അതെന്നെ ഞെട്ടിച്ചു; കാരണം ദുൽഖർ എപ്പോഴും ഭാര്യയെക്കുറിച്ചാണ് സംസാരിച്ചിരുന്നത്; നിത്യയുടെ വാക്കുകൾ
സിനിമാ ലോകത്ത് എല്ലാകാലത്തും ഹിറ്റ് ജോഡികൾ ഉണ്ടായിട്ടുണ്ട്. മികച്ച ഓൺ സ്ക്രീൻ കെമിസ്ട്രിയുള്ളവർ ഒന്നിലേറെ ഹിറ്റ് സിനിമകളിൽ അഭിനയിക്കുന്നതോടെ ഇവ ആഘോഷിക്കപ്പെടുന്ന താര ജോഡികളായി മാറുന്നു. ഇത്തരത്തിൽ പ്രേക്ഷകർത്ത് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് ദുൽഖർ സൽമാനും നിത്യ മേനോനും. സ്ക്രീൻ പ്രസൻസും അഭിനയ മികവും ഒത്ത് ചേർന്ന ഈ രണ്ട് താരങ്ങളും ഒരുമിച്ച് അഭിനയിച്ചപ്പോഴെല്ലാം പ്രേക്ഷക പ്രീതി നേടി.
ഓക്കെ കൺമണിയാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് പേരും മികച്ച പ്രകടനം കാഴ്ച വെച്ചു. 100 ഡേയ്സ് ഓഫ് ലൗവും ഇവർ ഒരുമിച്ചെത്തിയ പ്രണയ സിനിമയാണ്. ഒരുമിച്ച് അഭിനയിക്കവെ ഇവർ സുഹൃത്തുക്കളുമായി. ദുൽഖർ തന്റെ മികച്ച ഓൺസ്ക്രീൻ നായകനാണെന്ന് ഒന്നിലേറെ അഭിമുഖങ്ങളിൽ നിത്യ മേനോൻ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് മുമ്പൊരിക്കൽ നിത്യ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഓകെ കൺമണിയുടെ പ്രീമിയർ കാണാൻ ദുബായിൽ പോയി. മണി സാറും സുഹാസിനി മാമും ഞാനും ദുൽഖറുമൊക്കെ ഉണ്ടായിരുന്നു. സിനിമ തുടങ്ങി ഇടയ്ക്ക് വെച്ച് നമ്മൾക്കിത്രയും കെമിസ്ട്രി ഉണ്ടോ എന്ന് ഞങ്ങൾ പറഞ്ഞു. പെർഫോം ചെയ്യുമ്പോൾ എനിക്കറിയില്ലായിരുന്നു. പക്ഷെ ഓൺസ്ക്രീനിൽ കാണുമ്പോൾ എന്തോയുണ്ട്.
കെമിസ്ട്രി എങ്ങനെയുണ്ടാകുമെന്ന് മുൻകൂട്ടി കാണാൻ പറ്റില്ല. ഞാനും ദുൽഖറും തമ്മിൽ അതുണ്ട്. അത് മാജിക്ക് പോലെയാണെന്നും നിത്യ മേനോൻ പറഞ്ഞു. ദുൽഖറിനൊപ്പം ഗോസിപ്പ് വന്നപ്പോൾ താൻ ഞെട്ടിപ്പോയെന്നും നിത്യ അന്ന് വ്യക്തമാക്കി. ദുൽഖർ ഭാര്യയെ സ്നേഹിക്കുന്നു. ഞാനും ദുൽഖറും സംസാരിക്കുന്ന ടോപ്പിക് എന്താണെന്ന് അറിയുമോ. ദുൽഖർ ഭാര്യയെക്കുറിച്ച് സംസാരിക്കും. എനിക്ക് കുഞ്ഞിനെ വേണം എന്നൊക്കെ പറയും. നീ വിവാഹം ചെയ്യണമെന്ന് എന്നോട് പറയും.

വിവാഹം ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോൾ വിവാഹം മനോഹരമാണെന്നാണ് ദുൽഖർ മറുപടി നൽകിയതെന്നും നിത്യ മേനോൻ വ്യക്തമാക്കി. മുമ്പൊരിക്കൽ കൈരളി ടിവിയിലാണ് ദുൽഖറിനെക്കുറിച്ച് നിത്യ സംസാരിച്ചത്. ഓകെ കൺമണി എന്ന സിനിമയെക്കുറിച്ചും നിത്യ അന്ന് സംസാരിച്ചു. മുംബെെയിൽ എല്ലാവരും കണ്ടിരിക്കുന്ന എന്റെ സിനിമ ഇതാണ്. ആ പെർഫോമൻസ് കണ്ടാണ് അവർ വിലയിരുത്തുന്നതെന്നും നിത്യ മേനോൻ വ്യക്തമാക്കി.
അടുത്തിടെയും നിത്യ ദുൽഖർ സൽമാനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ദുൽഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ് എപ്പോഴും തോന്നാറുണ്ട്. വല്ലപ്പോഴുമേ ഞങ്ങൾ സംസാരിക്കാറുള്ളൂ. എല്ലാവർക്കും ഷൂട്ടിന്റെ തിരക്കുകളിലാണ്. എപ്പോഴെങ്കിലും സംസാരിക്കും. ദുൽഖർ ഇപ്പോൾ റൊമാന്റിക് ചെയ്യാറില്ല. എന്നാൽ അത് നടന് നന്നായി ചേരുന്നുണ്ട്.
പ്രേക്ഷകർക്ക് ദുൽഖറിനെ അങ്ങനെയൊരു റോളിൽ കാണാൻ ഇഷ്ടമാണ്. ഒരുപക്ഷെ ദുൽഖറിന് ബോറടിച്ച് കാണും. പക്ഷെ റൊമാന്റിക് കഥാപാത്രങ്ങളിൽ തന്നെ വ്യത്യസ്തത കൊണ്ട് വരാൻ പറ്റുമെന്നും നിത്യ മേനോൻ അന്ന് അഭിപ്രായപ്പെട്ടു. മാസ്റ്റർ പീസ് എന്ന വെബ് സീരീസിലാണ് നിത്യയെ ഒടുവിൽ മലയാളി പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications