പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ് മാനെ തല്ലിയോ? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് എന്ത്? പ്രയാഗ പറഞ്ഞത്‌

By Desk

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലൂടെയാണ് പ്രയാഗ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത പ്രയാഗ ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഒരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്ന പ്രയാഗയുടെ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രയാഗ ആ സംഭവത്തെക്കുറിച്ച് പറയുന്നത്. പ്രയാഗയ്‌ക്കൊപ്പം റോഷന്‍ മാത്യുവും അന്ന് അതിഥിയായി എത്തിയിരുന്നു.

Prayaga Martin

സംവിധായകന്‍ അരുണ്‍ ഗോപിയാണ് നടന്നത് എന്താണെന്ന് പ്രയാഗയോട് ചോദിക്കുന്നത്. പിന്നാലെ താരം നടന്ന സംഭവം വിശദമാക്കുകയായിരുന്നു. നോക്കാലോ വാക്കാലോ സ്പര്‍ശനത്താലോ, ഒരു സ്ത്രീയുടേയും, പുരുഷന്റേയും, ശരീരത്തില്‍ അനുവാദമില്ലാതെ തൊട്ടു കഴിഞ്ഞാല്‍ അത് ധൈര്യ പൂര്‍വ്വം നേരിടാനും അലറി വിളിച്ചും ഒച്ച വച്ചും നേരിടാനുമുള്ള ചങ്കൂറ്റവും ചങ്കുറപ്പും ഈ തലമുറയ്ക്കുണ്ട്. ഈ തലമുറയിലെ ഒരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍. നോ നോ ആണ്. യെസ് ഓര്‍ നോ പറയാനുള്ള ധൈര്യം ഉണ്ടാകണം എന്നാണ് പ്രയാഗ പറയുന്നത്.

അഭിപ്രായ വ്യത്യാസങ്ങള്‍ എവിടേയും, ദാമ്പത്യത്തിലും സിനിമയിലും എവിടേയും ഉണ്ടാകാം. അപ്പോഴൊക്കെ മര്യാദയും മാന്യതയും രണ്ട് കൂട്ടരും പാലിക്കണം. ജോലിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പ്രൊഫഷണലാണ്. അതിനായി പരാമവധി ശ്രമിക്കാറുമുണ്ട്. കാരണം ഇതൊരു ഈസി സ്‌പേസ് അല്ല. സംഭവിച്ചത് നീണ്ടകഥയാണ്. ഞാന്‍ ചുരുക്കി പറയാമെന്ന് താരം പറയുന്നു.

അതൊരു അഭിപ്രായ ഭിന്നതയായിരുന്നു. അയാള്‍ എന്നോട് ശരിയായ രീതിയിലല്ല സംസാരിച്ചത്. മോശമായി പെരുമാറി, കയ്യേറ്റം ചെയ്തു. ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോവുമെന്നും നിയമത്തിലൂടെ നേരിടുമെന്നും പറഞ്ഞു. പിന്നെ പരിഹരിക്കപ്പെട്ടു. അയാള്‍ മാപ്പ് പറഞ്ഞു. പിന്നെ എനിക്ക് കോളുകള്‍ വരുന്നതാണ് കാണുന്നതെന്നാണ് പ്രയാഗ ഓര്‍ക്കുന്നുണ്ട്.

Prayaga Martin

സോഷ്യല്‍ മീഡിയയില്‍ പ്രയാഗ സെറ്റില്‍ വച്ച് ഒരാളെ തല്ലി എന്ന ആരോപണം വരുന്നുണ്ട് എന്ന് പറഞ്ഞ് കോളുകള്‍ വരാന്‍ തുടങ്ങി. വരട്ടെ. സൈബര്‍ സെല്‍ ഉണ്ടല്ലോ. ഞാന്‍ പോയി സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടു. പോസ്റ്റ് ഇട്ടവരും ഷെയര്‍ ചെയ്തവരും ഇല്ലാത്ത വാര്‍ത്ത കൊടുത്തവരും സൈബര്‍ സെല്ലിന് മുമ്പിലെത്തി. ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞ് നമ്മള്‍ ചെയ്യേണ്ടത് ചെയ്തില്ലെന്ന് പറയാന്‍ ഇട വരരുതെന്നും താരം പറയുന്നു.

അതേസമയം, സോഷ്യല്‍ മീഡിയ പ്രശ്‌നമാണെന്ന് ഞാന്‍ പറയില്ല. നമുക്ക് അതിനുള്ള പക്വത വേണം എന്നും പ്രയാഗ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം ബുള്ളറ്റ് ഡയറീസ് ആണ് പ്രയാഗയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് പ്രയാഗ.

More from Filmibeat

Read more about: prayaga martin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X