മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് മറ്റ് ഭാഷകളില്‍ എത്തിയപ്പോള്‍ സംഭവിച്ചത്, കാണാം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇന്‍ഡസ്ട്രിയില്‍ വിജയമായ ചിത്രങ്ങള്‍ നിരവധിയാണ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ശ്രദ്ധേയ സിനിമകള്‍ മമ്മൂക്കയുടെതായി പുറത്തിറങ്ങിയിരുന്നു. വേറിട്ട പ്രമേയങ്ങളും വ്യത്യസ്തമാര്‍ന്ന കഥാപശ്ചാത്തലവും ഒകെയുളള സിനിമകളാണ് മമ്മൂക്കയുടെതായി വലിയ രീതിയില്‍ തരംഗമായത്. ഇതില്‍ ചെറിയ ബഡ്ജറ്റ് സിനിമകള്‍ മുതല്‍ വലിയ ബഡ്ജറ്റിലുളള ചിത്രങ്ങള്‍ വരെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഇവയെല്ലാം ആരാധകരും കുടുംബ പ്രേക്ഷകരുമെല്ലാം തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മമ്മൂക്കയുടെ നിരവധി സിനിമകളാണ് അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുളളത്. മെഗാസ്റ്റാറിന്റെതായി ഇവിടെ വലിയ വിജയം നേടിയ സിനിമകളാണ് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം എത്തിയത്. റീമേക്ക് സിനിമകളില്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ട സിനിമകളും നിരവധിയാണ്. മമ്മൂട്ടിയുടെ വിജയ ചിത്രങ്ങള്‍ അന്യഭാഷകളില്‍ എത്തിയപ്പോള്‍ സംഭവിച്ചതിനെ കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ.

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു രാജമാണിക്യം. ബെല്ലാരി രാജ എന്ന കഥാപാത്രമായി മെഗാസ്റ്റാര്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ തരംഗമുണ്ടാക്കിയിരുന്നു. സൂപ്പര്‍ താരത്തിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളിലൊന്നായാണ് രാജമാണിക്യം ഇപ്പോഴും അറിയപ്പെടുന്നത്. അതേസമയം രാജമാണിക്യം കന്നഡത്തില്‍ റീമേക്ക് ചെയ്തപ്പോള്‍ ബെല്ലാരി നാഗ എന്ന പേരിലാണ് പുറത്തിറങ്ങിയത്.സൂപ്പര്‍താരം വിഷ്ണുവര്‍ധന്‍ നായകനായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം എത്താന്‍ വിഷ്ണുവര്‍ധന് സാധിച്ചിരുന്നില്ല.

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു മഴയെത്തുംമുന്‍പെ. മമ്മൂട്ടിക്കൊപ്പം ശോഭന, ആനി, ശ്രീനിവാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മഴയെത്തും മുന്‍പേ ഹിന്ദിയില്‍ എത്തിയപ്പോള്‍ സമീര്‍ ദ ഫയര്‍ വിത്തിന്‍ എന്ന പേരിലാണ് പുറത്തിറങ്ങിയത്.

അജയ് ദേവ്ഗണ്‍, അമീഷ പട്ടേല്‍, മഹിമ ചൗധരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. ഒരു ആക്ഷന്‍ ചിത്രമെന്ന നിലയില്‍ മാര്‍ക്കറ്റിങ് ചെയ്തതാണ് സിനിമയുടെ പരാജയത്തിന് കാരണമായത്. കമല്‍ തന്നെയായിരുന്നു സിനിമ ഹിന്ദിയിലും സംവിധാനം ചെയ്തിരുന്നത്.

മമ്മൂട്ടി-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു കഥ പറയുമ്പോള്‍. സിനിമ ബോളിവുഡില്‍ ബില്ലു എന്ന പേരിലാണ് പുറത്തിറങ്ങിയത്. ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ഹിന്ദിയില്‍ സംവിധായകന്‍
പ്രിയദര്‍ശനാണ് ഒരുക്കിയത്. ഷാരൂഖിനൊപ്പം ഇര്‍ഫാന്‍ ഖാനും ലാറ ദത്തയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ബില്ലു. വലിയ ഹൈപ്പുകളോടെ എത്തിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടാനായത്.
Recommended Video

മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജ ഹിന്ദിയില്‍ ബോസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. അക്ഷയ്കുമാര്‍ നായക വേഷത്തില്‍ എത്തിയ ചിത്രം പോക്കിരിരാജയില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് ഒരുക്കിയത്. നൂറ് കോടിയിലധികം കളക്ഷന്‍ നേടിയെങ്കിലും ബോസും തിയ്യേറ്ററുകളില്‍ ശരാശരി വിജയമാണ് നേടിയത്. മലയാളത്തില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ ആന്റണി ഡിസൂസയാണ് ഒരുക്കിയത്.


Click it and Unblock the Notifications











