twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയോടും ദിലീപിനോടുമുള്ള ആത്മബന്ധം; കാവ്യ മാധവനും മഞ്ജു വാര്യരുമാണ് പ്രിയപ്പെട്ട നടിമാരെന്ന് പൊന്നമ്മ

    |

    മെഗാസ്റ്റാര്‍ മമ്മൂട്ടി പൊതുവേ പരുക്ക സ്വഭാവമുള്ള വ്യക്തിയാണെന്ന് പറയുമെങ്കിലും അടുത്ത് അറിയുന്നവര്‍ക്കേ അദ്ദേഹത്തെ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളുവെന്ന് പല താരങ്ങളും പറയും. മമ്മൂക്കയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടി പൊന്നമ്മ ബാബു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയും അവതാരകയുമായ പേളി മാണിയ്‌ക്കൊപ്പം കേരള കൗമുദിക്ക് നൽകിയൊരു ചാറ്റ് ഷോ യിലാണ് മെഗാസ്റ്റാറിനെ കുറിച്ച് പൊന്നമ്മ വാതോരാതെ സംസാരിച്ചത്.

    മമ്മൂട്ടിയെ കുറിച്ച് മാത്രമല്ല തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍ ദിലീപാണെന്നും കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെ ഇഷ്ടനടിമാര്‍ ആണെന്നുമൊക്കെ പൊന്നമ്മ ബാബു പറയുന്നു. ഒപ്പം സിനിമയിലെ എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നും അതാണ് ഏറ്റവും വലിയ സന്തോഷമെന്നും നടി സൂചിപ്പിക്കുന്നു.

    'ചേച്ചിയ്ക്ക് മോനെ പോലെ ഏറ്റവും കൂടുതല്‍ വാത്സല്യം തോന്നുന്ന നടന്മാര്‍ ആരൊക്കെയാണെന്നായിരുന്നു പേളി മാണി പൊന്നമ്മയോട് ചോദിച്ചത്. ഒന്ന് മമ്മൂക്കയും ദിലീപും ആണെന്നായിരുന്നു നടിയുടെ ഉത്തരം. ഇവരുമായി നല്ല അടുത്ത ബന്ധമാണ്. കാരണം അറിയില്ല. എങ്കിലും വലിയ ഇഷ്ടമാണെന്നും പൊന്നമ്മ ബാബു സൂചിപ്പിക്കുന്നു.

    ponnamma-babu

    മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം എന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കേ ചോദിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യും. ദിലീപിനെ പറ്റിയാണെങ്കില്‍ കഴിഞ്ഞ തവണ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴും ചേച്ചി സുഖമാണോ, മക്കളൊക്കെ എങ്ങനെയിരിക്കുന്നു എന്ന് ചോദിച്ചു. അതുപോലെയാണ് മണിയന്‍പിള്ളരാജു ചേട്ടനും.

    അങ്ങനെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കുറച്ച് ആളുകള്‍ നമുക്കിടയില്‍ ഉണ്ടെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. സിനിമയില്‍ ഉള്ള എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളാണ്. ഞങ്ങള്‍ അമ്മയുടെ ആള്‍ക്കാരാണ്. നടിമാരില്‍ കാവ്യ മാധവനെയാണ് ഏറെ ഇഷ്ടം. കാവ്യ എനിക്ക് മുത്താണ്. മഞ്ജു വാര്യരെയും ഭയങ്കര ഇഷ്ടമാണ്. പറയുകയാണെങ്കില്‍ ഇപ്പോഴത്തെ പിള്ളേരെല്ലാം അങ്ങനെയുള്ളവരാണെന്നും പൊന്നമ്മ ബാബു പറയുന്നു.

    English summary
    When Ponnama Babu Revealed She Has More Affection Towards Mammootty And Dileep
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X