നിർബന്ധമായും ആ കുട്ടിയെ അച്ഛനെ കാണിക്കണമെന്ന് ഞാൻ, ഒരു രൂപ സ്ത്രീധനം വാങ്ങിയിട്ടില്ല: പിസി ജോർജ് പറഞ്ഞത്

നടൻ ജ​ഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. രണ്ടാമത്തെ ഭാര്യയിൽ പിറന്ന മകളായതിനാൽ കുറേക്കാലം ശ്രീലക്ഷ്മിയെക്കുറിച്ച് പൊതുജനം അറിഞ്ഞിരുന്നില്ല. പിന്നീട് തനിക്ക് ശ്രീലക്ഷ്മി എന്ന മകളുണ്ടെന്ന് ഒരു ഷോയിൽ ​ജ​ഗതി തുറന്ന് പറയുകയുണ്ടായി. കല ശ്രീകുമാർ എന്നാണ് ശ്രീലക്ഷ്മിയുടെ അമ്മയുടെ പേര്. ജ​ഗതി ശ്രീകുമാർ അപകടത്തിൽ പരിക്ക് പറ്റി നടക്കാനും സംസാരിക്കാനും പറ്റാതായതോടെ ശ്രീലക്ഷ്മിയെ വലിയ മാനസിക സംഘർഷത്തിലായി.

അച്ഛനെ കാണാൻ ജ​ഗതിയുടെ ആ​ദ്യ ഭാര്യയിലെ മക്കൾ അനുവദിക്കുന്നില്ലെന്ന ആരോപണം വന്നു. ഒടുവിൽ ജ​ഗ​തിയുള്ള ഒരു പൊതുവേദിയിൽ ശ്രീലക്ഷ്മി കയറി ചെന്നു. ജ​ഗതിയുടെ മൂത്ത മകൾ പാർവതിയുടെ ഭർതൃപിതാവ് പിസി ജോർജ് അന്ന് വേദിയിലുണ്ടായിരുന്നു. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് മുമ്പ് പിസി ജോർജ് പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Jagathy Sreekumar   Sreelakshmi Sreekumar

ആ കുട്ടി ഏതാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇങ്ങനെയൊരു കുട്ടി ഉണ്ടെന്ന് ഞാൻ കേട്ടിരുന്നു. വേദിയിലേക്ക് കടന്ന് വന്നത് ശ്രീലക്ഷ്മിയാണെന്ന് തനിക്കറിയില്ലായിരുന്നെന്നും അന്ന് പിസി ജോർജ് പറഞ്ഞു. തല മറച്ചാണ് വന്നത്. പാഞ്ഞ് വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ബഹളം വെച്ചു. അദ്ദേഹം വീൽ ചെയറിൽ അല്ലേ, വല്ലതും പറ്റിയാൽ എന്താകും. അവളെ പിടിച്ച് മാറ്റാൻ നോക്കുമ്പോൾ എന്റെ മകൻ വന്ന് പപ്പ, ഇത് മറ്റേ കുട്ടിയാണെന്ന് പറഞ്ഞു. എനിക്ക് സങ്കടമായി. എന്റെ കസേരയിൽ ഞാൻ ആ കൊച്ചിനെ ഇരുത്തി.

അച്ഛനെ മകൾ കാണുന്നതിൽ ഞങ്ങൾ എതിരല്ല. ഇഷ്ടമുള്ളപ്പോൾ പോയി കാണാൻ കോടതി പറഞ്ഞതാണ്. ഞങ്ങളും പറയുന്നു. പക്ഷെ അച്ഛനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് കേസ് കൊടുത്തതിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ട്. കേസിൽ എന്റെ പേരുമുണ്ട്. എന്റെ മകളോ‌ട് നിർബന്ധമായും ആ കൊച്ചിന് അച്ഛനെ കാണാൻ അനുവാദം കൊടുക്കണം, സത്യവാങ്മൂലം കൊടുക്കെന്ന് ഞാൻ പറഞ്ഞെന്നും പിസി ജോർജ് അന്ന് പറഞ്ഞു.

ആ കുട്ടി അച്ഛന്റെ കൂടെ കുറച്ച് നേരം ഇരിക്കുന്നതിന് എന്താണ് കുഴപ്പം. ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നെന്ന് ജ​ഗതി പറഞ്ഞിരുന്നെന്നാണ് പറയുന്നത്. അപ്പോൾ നമ്മൾ എതിർക്കേണ്ട കാര്യമെന്താണ്. സ്വത്തുമായി ബന്ധമുണ്ടെങ്കിൽ കൊടുക്കട്ടെന്നേ, ഞാൻ അതിന് എതിരല്ല. ജ​ഗതി ശ്രീകുമാർ എന്റെ വീട്ടിൽ വന്ന് കല്യാണക്കാര്യം പറഞ്ഞപ്പോൾ ഒരു രൂപ പോലും ഞങ്ങൾ സ്ത്രീധനം വാങ്ങിയിട്ടില്ല.

എനിക്കെന്ത് നഷ്ടം വന്നു എന്ന് ഞാൻ പറയുകയുമില്ല. ആശുപത്രിയിലായപ്പോൾ പുള്ളിയുടെ കയ്യിൽ കാശുണ്ടായിരുന്നോ. ഞാനതിലേക്കൊന്നും ക‌ടക്കുന്നില്ല. ബന്ധുവായൊരാൾ അപകടത്തിൽ പെട്ടാൽ ജീവൻ രക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അന്ന് പിസി ജോർജ് പറഞ്ഞു.

സ്റ്റേജിൽ കയറിയപ്പോൾ ആദ്യം എല്ലാവരും ഒന്ന് ഞെട്ടിപ്പോയി. പക്ഷെ പിസി ജോർജ് സർ വളരെ നല്ല രീതിയിൽ എന്നെ സ്റ്റേജിലിരുത്തി. അവരുടെ മകൻ ഷോൺ ജോർജും എന്നോട് നല്ല രീതിയിലാണ് പെരുമാറിയത്. മൂന്ന് വർഷത്തിന് ശേഷമാണ് താൻ പപ്പയെ കണ്ടതെന്നും ശ്രീലക്ഷ്മി പറഞ്ഞു. ശ്രീലക്ഷ്മിയുടെ അമ്മ കല ശ്രീകുമാർ ജ​ഗതിയുടെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചു. മകളെ അച്ഛനെ കാണാൻ അനുവദിക്കില്ല. എത്രയായാലും അദ്ദേഹത്തിന്റെ മകളല്ലേ. അദ്ദേഹത്തിന് ജനിച്ച് പോയില്ലേ ആ കുട്ടിയെന്നും കല ശ്രീകുമാർ പറഞ്ഞു.

More from Filmibeat

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X