അതോടെ കുറേക്കാലം ഞങ്ങൾ മിണ്ടിയില്ല; തൃഷ ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു; നയൻതാര പറഞ്ഞത്

തമിഴ് സിനിമാ രം​ഗത്ത് കൗതുകമാണ് നയൻതാരയു‌ടെയും തൃഷയുടെയും കരിയർ ​ഗ്രാഫ്. രണ്ട് പതിറ്റാണ്ടായി മുൻനിര നായിക ന‌ടിമാരായി ഇരുവരും തുടരുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൂടുതൽ ലഭിച്ചത് തൃഷയ്ക്കാണെങ്കിലും മാസ് റോളുകളും ലേഡി സൂപ്പർ സ്റ്റാർ പദവിയും ലഭിച്ചത് നയൻതാരയ്ക്കാണ്. ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഇരുവരും വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. തൃഷ, നയൻതാര, അസിൻ എന്നിവർ തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും തിരക്കേറിയ നടിമാരായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.

പിന്നീട് അസിൻ ബോളിവുഡിലേക്ക് കടന്നു. വിവാഹത്തോടെ കരിയറും വിട്ടു. തൃഷയും നയൻതാരയും കരിയറിൽ തു‌ടർന്നു. ഒരുഘട്ടത്തിൽ രണ്ട് പേർക്കും തുടരെ പരാജയ സിനിമകൾ വന്നിട്ടുണ്ട്. എന്നാൽ പൂർവാധികം ശക്തിയോടെ കരിയറിലേക്ക് തിരിച്ച് വരാൻ രണ്ട് പേർക്കും സാധിച്ചു. വർഷങ്ങളായി ഒരേ ഇൻഡ്സ്ട്രിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും നയൻതാരയും തൃഷയും തമ്മിൽ സൗഹൃദമില്ല. കരിയറിലെ തുടക്ക കാലത്ത് ഇവർ സുഹൃത്തുക്കളായിരുന്നു.

Nayanthara  Trisha

പിന്നീട് രണ്ട് പേരും അകന്നു. പിന്നീട് തൃഷ മുൻ കൈയെടുത്താണ് ഈ പ്രശ്നം പരിഹരിക്കുന്നത്. ഞങ്ങൾ ആദ്യം സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ രണ്ട് പേർക്കും അറിയില്ല. ഒരേ രം​ഗത്തായത് കൊണ്ടായിരിക്കണം. എന്തോ തെറ്റിദ്ധാരണ വന്ന് ഞങ്ങൾ പരസ്പരം സംസാരിക്കാതായി. ഏറെക്കാലത്തിന് ശേഷം ഫിലിംഫെയർ പാർട്ടിക്ക് തൃഷയെ കണ്ടു. ഞങ്ങൾ സംസാരിച്ചു.

തൃഷ ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. അതിന് മുമ്പ് എവിടെ വെച്ചെങ്കിലും കണ്ടിരുന്നെങ്കിൽ സംസാരിക്കാതെ പോകുമായിരുന്നു. പക്ഷെ തൃഷ വന്ന് സംസാരിച്ചതോടെ അതവസാനിച്ചു. അതിന് മുകളിൽ എന്ത് വേണം. ഇങ്ങോട്ട് വന്ന് സംസാരിച്ചതിൽ തൃഷയെ അഭിനന്ദിക്കണം. വിട്ട് കൊടുത്ത് വന്ന് സംസാരിക്കുന്നത് എളുപ്പമല്ലെന്നും അന്ന് നയൻതാര പറഞ്ഞു.

Nayanthara  Trisha
Photo Credit: Instagram

അതേസമയം പിന്നീ‌ടും ഈ സൗഹൃദം നീണ്ട് നിന്നില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി നയൻതാരയും തൃഷയും തമ്മിൽ സൗഹൃദമില്ല. ഒരേ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവരെന്ന പരിചയം മാത്രമേയുള്ളൂ എന്നും അടുത്ത ബന്ധമില്ലെന്നും തൃഷ ഒരു അഭിമുഖത്തിൽ പറയുകയുമുണ്ടായി. ഒരു സിനിമയുടെ ചർച്ചയും നടന്നിരുന്നു. 2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലേക്ക് നയൻതാരയ്ക്കൊപ്പം തൃഷയെയും പരി​ഗണിച്ചിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X