കീറിയ സാരിയുടുത്ത് റോഡിൽ മിസ് കുമാരി; പ്രേം നസീർ നാളുകൾക്ക് ശേഷം നടിയെ കണ്ടപ്പോൾ; ചുരുളഴിയാത്ത ദുരൂഹ മരണം

മലയാള സിനിമയിലെ നിത്യ ഹരിത നായകനായാണ് അന്തരിച്ച നടൻ പ്രേം നസീർ അറിയപ്പെടുന്നത്. മലയാളത്ത്ലെ പ്രമുഖ നോവലുകൾ സിനിമയാക്കിയപ്പോൾ അവയിൽ ഭൂരിഭാ​ഗത്തിലും നായകൻ പ്രേം നസീറായിരുന്നു. സൂപ്പർ സ്റ്റാർ തരം​ഗം മലയാളത്തിൽ അലയടിക്കുന്നതിന് മുമ്പായിരുന്നു പ്രേം നസീർ സിനിമകളിൽ സജീവമായത്. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന വ്യക്തിയാണ് പ്രേം നസീർ. മരുമകൾ എന്ന സിനിമയിലീടെയായിരുന്നു സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവ്.

ഏകദേശം 800 ഓളം സിനിമകളിൽ പ്രേം നസീർ നായകനായി. ഇതിൽ 700 സിനിമകളിലും ഇദ്ദേഹം തന്നെയായിരുന്നു നായകൻ. 107 സിനിമകളിൽ ഷീലയായിരുന്നു നായിക. ഇരുവരും അക്കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു. പ്രേം നസീറിനെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു സംഭവമായിരുന്നു പഴയ കാല നടി മിസ് കുമാരിയുടെ ജീവിതത്തിൽ സംഭവിച്ചത്. തന്റെ നായികമാരെക്കുറിച്ച് പ്രേം നസീർ മുമ്പ് തന്റെ പുസ്തകത്തിലാണ് മറക്കാൻ പറ്റാത്ത നടിയെക്കുറിച്ച് പ്രേം നസീർ പരാമർശിച്ചത്.

മിസ് കുമാരിയെന്ന നടിയോട് തനിക്ക് വളരെ ബഹുമാനം തോന്നിയിരുന്നെന്നാണ് പ്രേം നസീർ പറഞ്ഞത്. ലളിതമായ വേഷം ധരിക്കുന്ന മിസ് കുമാരി വില കുറഞ്ഞ സാരികളാണ് ധരിച്ചിരുന്നത്. അതേക്കുറിച്ച് ചോദിച്ചാൽ ഹൃദ്യമായി ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. മിസ് കുമാരിയുടെ ജീവിതം പക്ഷെ ദുരന്തമായെന്നും ഇദ്ദേഹം എഴുതി. മിസ് കുമാരി എഞ്ചിനീയറുടെ ഭാര്യയായി. വർഷങ്ങൾ കഴിഞ്ഞ് ആലുവയിലൂടെ കാറിൽ പോവുമ്പോൾ ഒരു സത്രീ രണ്ട് കുട്ടികളുമായി നടന്ന് പോവുന്നു.

 Prem Nazir

അത് മിസ് കുമാരിയല്ലേ എന്ന് തോന്നി. മിസ് കുമാരിക്ക് കാറില്ലേ, ഭർത്താവ് എവിടെ എന്ന് ചോദിച്ചു. അവരൊന്നും പറഞ്ഞില്ല. വല്ലാത്ത അവസ്ഥയിലായിരുന്നു. പല ഭാ​ഗവും കീറിയ സാരിയായിരുന്ന ഉടുത്തത്. ഒന്നും പറയാതെ സാരിത്തുമ്പ് കൊണ്ട് കണ്ണീര് തുടച്ച് കുട്ടികളെയും കൊണ്ട് നടന്ന് പോയി. പിന്നീട് കേൾക്കുന്നത് മിസ് കുമാരി വിഷം കഴിച്ചു മരിച്ചു എന്ന വാർത്തയാണ്.

1950 കളിലെ പ്രശസ്ത നടിയായിരുന്നു മിസ് കുമാരി. 1969 ലായിരുന്നു നടിയുടെ കുമാരിയുടെ മരണം. നടിയുടെ അന്നത്തെ ആകസ്മിക മരണം ഏറെ ചർച്ചയായിരുന്നു. മരണ ശേഷം ശവസംസ്കാരം നടന്നെങ്കിലും പിന്നീട് കല്ലറ തുറന്ന് മൃതദേഹത്തിൽ വീണ്ടും പരിശോധന നടത്തി. മരിച്ച് ഒരു വർഷം കഴിഞ്ഞാണ് കല്ലറ തുറന്ന് വീണ്ടും പരിശോധിച്ചത്. ത്രേസ്യാമ്മ എന്നായിരുന്നു മിസ് കുമാരിയുടെ യഥാർത്ഥ പേര്. നടിയുടെ പിതാവ് നൽകിയ പരാതിയിൻ മേലായിരുന്നു മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്.

 Prem Nazir

പോസ്റ്റ്മോർട്ടത്തിൽ കീടനാശിനിയിൽ പെട്ട ഓർ​ഗാനോ ഫോസ്ഫറസ് എന്ന കൊടിയ വിഷത്തിന്റെ അംശം കണ്ടെത്തി. എന്നാൽ കൊലപാതമാണോ ആത്മഹത്യാണോയെന്ന് തെളിയിക്കപ്പെട്ടില്ല. ഇന്നും ഈ സംഭവത്തിൽ ദുരൂഹതയുണ്ട്. നടിയെ കാപ്പിയിൽ വിഷം ചേർത്ത് കാെന്നതാണെന്ന അഭ്യൂഹവും അക്കാലത്ത് ഉയർന്ന് വന്നിരുന്നു. നടിയുടെ ഭർത്താവിനെതിരെയും സംശയം വന്നു.

പിന്നീട് ഈ കേസിൽ ഒരു പുരോ​ഗതിയുമുണ്ടായില്ല. മിസ് കുമാരി പതിയെ സിനിമാ ലോകത്തെ ചർച്ചാ വിഷയം അല്ലാതായി. 50 കളിലും 60 കളിലുമായിരുന്നു മിസ് കുമാരി സിനിമകളിൽ അഭിനയിച്ചത്. ശശിധരൻ, ചേച്ചി, യാചകൻ, ആത്മസഖി, മുടിയനായ പുത്രൻ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി തുടങ്ങിയ സിനിമകളിൽ മിസ് കുമാരി ശ്രദ്ധേയ വേഷം ചെയ്തു. മിസ് കുമാരിയുടെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് ഇപ്പോഴും ഇടയ്ക്ക് ചോദ്യം വരാറുണ്ട്.

More from Filmibeat

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X