നിന്റെ കരിയറിന്റെ ഏറ്റവും വലിയ ​ഗുണം അതാണ്; അന്ന് അഭിഷേക് ബച്ചൻ പറഞ്ഞത്; പൃഥിരാജിന്റെ വാക്കുകൾ

മലയാള സിനിമയിൽ ഇന്ന് താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നടനാണ് പൃഥിരാജ്. അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, വിതരണം തുടങ്ങി സമസ്ത മേഖലകളിലും പൃഥി തന്റെ സാന്നിധ്യമറിയിച്ചു. ലൂസിഫർ, ബ്രോ ഡാഡി എന്നിവയാണ് പൃഥിരാജ് ഇതുവരെ സംവിധാനം ചെയ്ത സിനിമകൾ. ഇന്നും സിനിമാ രം​ഗത്ത് നിരവധി പ്രമുഖർ പൃഥിയുടെ കരിയർ വളർച്ചയെ ചൂണ്ടിക്കാട്ടാറുണ്ട്.

നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥിരീജ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. താരതമ്യേന നായകൻമാർ സിനിമകളിൽ തിളങ്ങുന്നത് ഇരുപതുകളുടെ മധ്യത്തിലോ അവസാനത്തിലോ ആണെങ്കിൽ തന്റെ 20 കളുടെ തുടക്കത്തിൽ തന്നെ മുൻനിര നായക നടനായി മാറാൻ പൃഥിരാജിന് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. അന്നും ഇന്നും സിനിമാ രം​ഗത്ത് പൃഥിയുടെ സാന്നിധ്യം പ്രകടവും ശക്തവുമാണ്.

തുടക്ക കാലത്ത് നിരവധി വിവാ​ദങ്ങൾ പൃഥിയുടെ പേരിലുണ്ടായിട്ടുണ്ട്. നടനെതിരെ വിലക്ക് വരുന്ന സാഹചര്യം വരെയുണ്ടായി. മറുഭാഷകളിൽ സാന്നിധ്യമറിയിച്ചാണ് പൃഥി അന്ന് കരിയറിൽ പിടിച്ച് നിന്നത്.

ഇപ്പോഴിതാ പൃഥി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളെക്കുറിച്ചാണ് പൃഥി സംസാരിച്ചത്. മനോരമയിലെ നേരെ ചൊവ്വെ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് പൃഥി ഇക്കാര്യം പരാമർശിച്ചത്.

Prithviraj


'എന്റെ സുഹൃത്ത് അഭിഷേക് ബച്ചൻ എന്നോട് പറഞ്ഞു നിന്റെ കരിയറിന്റെ ഏറ്റവും വലിയ ​ഗുണമെന്നത് നീയൊരു മുപ്പത് വയസ്സാവുമ്പോൾ എൺപതോ തൊണ്ണൂറോ സിനിമകളുടെ എക്സ്പീരിയൻസുള്ള ആക്ടറായിരിക്കും. മുപ്പത് വയസ്സാവുമ്പോഴാണ് പല നടൻ‌മാരും കരിയർ തുടങ്ങുന്നത്'

'പക്ഷെ നിനക്ക് മുപ്പത് വയ്സ് വരെയുള്ള എക്സ്പീരിയൻസ് വെച്ച് നിന്റെ കരിയർ റീ സ്റ്റാർട്ട് ചെയ്യാമെന്ന് പറഞ്ഞു. അതൊരു നല്ല പെർസ്പെക്ടീവാണ്. മുപ്പത് വയസ്സാവുമ്പോൾ നൂറ് സിനിമകളുടെ അനുഭവം കൈയിൽ വെച്ച് കൊണ്ട് പിന്നീടെന്റെ കരിയറിൽ ഒരു റീ ഇൻവെൻ‌ഷൻ നടത്താം. അതൊരു നല്ല പെർസ്പെക്ടീവാണ്,' പൃഥിരാജ് പറഞ്ഞതിങ്ങനെ.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്നിരിക്കുകയാണ് പൃഥിരാജ്. സെൽഫിയാണ് നടന്റെ അടുത്തിടെ പ്രഖ്യാപിച്ച ബോളിവുഡ് സിനിമ. നേരത്തെ അയ്യ ഉൾപ്പെടെയുള്ള ഹിന്ദി സിനിമകളിൽ പൃഥി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറി വരുന്ന പൃഥിക്ക് പക്ഷെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ നിരാശയാണ് സമ്മാനിച്ചത്.

Prithviraj And Abhishek

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ​ഗോൾഡിൽ പൃഥിയെ നായകനായി പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി സിനിമ പൂർണ പരാജയമായി. പിന്നീടിറങ്ങിയത് ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയായിരുന്നു. എന്നാൽ ഈ സിനിമയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല ഒടിടിയിൽ ഇറങ്ങിയതോടെ സിനിമയ്ക്ക് നേരെ വ്യാപക ട്രോളുകളും വന്നു.

അതേസമയം നടന്റെ വരാനിരിക്കുന്ന സിനിമകളിൽ ആരാധകർത്ത് ഏറെ പ്രതീക്ഷയുണ്ട്. ആടുജീവിതമാണ് ഇതിൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടിട്ട് നാളുകളായി. തെലുങ്കിൽ സലാർ എന്ന സിനിമയിലും പൃഥി ഒരു വേഷം ചെയ്യുന്നു. പ്രഭാസാണ് സലാറിലെ നായകൻ. 2023 ൽ പൃഥിരാജ് നിരവധി ഹിറ്റുകൾ സമ്മാനിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X