അവളുടെ കാര്യത്തില്‍ ആ ഒരു വിഷമം മാത്രമേയുള്ളൂ എനിക്ക്! സഹോദരിയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് നിഖില

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാലതാരമായി തുടക്കം കുറിച്ചതാണ് നിഖില വിമല്‍. ലവ് 24+7 ലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. തമിഴിലും മലയാളത്തിലുമായി നിരവധി അവസരങ്ങളായിരുന്നു നിഖിലയ്ക്ക് ലഭിച്ചത്. അഭിമുഖങ്ങളിലൂടെയായി ജീവിത വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. സഹോദരി സന്യാസ ജീവിതം സ്വീകരിച്ചതിനെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. മനോരമയുടെ ഹോര്‍ത്തൂസ് 2025ല്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചാര്‍ലിയിലെ പുള്ളിയെപ്പോലെ ഒരുപാട് യാത്രകള്‍ ചെയ്യുന്നു. ഒരുപാട് പഠിക്കുന്നു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അങ്ങനെയൊരു സ്‌പേസില്‍ വന്നപ്പോള്‍ അവള്‍ക്ക്, അത്രയും ബുദ്ധിയും വിവരവമുള്ളൊരാള്‍ എടുക്കുന്ന ചോയ്‌സ് എന്ന രീതിയില്‍ ഞാന്‍ അതിനെ ബഹുമാനിക്കുന്നു. അതിന്റെ കൂടെ നില്‍ക്കുക എന്നതാണ് ഞാന്‍ ചെയ്തത്. സന്യാസം എന്ന് കേട്ടപ്പോള്‍ അമ്മയ്ക്ക് ചെറിയൊരു വിഷമം തോന്നിയിരുന്നു. അവളെ കല്യാണം കഴിപ്പിച്ച് വിടാമെന്ന് എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അതില്ലെന്നായിരുന്നു മറുപടി. പിന്നെന്താണ് അമ്മ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അവളെന്താണോ ആഗ്രഹിക്കുന്നത്, അതുപോലെ നടക്കട്ടെ. പഠിച്ച് ഡോക്ടറാവണം, ലോകം അറിയപ്പെടുന്ന അഭിനേത്രിയാവണം, അതുപോലെ അവള്‍ ആഗ്രഹിച്ച കാര്യമാണ് അത്. അതിനോട് നമ്മളൊരിക്കലും നോ പറയില്ലല്ലോ.

Nikhila Vimal about her sister

ചെറുപ്പത്തില്‍ എല്ലാ സിബ്ലിംഗ്‌സിനെപ്പോലെയായിരുന്നു ഞങ്ങളും. എനിക്ക് അവളെ ഇഷ്ടമല്ലായിരുന്നു, അവള്‍ക്ക് എന്നെയും കണ്ടുകൂടായിരുന്നു. ഇതില്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോവണേയെന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. അത്രയും ശത്രുതയിലായിരുന്നു. എനിക്കൊരു ബുക്കുണ്ടായിരുന്നു, ഇഷ്ടമുള്ള ചേച്ചിമാരുടെ പേരൊക്കെ അതില്‍ എഴുതി വെച്ചിരുന്നു. അമ്മയ്ക്ക് ഡാന്‍സ് ക്ലാസുണ്ടായിരുന്നു. അതിലെ ചേച്ചിമാരുടെ പേരൊക്കെയാണ് ബുക്കില്‍. അതില്‍ ചേച്ചിയുടെ പേരില്ലായിരുന്നു. നിനക്ക് ഇഷ്ടമുള്ള ചേച്ചിമാരുടെ ലിസ്റ്റില്‍ പോലും ഞാനില്ലായിരുന്നു എന്ന് അവളിപ്പോഴും എന്നോട് പറയാറുണ്ട്.

ഒരു പ്രായം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്കിടയില്‍ സൗഹൃദം വന്നത്. ഒരു പത്ത് വര്‍ഷമായിട്ടുണ്ടാവും, ഞങ്ങള്‍ ഇത്രയും ക്ലോസായിട്ട്. ചെറുപ്പത്തില്‍ അവരുടെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നമ്മള്‍ പറഞ്ഞ് കൊടുക്കും, നമ്മുടെ എന്തെങ്കിലുമുണ്ടെങ്കില്‍ അവരും പറയും. ഒരും കോംപറ്ററ്റീവ് മൈന്‍ഡായിരിക്കുമല്ലോ. ക്ലോസായിക്കഴിഞ്ഞ സമയം മുതല്‍ അവള്‍ എനിക്കൊരു ഷീല്‍ഡ് പോലെയാണ്. എനിക്കെന്തെങ്കിലും ഒരു പ്രശ്‌നം വന്ന്, ഞാന്‍ അത് കുളമാക്കി കഴിഞ്ഞ് കൊടുത്താലും അത് സെറ്റാക്കി തിരിച്ചും തരും അവള്‍. സന്യാസം സ്വീകരിച്ചത് അവളുടെ പ്രൊഫഷന്‍ പോലെയാണ് ഞാന്‍ കാണുന്നത്. അവള്‍ അതില്‍ ഇന്‍വെസ്റ്റഡായിട്ട് കാര്യങ്ങള്‍ ചെയ്‌തോണ്ടിരുന്ന ആളാണ്. ശാസ്ത്രം പഠിക്കുന്നുണ്ടായിരുന്നു, ബുക്കുകള്‍ എഴുതുന്നുണ്ടായിരുന്നു. പഠിച്ചതിന്റെ ബേസില്‍ ആ വഴി തിരഞ്ഞെടുത്ത ആളാണ്.

ചോയ്‌സസില്‍ വിശ്വസിക്കുന്നൊരാളാണ് ഞാന്‍. ഒരാളുടെ ചോയ്‌സ് എന്താണോ, അത് തന്നെ അവര്‍ എടുക്കണം എന്ന് ചിന്തിക്കുന്ന ആളാണ്. അവള്‍ അങ്ങനെയൊരു ചോയ്‌സ് എടുത്തതില്‍, കല്യാണം കൂടാന്‍ പറ്റില്ല എന്നൊരു വിഷമമേ എനിക്കുള്ളൂ. പട്ടുസാരിയൊക്കെ ഉടുത്ത് ചേച്ചിയുടെ കല്യാണം കൂടാന്‍ പറ്റില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു. അല്ലാതെ വേറൊരു വിഷമവും എനിക്കില്ലെന്നുമായിരുന്നു നിഖില്‍ വിമല്‍ പറഞ്ഞത്.

ചെറുപ്രായത്തിലെ നൃത്തലോകത്ത് സജീവമായിരുന്നു അഖിലയും നിഖിലയും. പഠനത്തിലായിരുന്നു അഖില കൂടുതല്‍ ശ്രദ്ധ കൊടുത്തത്. ജെഎന്‍യു വില്‍ തിയറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു യുഎസിലേക്ക് ഉപരിപഠനത്തിനായി പോയത്. ആത്മീയതയിലുള്ള താല്‍പര്യം വ്യക്തമാക്കുന്ന പോസ്റ്റുകളായിരുന്നു അഖില പങ്കുവെച്ചിരുന്നത്.

More from Filmibeat

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X