മമ്മൂട്ടിയെആദ്യമായി കണ്ടപ്പോള്‍ വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വന്നു, ലില്ലി സംവിധായകന്‍ പറയുന്നു
'നമുക്കീ ഇഷ്ടമുള്ളയാളെ കാണുമ്പോള്‍ അടിവയറ്റില്‍ മഞ്ഞ് വീണ പോലെ ഒരു അനുഭവം ഉണ്ടാവും' എന്നാണ് ഓം ശാന്തി ഓശാനയിലെ പൂജ പറഞ്ഞിട്ടുള്ളത്. ആരാധിയ്ക്കുന്ന ചിലരെ നേരിട്ട് കാണുമ്പോള്‍ വയറ്റില്‍ നിന്ന് ഒരു ഗുളു ഗുളു സൗണ്ട് പുറത്ത് വരും എന്ന് പുതുമുഖ സംവിധായകന്‍ പ്രഷോഭ് വിജയന്‍ പറയുന്നു.
മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ടതിലെ അനുഭവം പ്രഷോഭ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂക്കയെ നായകനാക്കി ജോഫിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ പോയപ്പോഴാണ് മെഗാസ്റ്റാറിനെ നേരില്‍ കണ്ടത്. സംസാരിച്ചു.. വല്ലാത്ത പരിവേഷമാണ് അദ്ദേഹത്തിന്.. ജ്വലിയ്ക്കുകയായിരുന്നു- എന്ന് പ്രഷോഭ് എഴുതി.

നേരില്‍ കണ്ടപ്പോള്‍ തിരിഞ്ഞോടാന്‍ തോന്നിയതും, തളര്‍ച്ച അനുഭവപ്പെടും പോലെ തോന്നിയതും വെള്ളം കുടിയ്ക്കാന്‍ തോന്നിയതും ഒക്കെ എനിക്ക് മറച്ചുവയ്ക്കണമായിരുന്നു. വയറ്റില്‍ നിന്ന് ഗുളു ഗുളു സൗണ്ട് വരുന്നുണ്ടായിരുന്നു- പ്രഷോഭ് തന്റെ അനുഭവം ഇപ്രകാരം വെളിപ്പെടുത്തി. ഏറെ ശ്രദ്ധിക്കപ്പെട്ട ലില്ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രഷോഭ് വിജയന്‍. സംയുക്ത മേനോന്‍ നായികയായി എത്തിയ സ്ത്രീകേന്ദ്രീകൃത ചിത്രമായ ലില്ലിയ്ക്ക് നിരവധി അംഗീകാരവും ലഭിച്ചിരുന്നു. ഇപ്പോള്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന അന്വേഷണം എന്ന ചിത്ത്രതിന്റെ തിരക്കിലാണ് പ്രഷോഭ്.


Click it and Unblock the Notifications











