'രാത്രി ഒമ്പത് മണിക്ക് അവൾക്കൊപ്പം എന്റെ വീട്ടിലെത്തി; റംലത്ത് പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബത്തിൽ എത്തിയപ്പോൾ'

തമിഴകത്ത് വലിയ തോതിൽ ചർച്ചയായതാണ് പ്രഭുദേവയുടെ സ്വകാര്യ ജീവിതത്തിൽ നടന്ന കാര്യങ്ങൾ. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞത്, നയൻതാരയുമായുണ്ടായ വിവാഹേതര ബന്ധം, തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നിവയെല്ലാം വലിയ തോതിൽ ചർച്ചയായി. റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ നടന് മക്കളുമുണ്ട്. നയൻതാരയുമായി പ്രണയത്തിലായതോടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. റംലത്തുമായി നിയമപരമായി വേർപിരിഞ്ഞ പ്രഭുദേവയ്ക്ക് പക്ഷെ പിന്നീ‌ട് നയൻതാരയുമായുള്ള ബന്ധവും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.

പ്രഭുദേവയും ആ​ദ്യ ഭാര്യ റംലത്തും തമ്മിൽ അകന്നതിനെക്കുറിച്ച് കുടുംബ സുഹൃത്തായ ജയന്തി കണ്ണപ്പൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫിൽമിബീറ്റ് തമിഴിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലാണ് ജയന്തി ഇതേക്കുറിച്ച് സംസാരിച്ചത്. റംലത്ത് വളരെ സ്നേഹമുള്ള സ്ത്രീയാണ്. അവൾ ​ഗ്രൂപ്പ് ഡാൻസറായിരുന്നു. വളരെ നല്ല ഡാൻസറാണ്. ഒരു പടത്തിൽ സോളോ ഡാൻസ് ചെയ്തിട്ടുണ്ട്. വലിയ ഡാൻസറായി വരേണ്ടിയിരുന്ന പെൺകുട്ടിയാണ്. എന്നാൽ അതിനിടെയാണ് പ്രഭുദേവയുമായി പ്രണയത്തിലാവുന്നത്.

Prabhu Deva, Ramlath

റംലത്ത് അവസാനം വരെയും കൂടെയുണ്ടാകണമെന്ന് പ്രഭുദേവ തീരുമാനിച്ചു. എതിർപ്പുണ്ടായിരുന്നു. വിവാഹം ചെയ്തപ്പോൾ പ്രഭുദേവ ഭയന്നു. രാത്രി 9 മണി അവളുടെ കൈയും പിടിച്ച് ഇവി‌‌ടെയാണ് വന്നത്. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചു. നോക്കുമ്പോൾ പിറകിൽ ഒരു പെൺകുട്ടിയുണ്ട്. വിവാഹം ചെയ്തു, ആർക്കും അറിയില്ലെന്ന് എന്നോട് പറഞ്ഞു. എല്ലാവരോടും ആലോചിച്ച് വീട്ടുകാരോട് പറഞ്ഞു. അന്ന് പ്രഭുദേവ സിനിമകൾ ചെയ്യുന്നുണ്ട്.

സിനിമ പൂർത്തിയാക്ക്, അതിന് ശേഷം പുറത്ത് പറയാമെന്ന് ഉപദേശിച്ചു. റംലത്ത് അവളുടെ വീട്ടിലേക്ക് പോയി. അക്കാലത്ത് പ്രഭുദേവയ്ക്ക് റംലത്തിനോട് വലിയ സ്നേഹമായിരുന്നെന്നും ജയന്തി ഓർത്തു. ഹിന്ദുവായ പ്രഭുദേവ മുസ്ലിം മതസ്ഥയായ റംലത്തിനെ വിവാഹം ചെയ്തു. പ്രണയിച്ച് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ് അധികം. പക്ഷെ ആ പെണ്ണിനെ കൈ പിടിച്ച് കൊണ്ടു വന്നു. പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്.

Prabhu Deva

ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്. തന്നെയത് ആശ്ചര്യപ്പെടുത്തിയെന്നും ജയന്തി കണ്ണപ്പൻ ഓർ‍ത്തു. പിന്നീട് പ്രഭു​ദേവയും റംലത്തും തമ്മിൽ അകന്നതിനെക്കുറിച്ചും ജയന്തി അന്ന് സംസാരിച്ചു. അദ്ദേഹം എന്നെ പ്രണയിച്ചതൊക്കെ കള്ളമായിരുന്നോ എന്ന് റംലത്ത് ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്. അല്ല, സ്നേഹം സത്യമായിരുന്നെന്ന് ഞാൻ മറുപടി നൽകി. പിരിയാൻ തീരുമാനിച്ചപ്പോൾ പ്രഭുദേവയോട് എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു.

പ്രഭുദേവ ഒന്നും മിണ്ടാതെ ഇരുന്നു. നീ ബന്ധം വിട്ട് പോകാൻ തീരുമാനിച്ചത് ഓക്കെ, പക്ഷെ അവളുടെ വീടും ആഭരണങ്ങളും കാറുമെല്ലാം നീ കൊടുത്തതാണ്. നീ പിരിഞ്ഞ് പോയാലും അവൾക്ക് കൊടുക്കാനുള്ളത് നീ കൊടുക്കണമെന്ന് താൻ പറഞ്ഞിരുന്നെന്നും ജയന്തി ഓർത്തു.

പണം ഇന്ന് വരും നാളെ പോകും. പക്ഷെ റംലത്തിന് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ല. ഡാൻസ് ​ഗ്രൂപ്പിലുള്ളപ്പോൾ പ്രഭുദേവയെ വിവാഹം ചെയ്തതായിരുന്നെന്നും ജയന്തി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിം​ഗാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യ. അടുത്തിടെ ഇരുവർക്കും ഒരു മകളും ജനിച്ചു.

More from Filmibeat

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X