ബിസിനസ് തുടങ്ങിയത്. മേക്കപ്പിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് നയൻതാര ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ആദവരവോടെയാണ് മേക്കപ്പിന് കാണുന്നതെന്ന് നയൻതാര പറയുന്നു.
മേക്കപ്പ് എന്റെ ജീവിതം തന്നെയാണ്. കാരണം ദിവസം ചെയ്യുന്നു. സ്ത്രീകൾ പൊതുവെ ഭംഗിയായിരിക്കാൻ മേക്കപ്പ് ചെയ്യും. പക്ഷെ ഞങ്ങൾക്ക് മേക്കപ്പ് ദൈവം പോലെയാണ്. തുടങ്ങുന്നതിന് മുമ്പ് മേക്കപ്പ് പ്രൊഡക്ടുകൾ വണങ്ങും. ദൈവത്തെ പോലെയാണ് മേക്കപ്പിനെ കാണുന്നതെന്നും നയൻതാര വ്യക്തമാക്കി. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

മിക്ക നടിമാരും മേക്കപ്പ് ഉപയോഗിക്കുമെങ്കിലും ഉപയോഗിക്കാറില്ലെന്ന് പറയും. എന്നാൽ നയൻതാര സത്യം തുറന്ന് പറഞ്ഞു. ഇത് നല്ല കാര്യമാണെന്ന് കമന്റുകൾ വരുന്നുണ്ട്. അതേസമയം ചിലർ താരത്തെ വിമർശിച്ചു. സായ് പല്ലവിയുൾപ്പെടെയുള്ള നടിമാർ മേക്കപ്പ് ഉപയോഗിക്കാറില്ല. നയൻതാര ഇത് കണ്ട് പഠിക്കണമെന്നാണ് വിമർശകർ പറയുന്നത്. സായ് പല്ലവിയുടെ സ്വാഭാവിക സൗന്ദര്യത്തെ പുകഴ്ത്തി നിരവധി കമന്റുകൾ വരുന്നുണ്ട്.
അതേസമയം സായ് പല്ലവിയും മേക്കപ്പ് ഉപയോഗിക്കാറുണ്ടെന്ന് അഭിപ്രായമുണ്ട്. മേക്കപ്പിനപ്പുറം നയൻതാരയ്ക്ക് തന്റേതായ സ്ക്രീൻ പ്രസൻസുണ്ട്. അത് അംഗീകരിക്കേണ്ടതുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ഇന്ന് നയൻതാര ആരാധകരോട് പറയുന്നതിൽ ഭൂരിഭാഗം കാര്യങ്ങളിലും ഒളിഞ്ഞിരിക്കുന്നത് മാർക്കറ്റിംഗ് ആണെന്നും അഭിപ്രായമുണ്ട്. അടുത്ത കാലത്താണ് ഒരു സ്കിൻ കെയർ ബ്രാൻഡ് സംരഭത്തിന് നയൻതാര തുടക്കം കുറിച്ചത്.
ഈ പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നതിന് കുറച്ച് നാൾ മുമ്പാണ് നയൻതാര സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്. പൊതുവേദികളിലോ സിനിമാ പ്രൊമോഷനോ അധികം എത്താത്ത നയൻതാര സ്വന്തം പ്രൊഡക്ടുകൾക്ക് വേണ്ടി ഈ നിബന്ധനകളെല്ലാം മാറ്റി വെച്ചു. കരിയറിൽ ഒരു സൂപ്പർഹിറ്റ് സിനിമ നയൻതാരയ്ക്ക് അത്യാവശ്യമാണിപ്പോൾ. നടിയുടെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളും പരാജയപ്പെടുകയാണുണ്ടായത്.


Click it and Unblock the Notifications