പ്രൊപ്പോസ് ചെയ്യാതെ പ്രണയമായി! ഒരേയൊരു കാര്യത്തിലാണ് പരാതി പറയുന്നത്! റിന്നയെക്കുറിച്ച് നിവിന്‍ പോളി

സിനിമാജീവിതത്തില്‍ തനിക്ക് അങ്ങേയറ്റത്തെ പിന്തുണയാണ് കുടുംബം തരുന്നതെന്ന് നിവിന്‍ പോളി നേരത്തെ തുറന്നുപറഞ്ഞിരുന്നു. എഞ്ചീനിയറിംഗ് പഠന സമയത്തെ പ്രണയമായിരുന്നു വിവാഹത്തിലേക്കെത്തിയത്. രണ്ട് വര്‍ഷത്തോളം ഇന്‍ഫോസിസില്‍ ജോലി ചെയ്ത ശേഷമായിരുന്നു സിനിമയിലേക്ക് ഇറങ്ങുന്നത്. ജോലി രാജി വെച്ച് സിനിമ.്ക്ക് പിന്നാലെ പോവുകയാണെന്ന് തീരുമാനിച്ചപ്പോള്‍ റിന്നയായിരുന്നു പൂര്‍ണ പിന്തുണ കൊടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് അന്നും അന്നും യാതൊരു നഷ്ടബോധവും തോന്നിയില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഭാര്യയെക്കുറിച്ച് വാചാലയായുള്ള നിവിന്റെ അഭിമുഖം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അവള്‍ ഭയങ്കര സപ്പോര്‍ട്ടീവാണ്. ഇഷ്ടമുള്ളതെന്തോ അത് ചെയ്യൂ എന്നാണ് ജോലി ചെയ്തിരുന്ന സമയത്ത് എന്നോട് പറഞ്ഞിരുന്നത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്ത് എന്റെ ആദ്യ സിനിമ റിലീസ് ചെയ്തിട്ടേയുള്ളൂ. മലര്‍വാടി റിലീസ് ചെയ്ത് അടുത്ത മാസമായിരുന്നു കല്യാണം. അപ്പോഴും നമുക്കങ്ങനെ ഉറപ്പൊന്നും പറയാനായിട്ടില്ല. സിനിമയില്‍ നിലനിന്ന് പോവുമോ എന്ന് പോലും അറിയില്ലായിരുന്നു. അപ്പോഴും അവള്‍ പറഞ്ഞു, കുഴപ്പമില്ല. സിനിമയാണ് ഇഷ്ടമെങ്കില്‍ അത് ചെയ്യൂ. പുള്ളിക്കാരി വര്‍ക്കിംഗ് ആയിരുന്നുയ അത്രയും മനസിലാക്കി കൂടെ നിന്നു. എല്ലാ ഭാര്യമാരെപ്പോലെയും പൊസസീവാണ് അവള്‍. മൊബൈല്‍ ഫോണൊക്കെ ധൈര്യമായി അവളെ ഏല്‍പ്പിക്കാവുന്നതേയുള്ളൂ. അങ്ങനത്തെ പ്രശ്‌നങ്ങളൊന്നുമില്ല.

Nivin Pauly about Rinna
Photo Credit: Nivin Pauly/ Facebook

ഇന്‍ഫോസിലെ ജോലിയില്‍ ഞാന്‍ ഹാപ്പിയായിരുന്നില്ല. ഹാപ്പിയായവര്‍ പലരുമുണ്ടായിരുന്നു. നല്ല പാക്കേജാണ്, പല പല രാജ്യങ്ങളില്‍ ഓണ്‍സൈറ്റ് പോവാം, നല്ല പാക്കേജാണ്. അങ്ങനെ കുറേ പ്ലസ് പോയന്‍സുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അവിടെ ഹാപ്പിയായിരുന്നില്ല. ഇതൊന്നുമല്ല എനിക്ക് വേണ്ടത് എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ അടുത്തത് എന്താണെന്ന് അറിയാത്ത അവസ്ഥയുമായിരുന്നു. ഞങ്ങളൊന്നിച്ച് ബാംഗ്ലൂരില്‍ ജോലി ചെയ്യുകയായിരുന്നു. ജോലി ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ ഇതില്‍ കംഫര്‍ട്ടല്ലെന്ന് അവളോട് പറയുമായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു അന്നും അവള്‍ പറഞ്ഞത്. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്. നല്ല കൂട്ടായിരുന്നു. പരസ്പരം മനസിലാക്കിയവരാണ്. അങ്ങനെയങ്ങ് പ്രണയമായതാണ്.

ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തിട്ടൊന്നുമില്ല. ഞങ്ങളുടെ പ്രണയത്തില്‍ അങ്ങനെയൊരു കാര്യമൊന്നുമില്ലായിരുന്നു. സ്വഭാവികമായി സംഭവിച്ചതാണ്. റിന്നയുമായി ഇടയ്ക്ക് അടി കൂടാറൊക്കെയുണ്ട്. ഫുള്‍ ടൈം എന്തെങ്കിലും പരിപാടിയുമായി പുറത്തായിരിക്കും. എന്നെ വീട്ടില്‍ കിട്ടുന്നില്ല, ഒന്നിച്ച് ചെലവഴിക്കാന്‍ സമയമില്ല എന്ന പരാതിയുണ്ട്. നമ്മള്‍ക്ക് ഇങ്ങനെ വര്‍ക്ക് ചെയ്തല്ലേ പറ്റൂ.ഇപ്പോള്‍ ഷൂട്ടിന് പോവുമ്പോള്‍ ഭാര്യയേയും മോനെയുമൊക്കെ കൂടെ കൂട്ടാറുണ്ട്. മോനെ അത്രയധികം മിസ് ചെയ്യാന്‍ പറ്റില്ല. ഷൂട്ടിനിടയിലെ ബ്രേക്കില്‍ അവരോടൊപ്പം സമയം ചെലവഴിക്കാമല്ലോ. അവര്‍ ലൊക്കേഷനിലേക്കൊക്കെ വരാറുണ്ട്. വിനീതിന്റെയും, അജുവിന്റെയുമൊക്കെ ഫാമിലി വന്നപ്പോള്‍, ഞങ്ങള്‍ ഷൂട്ടിലായിരുന്നപ്പോള്‍ അവരെല്ലാം ഷോപ്പിംഗിന് പോയി. അങ്ങനെ അവരും ബിസിയായിരുന്നു.

പഠിച്ചോണ്ടിരുന്ന സമയത്ത് ഇന്റര്‍കോളേജ് ആല്‍ബം കോംപറ്റീഷനുണ്ടായിരുന്നു. കോളേജില്‍ ഒരു മ്യൂസിക് ബാന്‍ഡുണ്ടായിരുന്നു. അവര്‍ കംപോസ് ചെയ്‌തൊരു സോംഗായിരുന്നു. ഇത് എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സായിരുന്നു. അന്നേ അവന്‍ ടാലന്റഡായിരുന്നു. സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഞങ്ങള്‍ അടുക്കുന്നത്. മനസിലുള്ള ആഗ്രഹം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. സിനിമയില്‍ അങ്ങനെ പരിചയക്കാരൊന്നുമില്ലായിരുന്നു എന്നും നിവിന്‍ പോളി പറഞ്ഞിരുന്നു. ജെബി ജംഗ്ക്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു നിവിന്‍ ഭാര്യയെക്കുറിച്ചും, സിനിമാജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്.

More from Filmibeat

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X