പൊട്ടിക്കരഞ്ഞ് കൊണ്ടെത്തിയ ജയഭാരതി, ഷീല അന്ന് എവിടെയായിരുന്നു; പ്രേം നസീർ വിട വാങ്ങിയപ്പോൾ...

അറുപതുകളിലെ മലയാള സിനിമകളെക്കുറിച്ച് പറയുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത പേരുകളാണ് പ്രേം നസീർ, ഷീല, ജയഭാരതി, സത്യൻ, ശാരദ, മധു തുടങ്ങിയവർ. ഏവർക്കും ഹൃദ്യനായ സൂപ്പർതാരമായിരുന്നു പ്രേം നസീർ. ഒപ്പം പ്രവർത്തിച്ചവർക്കെല്ലാം പറയാനുള്ളത് പ്രേം നസീറിന്റെ നല്ല മനസിനെക്കുറിച്ചാണ്. നിരവധഘി പേരെ പ്രേം നസീർ സാമ്പത്തികമായി സഹായിച്ചു. താര ജാഡകളൊന്നുമില്ലാത്ത പ്രേം നസീർ സംവിധായകർക്കും നിർമാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു.

പ്രണയ നായകനായാണ് ഭൂരിഭാ​ഗം സിനിമകളിലും പ്രേം നസീർ അഭിനയിച്ചത്. ഷീല, ജയഭാരതി എന്നിവരാണ് പ്രേം നസീറിന്റെ നായികയായി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത്. ഷീലയാണ് പ്രേം നസീറിനൊപ്പം ജയഭാരതിയേക്കാൾ കൂടുതൽ സിനിമകൾ ചെയ്തത്. ഷീല മലയാള സിനിമാ രം​ഗത്ത് സജീവമല്ലാതായി തുടങ്ങിയ ഘട്ടത്തിലാണ് ജയഭാരതിയുടെ ഉയർച്ച. അക്കാലത്ത് വിജയശ്രീയായിരുന്നു പ്രേം നസീറിന്റെ സ്ഥിരം നായിക. എന്നാൽ വിജയശ്രീക്ക് പകരം പിന്നീട് ഈ സ്ഥാനത്തേക്ക് ജയഭാരതി എത്തി.

Jayabharathi  Sheela

പ്രേം നസീറിന്റെ മരണം ഒപ്പം അഭിനയിച്ച നടിമാരെയെല്ലാം ഏറെ വിഷമിപ്പിച്ചു. 1985 ജനുവരി 16 നാണ് പ്രേം നസീർ മരിച്ചത്. കേരള ജനതയെ ഒന്നടങ്കം ഈ മരണം വിഷമിപ്പിച്ചു. പ്രേം നസീറിന്റെ മരണ വാർത്തയറിഞ്ഞ് എത്തിയ ജയഭാരതിയുടെ ഫോട്ടോ ഏവർക്കും വിങ്ങലായി. താരത്തിന്റെ വീടിന്റെ ​ഗേറ്റിന് മുമ്പിലെത്തുമ്പോഴേക്കും ജയഭാരതി വിതുമ്പിക്കരഞ്ഞു. അന്ന് ഫോട്ടോ​ഗ്രാഫർ പി മുസ്തഫ പീടികക്കൽ പകർത്തിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഇന്നും പലരുടെയും മനസിൽ മായാതെയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മരണ സമയത്ത് ഷീല ചെന്നെെയിൽ ഇല്ല. സഹോദരിയുടെ മകളുടെയൊപ്പം മൂന്ന് വർഷത്തോളം സ്വീഡനിലായിരുന്നു താമസിച്ചിരുന്നത്. അതിനാൽ നടിക്ക് വരാൻ പറ്റിയില്ല. പിന്നീട് നാട്ടിലെത്തിയ ശേഷം പ്രേം നസീറിന്റെ കുടുംബത്തെ പോയി നടി കണ്ടെന്നും അന്ന് റിപ്പോർട്ട് വന്നിരുന്നു. ഷീലയും ജയഭാരതിയും ഇന്ന് സിനിമാ രം​ഗത്ത് സജീവമല്ല. ജയഭാരതി പൂർണമായും ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയാണ്.

Jayabharathi  Sheela

ഒരു കാലത്ത് ജയഭാരതി മലയാള സിനിമാ ലോകത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. ചെന്നെെയിൽ താമസിക്കുന്ന ഷീല ഇടയ്ക്ക് കേരളത്തിലെത്താറുണ്ട്. അഭിമുഖങ്ങളിലും ഷോകളിലുമെല്ലാം ഷീല ഇടയ്ക്ക് മുഖം കാണിക്കാറുണ്ട്. പഴയ കാലത്തെ സിനിമകളെക്കുറിച്ചുമെല്ലാം ഷീല സംസാരിക്കാറുണ്ട്. നടി ശാരദയെ ലൈം ലൈറ്റിൽ ഇപ്പോൾ അധികം കാണാറില്ല.

ഷീല, ശാരദ, ജയഭാരതി എന്നിവരായിരുന്നു പഴയ കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. നായികാ പ്രാധാന്യമുള്ള സിനിമകൾ കൂടുതൽ വന്നതും ഇവരുടെ കാലഘട്ടത്തിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം സിനിമാ ലോകം മൂവർക്കും ബഹുമാന്യ സ്ഥാനം നൽകുന്നതിന് കാരണവും ഇത് തന്നെയാണ്. ഇവരെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. അനുരാ​ഗം ആണ് ഷീല അവസാനമായി അഭിനയിച്ച സിനിമ.

More from Filmibeat

Read more about: prem nazir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X