എന്നെ ഇഷ്ടമില്ലാത്തവർ കാണേണ്ട, കല്യാണം കഴിഞ്ഞില്ലേ അദ്ദേഹം വന്നില്ലേ എന്ന് ചോദ്യം; നയൻതാര പറഞ്ഞത്

കരിയറിൽ തുടക്ക കാലം മുതൽ വിവാദത്തിൽ അകപ്പെടുന്നയാളാണ് നയൻതാര. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്നതോടെ ​ഗ്ലാമറസ് നായികയായി നടി മാറി. അക്കാലത്ത് മലയാളികളിൽ നിന്നാണ് കൂടുതൽ വിമർശനവും കുറ്റപ്പെടുത്തലും നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നത്. ​ഗോസിപ്പുകളും അധിക്ഷേപങ്ങളും നടിയെ വേട്ടയാടി. ഇതേക്കുറിച്ച് അക്കാലത്ത് നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അക്കൗണ്ട് ഹാക്കായതാണെന്നത് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്, റസൂൽ മിണ്ടാതിരിക്കുന്നു, ചോദിക്കേണ്ടത് അവർ!
അക്കൗണ്ട് ഹാക്കായതാണെന്നത് വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ട്, റസൂൽ മിണ്ടാതിരിക്കുന്നു, ചോദിക്കേണ്ടത് അവർ!

എന്റെ ഫാമിലി ​വേദനിക്കില്ലേ. ഞാൻ എന്ത് ചെയ്തിട്ടാണ് അവർ വേദനിക്കുന്നത്. ഞാൻ ചെയ്യുന്നത് എന്റെ വർക്കാണ്. എന്റെ സംവിധായകർ പറയുന്നതാണ് ഞാൻ ചെയ്യുന്നത്. നിങ്ങൾ എന്തുകാെണ്ടാണ് ​ഗ്ലാമറസായി ചെയ്യുന്നത് എന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ല. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കാണുക. ഇഷ്ടമല്ലെങ്കിൽ കാണേണ്ട. എത്രയോ ആൾക്കാരുണ്ട് കാണാൻ. എന്നെ ഇഷ്‌പ്പെടുന്ന എത്രയോ പേരുണ്ട്. ഇഷ്ടമില്ലാത്തവർ കാണേണ്ട. വിമർശനം ശരിയായിരിക്കണം. അഭിനയിച്ചത് ശരിയായില്ല, ഈ ക്യാരക്ടർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്നൊക്കെ പറയുന്നതാണ് വിമർശനം.

Nayanthara

അല്ലാതെ ഇങ്ങനെ ചെയ്യാൻ പാടില്ല, അങ്ങനെ ചെയ്യാൻ പാടില്ല എന്നൊന്നും പറയാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് തന്നെയാണ് ഞാൻ ഇന്റർവ്യൂകൾ കൊടുക്കാത്തത്. എന്നെക്കുറിച്ച് വിവാദം വന്നാൽ അതിൽ എനിക്ക് തോന്നുമ്പോഴേ വിശദീകരണം തരൂ. ഞാൻ ഇന്റർവ്യൂകൾ കൊടുക്കുന്നില്ലെന്ന് പറഞ്ഞ് കുറേ പേപ്പറുകൾ ഇഷ്ടത്തിന് എഴുതുന്നു. എന്നെ പ്രകോപിപ്പിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ എഴുതിയിടും. അപ്പോഴല്ലേ ദേഷ്യം വരുന്നത്.

ഞാൻ പ്രകോപിതയാകില്ല. എനിക്ക് സംസാരിക്കണമെന്ന് തോന്നുമ്പോഴേ ഞാൻ സംസാരിക്കൂ. എയർപോർട്ടിൽ പോകുമ്പോൾ എത്രയോ ആൾക്കാർ കല്യാണം കഴിഞ്ഞില്ലേ അദ്ദേഹം വന്നില്ലേ എന്ന് ചോദിക്കും. അവർ വാർത്തകൾ വിശ്വസിക്കുന്നു. അവരെ തെറ്റുകാരാക്കുന്നില്ല. മാധ്യമങ്ങൾ സത്യസന്ധത കാണിക്കേണ്ടത് തന്റെ ആവശ്യമല്ല അവരുടെ തന്നെ ആവശ്യമാണെന്നും നയൻതാര അന്ന് പറഞ്ഞു.

തനിക്ക് പ്രാധാന്യമുള്ള സിനിമകളേ നടി ഇന്ന് ചെയ്യുന്നുള്ളൂ. സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോക്സ് ഓഫീസ് വിജയം നൽകാൻ കഴിയുന്ന ചുരുക്കം നായിക നടിമാരിൽ ഒരാളുമാണ് നയൻതാര. കരിയറിലെ തുടക്ക കാലത്ത് ചില പിഴവുകൾ നയൻതാരയ്ക്ക് പറ്റിയിട്ടുണ്ട്. അക്കാലത്ത് തനിക്ക് പറ്റിയ തെറ്റായി നയൻതാര കാണുന്നത് ​ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചതാണ്. ഈ സിനിമയിൽ പ്രധാന നായിക അസിൻ ആയിരുന്നു. നയൻതാര ​ഗ്ലാമറസ് വേഷത്തിലേക്ക് ഒതുങ്ങി. തന്നോട് പറഞ്ഞത് പോലെയല്ല കഥാപാത്രം സിനിമയിൽ വന്നതെന്നാണ് നയൻതാര പറയുന്നത്.

​ഗജിനിയിലെ റോൾ ചെയ്തതാണ് താനെടുത്ത ഏറ്റവും മോശം തീരുമാനം. എന്നോട് നരേറ്റ് ചെയ്ത പോലെയല്ല, കഥാപാത്രം സിനിമയിലുണ്ടായത്. ഈ ചിത്രത്തിലെ തന്റെ ഫോട്ടോ​ഗ്രാഫുകൾ മോശമായിരുന്നെന്നു. എന്നാൽ തനിക്കിതിൽ പരാതി ഇല്ലെന്നും ഒരു അനുഭവമായാണ് ഈ സംഭവം എടുക്കുന്നതെന്നും നയൻതാര അന്ന് പറഞ്ഞു. ഇന്ന് ​ഗ്ലാമറസ് വേഷങ്ങൾ നടി ചെയ്യാറില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X