മുഖക്കുരുവിന്റെ പേരിൽ അപകർഷതാബോധം ഉണ്ടായിരുന്നു, മാറ്റിയത് പ്രേമം, വെളിപ്പെടുത്തി സായ് പല്ലവി

മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിയെ ആരാധകരുള്ള താരമാണ് സായ് പല്ലവി. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇന്നും സായ് പല്ലവിയെ കുറിച്ച് പറയുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസിൽ ഓടിയെത്തുന്നത് മലർ മിസ്സിനെയാണ്. ‌‌

ഭർത്താവിനോടൊപ്പം അവധി ദിവസം ആഘോഷിച്ച് നടി ശ്രിയ ശരൺ, ചിത്രം കാണൂ

മികച്ച അഭിനേത്രി എന്നതിൽ ഉപരി നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് സായ് പല്ലവി. ഇതുവരെ കണ്ടു വന്ന നായികമാരിൽ നിന്ന് അൽപം വ്യത്യസ്തമാണ് സായ് പല്ലവി. സിനിമയിലെ കഥാപാത്രം മുതൽ വസ്ത്രത്തിലും മേക്കപ്പിലും വരെ ഇത് കാണാൻ സാധിക്കുന്നുണ്ട്. മേക്കപ്പ് അധികം ഉപയോഗിക്കാത്ത വിരലിൽ എണ്ണാവുന്ന തെന്നിന്ത്യൻ നായികമാരിൽ ഒരാളാണ് സായ്. തന്റെ ആദ്യത്തെ ചിത്രമായ പ്രേമം മുതൽ റിലീസിന് തയ്യാറെടുക്കുന്ന വീരാട പർവ്വത്തിൽ വരെ മേക്കപ്പിടാതെയാണ് നടി പ്രതൃക്ഷപ്പെടുന്നത്. എന്നാൽ ആദ്യ കാലത്ത് മുഖക്കുരു കാരണം ആത്മവിശ്വസം നഷ്ടപ്പെട്ടിരുന്നുവെന്ന് സായ് പല്ലവി. ഇന്ത്യാഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകർഷതാബോധം

ആദ്യകാലത്ത് മുഖക്കുരുവിന്റെ പേരിൽ അപകർഷതാബോധം ഉണ്ടായിരുന്നതായി നടി പറയുന്നത്. എന്നാൽ പ്രേമം പുറത്തിറങ്ങിയതിന് ശേഷമാണ്, ആത്മവിശ്വാസമാണ് യഥാർത്ഥ സൗന്ദര്യമെന്ന് മനസ്സിലായതെന്നും സായ് പല്ലവി പറയുന്നു. സ്വന്തം ചർമ്മത്തിലൂടെ ഒരു വ്യക്തിക്ക് ആത്മവിശ്വാസമുണ്ടാകാൻ താനൊരു പ്രചോദനമാവുകയാണെങ്കിൽ അതിനെക്കാൾ വലിയൊരും നേട്ടമില്ലന്നും സായ് അഭിമുഖത്തിൽ പറയുന്നു.

 എല്ലാവർക്കും സാധിക്കും

താൻ എന്താണെന്ന് മനസ്സിലാക്കി എന്നെ അംഗീകരിക്കാൻ ആളുകൾക്ക് കഴിയുമെങ്കിൽ, ഇത് മിക്കവാറും എല്ലാവർക്കും സാധിക്കുമെന്ന് താൻ കരുതുന്നുവെന്നും സായ് പല്ലവി അഭിമുഖത്തിൽ പറയുന്നു.

ക്രീമുകൾ  പരീക്ഷിച്ചു

സിനിമയിൽ എത്തുന്നതിന് മുൻപ് മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നൂറുകണക്കിന് ക്രീമുകൾ ഞാനും പരീക്ഷിച്ചിട്ടുണ്ടെന്ന് സായ് പല്ലവി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എനിക്ക് വീടിന് പുറത്തു പോകാൻ പോലും മടിയായിരുന്നു. ഞാൻ വീട്ടിൽ തന്നെ ഇരിക്കും. എന്റെ വിചാരം ആളുകൾ എന്റെ മുഖക്കുരു നോക്കിയായിരിക്കും സംസാരിക്കുക.എന്റെ കണ്ണിൽ നോക്കി സംസാരിക്കില്ല. അങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ എനിക്കുണ്ടായിരുന്നു. എന്നാൽ പ്രേമത്തിനു ശേഷം ആളുകൾ എന്നെ മുഖക്കുരുവുള്ള മുഖത്തോടെ സ്വീകരിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടമായി. അത് തന്നിൽ ആത്മവിശ്വാസം കൂട്ടിയെന്നും നടി പറഞ്ഞു.

പരസ്യം നിരസിച്ചു

സായ് പല്ലവി ഫെയർനസ് ക്രീമിന്റെ പരസ്യം നിരസിച്ചത് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രണ്ട് കോടിയുടെ ഓഫർ ആയിരുന്നു നടി നിരസിച്ചത്. അതിനെ കുറിച്ച് ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞിരുന്നു. അത് വ്യക്തിപരമായൊരു തിരഞ്ഞെടുപ്പാണ്. ഓരോരുത്തരുടേയും തിരഞ്ഞെടുപ്പുകളിൽ ആരേയും കുറ്റപ്പെടുത്താനാവില്ല. നമ്മുടെ ചില തിരഞ്ഞെടുപ്പുകൾ ജനസംഖ്യയുടെ ഒരു വലിയ വിഭാഗത്തെ ബാധിക്കുന്നതാകുമ്പോൾ, അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് ഞാൻ കരുതുന്നുവെന്നാണ് സായ് അന്ന് പറഞ്ഞത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X